തിരുവനന്തപുരം: ഭർത്താവിന്റെയും അമ്മയുടെ പേരിൽ വ്യാജ ചികിത്സാ ബിൽ നൽകി പണം തട്ടിയെന്ന ആരോപണം നേരിടുന്ന സംസ്ഥാന ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർക്കെതിരെ പ്രക്ഷോഭം ശക്തമാകുന്നു. മന്ത്രി രാജിവെക്കണമെന്നാവിശ്യപ്പെട്ട് യുവമോർച്ച ഇന്ന് സെക്രട്ടേറിയറ്റിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തിട്ടുണ്ട്. ഭർത്താവ് ആശ്രിതനാണെന്നതുൾപ്പടെ വ്യാജ സത്യവാങ്മൂലം നൽകിയ മന്ത്രിക്ക് ഇനി തുടരാൻ അവകാശമില്ലെന്നാണ് യുവമോർച്ച പ്രവർത്തകരുടെ പ്രധാന ആരോപണം. ഈ വിഷയത്തിൽ ഇടപെടാൻ സാധിക്കുന്നത്  കേരളത്തിൽ അധികാരത്തിലെത്താത്ത ബിജെപിക്ക് തന്നെയാണ്. അതുകൊണ്ടാണ് ഈ വിഷയം ശക്തമായി പിടിക്കാൻ ബിജെപി തീരുമാനിച്ചതും. എന്നാൽ, വിഷയത്തിൽ തൊട്ടാൽ കുടുങ്ങുമെന്നതിനാൽ കണ്ടില്ലെന്ന് നടിച്ച് മുന്നോട്ടു പോകുകകയാണ് യുഡിഎഫ്.

അഴിമതിയും സ്വജനപക്ഷപാതവും നടത്തിയ ആരോഗ്യമന്ത്രി കെ.കെ ഷൈലജ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടണ് മാർച്ച് നടത്തുന്നതെന്ന് യുവമോർച്ച നേതാക്കൾ മറുനാടൻ മലയാളിയോട് പറഞ്ഞു. സർക്കാരിൽ നിന്നും പെൻഷൻ വാങ്ങുന്ന ഭർത്താവിന് പഴംപൊരിയും മാതള ജൂസും അകത്താക്കാനുള്ള പണം സർക്കാർ ഖജനാവിൽ നിന്നുമെടുത്തതിനെ കണക്കിന് പരിഹസിച്ചുകൊണ്ടുള്ള മുദ്രാവാക്യങ്ങളാണ് മാർച്ചിന് മുന്നിലുള്ള ജാഥയിൽ പ്രവർത്തകർ വിളിച്ചത്.ആരോഗ്യ മന്ത്രിക്ക് തന്നെ സർക്കാർ ആശുപതച്രികളിലെ ചികിത്സയിൽ വിശ്വാസമില്ലാത്തതുകൊണ്ടാണ് അവർ സ്വകാര്യ ആശുപത്രികളിൽ പോകുന്നത്. അതിലൂടെ ഈ വകുപ്പ് ശരിയാക്കാൻ തന്നെകൊണ്ട പറ്റില്ലെന്ന് മന്ത്രി പരസ്യമായി സമ്മതിച്ചതായി വേണം മനസ്സിലാക്കാനെന്നും യുവമോർച്ച നേതാക്കൾ ആരോപിച്ചു.