ദോഹ: യുവകലാസാഹിതി ഖത്തറും ബദറും അൽ സമ മെഡിക്കൽ സെന്ററും സംയുക്തമായി നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് വൻ ജനകീയ പങ്കാളിത്തത്താൽ ശ്രദ്ധേയമായി. ക്യാമ്പിന്റെ ഔപചാരികമായ ഉത്ഘാടനം ഇന്ത്യൻ കൾച്ചറൽ സെന്ററിൽ വച്ച് ഐസിസി മാനേജിങ്ങ് കമ്മിറ്റി അംഗം അഡ്വ: ജാഫർ ഖാൻ നിർവഹിച്ചു.

പ്രവാസികൾക്ക് കൈത്താങ്ങായി നിലകൊള്ളുന്ന യുവകലാസാഹിതി ഖത്തറിന്റെ ഇത്തരം ഉദ്യമങ്ങൾ മാതൃകാപരവും ശ്ലാഘിനിയവുമാണെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. ബദറും അൽ സമ മെഡിക്കൽ സെന്റർ ഡോക്ടർ ബിജു വ്യാസൻ, എക്‌സിക്യൂട്ടീവ് ഓഫീസർ ഫജീഷ് അഷറഫ് എന്നിവരടങ്ങിയ മെഡിക്കൽ സംഘം ക്യാമ്പിന് നേതൃത്വം നൽകി. കെ ഇ ലാലുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മെഡിക്കൽ ക്യാമ്പ് കോർഡിനേറ്റർ ഇബ്രൂ ഇബ്രാഹിം സ്വാഗതവും രാഗേഷ് പിള്ള നന്ദിയും പറഞ്ഞു, കെ.ഇ.സാജു, സുമേഷ് സുരേന്ദ്രൻ, അജ്മൽ, ലിസാം, അനൂപ്, അജിത് പിള്ള, ഷാനവാസ് തവയിൽ എന്നിവരടങ്ങിയ രജിസ്റ്ററേഷൻ ഭാരവാഹികൾ ക്യാമ്പിനെ നിയന്ത്രിച്ചു.