- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപി ഓഫീസിലേക്ക് ബോംബേറ് നടന്നത് 8 മണിക്ക് ശേഷം; യുവമോർച്ച നേതാവ് ഫേസ്‌ബുക്കിൽ പ്രതിഷേധിച്ചത് 6.30ന്; ഗൂഢാലോചന ആരോപിച്ച് ആനാവൂർ നാഗപ്പൻ; ബിജെപി സ്വന്തം ഓഫീസിന് ബോംബെറിഞ്ഞു എന്ന ആരോപണത്തോടെ മുമ്പു നടന്ന ആക്രമണത്തെ കുറിച്ച് സൂചിപ്പിച്ചതെന്ന് വിശദീകരണം
തിരുവനന്തപുരം: സീതാറാം യെച്ചൂരി ഇന്നലെ എകെജി സെന്ററിൽ വെച്ച് ആക്രമിക്കപ്പെട്ടതോടെ ഇന്നലെ ബിജെപി ഓഫീസുകൾക്ക് നേരെയും ആക്രമണമുണ്ടായി എന്ന ആരോപണങ്ങൾ ഉണ്ടായിരുന്നു. ഇന്നലെ ബിജെപി ഓഫീസിന് നേരെ ബോംബേറുണ്ടായി എന്ന ആരോപണത്തെ തുടർന്ന് ബിജെപി ഇന്ന് തിരുവനന്തപുരത്ത് ഹർത്താൽ പ്രഖ്യാപിക്കുകയും ചെയ്തു. അതേസമയം തന്നെ വിഷയത്തിന്റെ ശ്രദ്ധ തിരിക്കാൻ ബിജെപി സ്വന്തം ഓഫീസിന് തന്നെ ആക്രമിച്ചു എന്ന വിധത്തിലാണ് സോഷ്യൽ മീഡിയയിൽ ഇടതു അണികൾ പ്രചരണം നടത്തുന്നത്. ഈ ആരോപണം ശക്തമാക്കി യുവമോർച്ച നേതാവിട്ട ഫേസ്‌ബുക്ക് പോസ്റ്റും വിവാദത്തിലായി. രാത്രി 8 മണിക്കു ശേഷമുണ്ടായ ബോംബേറിൽ വൈകുന്നേരം 6.30ന് തന്നെ പ്രതിഷേധമറിയിച്ച് വി മുരളീധരന്റെ അടുത്ത അനുയായി ആയ യുവമോർച്ച നേതാവ് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരുന്നു. തിരുവനന്തപുരത്ത് ബുധനാഴ്ച രാത്രി ബിജെപി ഓഫീസിനു നേരെ ബോംബേറ് ഉണ്ടായത് രാത്രി 8 മണിക്കാണെങ്കിലും വൈകുന്നേരം 6.30ന് പ്രത്യക്ഷപ്പെട്ട ഫേസ്‌ബുക്ക് പോസ്റ്റിൽ യുവമോർച്ചയുടെ കഴക്കൂട്ടം മണ്ഡലത്തിലെ നേതാവ് ജയദേവ് ഹരീന്ദ്രൻ നായരാണ്
തിരുവനന്തപുരം: സീതാറാം യെച്ചൂരി ഇന്നലെ എകെജി സെന്ററിൽ വെച്ച് ആക്രമിക്കപ്പെട്ടതോടെ ഇന്നലെ ബിജെപി ഓഫീസുകൾക്ക് നേരെയും ആക്രമണമുണ്ടായി എന്ന ആരോപണങ്ങൾ ഉണ്ടായിരുന്നു. ഇന്നലെ ബിജെപി ഓഫീസിന് നേരെ ബോംബേറുണ്ടായി എന്ന ആരോപണത്തെ തുടർന്ന് ബിജെപി ഇന്ന് തിരുവനന്തപുരത്ത് ഹർത്താൽ പ്രഖ്യാപിക്കുകയും ചെയ്തു. അതേസമയം തന്നെ വിഷയത്തിന്റെ ശ്രദ്ധ തിരിക്കാൻ ബിജെപി സ്വന്തം ഓഫീസിന് തന്നെ ആക്രമിച്ചു എന്ന വിധത്തിലാണ് സോഷ്യൽ മീഡിയയിൽ ഇടതു അണികൾ പ്രചരണം നടത്തുന്നത്. ഈ ആരോപണം ശക്തമാക്കി യുവമോർച്ച നേതാവിട്ട ഫേസ്‌ബുക്ക് പോസ്റ്റും വിവാദത്തിലായി.
രാത്രി 8 മണിക്കു ശേഷമുണ്ടായ ബോംബേറിൽ വൈകുന്നേരം 6.30ന് തന്നെ പ്രതിഷേധമറിയിച്ച് വി മുരളീധരന്റെ അടുത്ത അനുയായി ആയ യുവമോർച്ച നേതാവ് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരുന്നു. തിരുവനന്തപുരത്ത് ബുധനാഴ്ച രാത്രി ബിജെപി ഓഫീസിനു നേരെ ബോംബേറ് ഉണ്ടായത് രാത്രി 8 മണിക്കാണെങ്കിലും വൈകുന്നേരം 6.30ന് പ്രത്യക്ഷപ്പെട്ട ഫേസ്‌ബുക്ക് പോസ്റ്റിൽ യുവമോർച്ചയുടെ കഴക്കൂട്ടം മണ്ഡലത്തിലെ നേതാവ് ജയദേവ് ഹരീന്ദ്രൻ നായരാണ് ബോംബേറിനെതിരെ പ്രതിഷേധിക്കുന്ന വിധത്തിൽ പോസ്റ്റിട്ടത്.
'എന്താണ് ഭീരുത്വം! മുഖം മറച്ചു ബോംബ് എറിഞ്ഞോടിയതോ, അതോ! ചെന്ന് കേറി അറസ്റ്റ് വരിച്ചതോ'' എന്നാണ് പോസ്റ്റിൽ പറയുന്നത്. ഈ ഫേസ്‌ബുക്ക് പോസ്റ്റാണ് വിവാദത്തിലായത്. ഇത് ബോംബേറിൽ ഗൂഢാലോചന നടന്നതിന് തെളിവാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ആരോപിച്ചു. ഇക്കാരം ആരോപിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റുമിട്ടു. ഇതോടെയാണ് ആരോപണം കൊഴുത്തത്.
ബിജെപി ഓഫീസിനു നേരെയുണ്ടായ ബോംബേറിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് ബിജെപി ഇന്ന് ഹർത്താൽ ആചരിക്കുകയാണ്. ഇന്നലെ 8 മണിയോടെ ബിജെപി ഓഫീസിനു നേരെ ആക്രമണമുണ്ടായപ്പോൾ സിസിടിവി ക്യാമറകൾ പ്രവർത്തിച്ചിരുന്നില്ല. ഇത് സംശയത്തിന് ഇടയാക്കിയിരുന്നു. ബിജെപിയുടെ ഓഫീസിൽ ഈ സമയത്ത് ആരും ഉണ്ടായിരുന്നില്ല എന്നതും സംശയത്തിന് ആക്കം കൂട്ടി. ബൈക്കിലെത്തിയ ഹെൽമെറ്റ് വെച്ച രണ്ട് പേർ ആക്രമണം നടത്തിയെന്നായിരുന്നു റിപ്പോർട്ട്.
യെച്ചൂരിക്കെതിരാായ സംഘപരിവാർ ആക്രമണത്തിൽ നിന്നും ശ്രദ്ധതിരിക്കാനുള്ള ബിജെപിയുടെ ഗൂഢാലോചനയാണ് തിരുവനന്തപുരത്തെ ഓഫീസിനുനേരെ നടന്ന ബോംബേറെന്ന ആക്ഷേപവുമായി സി.പി.എം അണികൾ സൈബർ ലോകത്ത് ആരോപണം ഏറ്റുപിടിച്ചു. ബിജെപിയുടെ തിരുവനന്തപുരം നഗരത്തിലെ ജില്ലാ കമ്മിറ്റി ഓഫീസിനുള്ളിൽ എട്ടുമണിക്ക് ആരുമുണ്ടായിരുന്നില്ല എന്നതും ആ സമയത്ത് ഓഫീസിലെ ക്ലോസ്ഡ് സർക്യൂട്ട് ക്യാമറ പ്രവർത്തിച്ചില്ലെന്നും പറഞ്ഞു വിവാദം കൊഴുത്തു. ഇതോടെ ആരോപണത്തിന് മറുപടിയുമായി ജയദേവ് രംഗത്തെത്തി.
സെപ്റ്റംബറിൽ ഏഴിന് കുന്നുകുഴിയിലെ ഓഫീസിനു നേരെയുണ്ടായ ബോംബേറാണ് താൻ ഉദ്ദേശിച്ചതെന്ന വിശദീകരണവുമായി ജയദേവ് രംഗത്തെത്തിയിട്ടുണ്ട്. ' അടിപ്പൊളി സാഖാവ് റോക്‌സ്, പണ്ട് കൃത്യമായി പറഞ്ഞാൽ sept 6 ചൊവ്വാഴ്ച BJP കുന്നുകുഴി State office ബൊബെറിഞ്ഞൊടിയത് ഓർമ്മയുണ്ടോ അതുപോലെ ഓടിയില്ല എന്ന പറഞ്ഞെ- ജയദേവ് ഫേസ്‌ബുക്കിൽ വിശദീകരിച്ചു.