തിരു: കേരളത്തിൽ പനി മരണങ്ങൾ കൂടുന്നതിന് കാരണം സർക്കാർ ഏകോപനമില്ലായ്മയും പാർട്ടിവത്കരണവും ആണ് സംസ്ഥാനത്തെ ആരോഗ്യ മേഖല ക്രിട്ടിക്കൽ കെയർ യൂണിറ്റിലാണ് എന്ന് യുവമോർച്ച സംസ്ഥാന ജന:സെക്രട്ടറി Rs രാജീവ്. യുവമോർച്ച ആരോഗൃ വകുപ്പ് മന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരോഗൃ വകുപ്പ് സ്വീകരിച്ച രാഷ്ട്രിയ പ്രയരിതമായ ഡോക്റ്റർമാർ ഉൾപ്പെടെയുള്ളവരുടെ സ്ഥലം മാറ്റവും പ്രിവെന്റീവ് ഹെൽത്ത് ഇസ്‌പെക്റ്റർമാരുടെ എണ്ണം വെട്ടിക്കുറച്ച് ആരോഗ്യ പരിപാലന ബോധവത്കരണം ആശാ വർക്കേഴ്‌സിനെ ഏൽപ്പിവതും ആരോഗ്യ മേഖലയെ കാര്യമായി ബാധിച്ചു ഏപ്രിൽ മാസത്തിൽ നടക്കേണ്ട മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നടത്തേണ്ട സാമ്പത്തികം ശുചിത്വമിഷൻ നൽകിയത് മെയ് മാസം മഴ ആരംഭിച്ച ശേഷമാണ് ഇതിനെക്കുറിച്ച് അനേഷിക്കണം .

സംസ്ഥാനത്തിന്റെ ജന സംഖ്യയുടെ 50 % പേർ പനിബാധിതരായിമാറിയിരിക്കുകയാണ് H1N1 ,ഡങ്കി, എലിപ്പനി മാത്രമല്ല കേരളത്തിൽ നിന്നും തുടച്ചു മാറ്റപ്പെട്ട ഡിഫ്റ്റിറ്റിയ രോഗം പോലും പടർന്നു പിടിക്കുകയാണ് 140 ൽ പരം മരണങ്ങൾക്ക് ജടയാക്കിയ ആരോഗ്യ വകുപ്പ് മരത്തിന്റെ വ്യാപാരിയായിമാറുകയാണ് എന്നും അദ്ദേഹം പറഞ്ഞു.മാർച്ച് മസ്‌ക്കറ്റ് ഹോട്ടലിനു സമീപം പൊലീസ് തടഞ്ഞത് ചെറിയ തോതിൽ സംഘർഷത്തിന് ഇടയായി പൊലീസ് ജലഭീരങ്കി പ്രയോഗിച്ചു.

മാർച്ചിൽ ജില്ലാ പ്രസിഡന്റ് ജെ.ആർ അനുരാജ് ,സംസ്ഥാന ട്രഷർ Rs സമ്പത്ത് എന്നിവർ സംസാരിച്ചു.മ്യൂസിയത്തുനിന്ന് ആരംഭിച്ച മാർച്ചിൽ സംസ്ഥാന സമിതി അംഗം മണവാരി രതീഷ്, രഞ്ചിത്ത് ചന്ദ്രൻ, അശ്വതി ജില്ലാ നേതാക്കളായ ചന്ദ്രകിരൺ, സതീഷ്,ഉണ്ണിക്കണ്ണൻ, ശ്രീരാഗ്, വിഷ്ണു, സിജുമോൻ, പ്രശാന്ത്, അനന്ദു, അഭിലാഷ് എന്നിവർ നേതൃത്വം നൽകി.