കണ്ണുർ: കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ താവക്കരയിലുള്ള സർവകലാശാല ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് നടത്തി. മുഖ്യ കവാടത്തിൽ പൊലിസ് മാർച്ചു തടഞ്ഞതിനെ തുടർന്ന് പ്രവർത്തകർ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കി.തുടർന്ന് കണ്ണൂർ ടൗൺ എസ്‌ഐ അഖിലിന്റെ നേത്യത്വത്തിൽ പ്രവർത്തകരെ പൊലിസ് ബലം പ്രയോഗിച്ചു നീക്കം ചെയ്യാൻ ശ്രമിച്ചതിനെ തുടർന്ന് വി സിക്കെതിരെ മുദ്രാവാക്യം വിളിച്ചു നിലത്തിരുന്നും കിടന്നും പ്രതിഷേധിച്ചു.

ഒടുവിൽ ബലം പ്രയോഗിച്ചു പൊലിസ് പ്രവർത്തകരെ ബലപ്രയോഗത്തിലൂടെ അറസ്റ്റു ചെയ്തു വാഹനത്തിൽ കയറ്റി കൊണ്ടുപോയി. ഇന്ന് വൈകുന്നേരം നാലു മണിക്ക് നടന്ന സമരത്തിന് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി അരുൺ കൈതപ്രം ,യുവമോർച്ച നേതാക്കളായ അർജുൻ മാവിലക്കണ്ടി, അഡ്വ.കെ.രഞ്ചിത്ത്, അക്ഷയ് കൃഷ്ണ എന്നിവർ നേതൃത്വം നൽകി.