ളയരാജയുടെ മകനും പ്രമുഖ സംഗീത സംവിധായകനുമായ യുവൻ ശങ്കർ രാജ മൂന്നാം വിവാഹത്തിനൊരുങ്ങുന്നു. ദുബായിൽ ഫാഷൻ ഡിസൈനറായ സഫ്രുർ നിസാർ എന്ന യുവതിയുമായി വിവാഹ നിശ്ചയം കഴിഞ്ഞതായാണ് റിപ്പോർട്ട് പുറത്ത് വരുന്നത്. ഡിസംബറിൽ ദുബായിൽ വച്ച് വിവാഹം നടക്കുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

യുവൻ നേരത്തെ ഇസ്ലാംമതം സ്വീകരിച്ച് അബ്ദുൾ ഹലിഖ് എന്ന് പേര് മാറ്റിയിരുന്നു. 2005ലാണ് ഗായിക സുജയെ വിവാഹം ചെയ്തത്. മൂന്ന് വർഷം നീണ്ട ദാമ്പത്യം 2008ൽ വിവാഹമോചനത്തിലെത്തി. മൂന്നുവർഷത്തിനുശേഷം ശിൽപ്പ മോഹൻ എന്ന യുവതിയെ വിവാഹം ചെയ്തു. എന്നാലതും പരാജയപ്പെടുകയായിരുന്നു.

അമ്മയുടെ മരണശേഷമാണ് യുവൻ ഇസ്ലാംമതം സ്വീകരിച്ചത്. അതേസമയം യുവൻ ശങ്കർരാജയുടെ കുടുംബാംഗങ്ങൾക്ക് വിവാഹം സംബന്ധിച്ച് സൂചനയില്ല. യുവൻ വിവാഹക്കാര്യം തങ്ങളെ അറിയിച്ചിട്ടില്ലെന്നാണ് കുടുംബ വൃത്തങ്ങൾ പറയുന്നത്. ദുബായിൽ നിന്നുള്ള ഒരു യുവതിയുമായി യുവന്റെ വിവാഹനിശ്ചയം കഴിഞ്ഞെന്നും ഡിസംബറിൽ വിവാഹം നടക്കുമെന്നും മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത മാത്രമെ തങ്ങൾക്ക് അറിയൂ എന്നാണ് യുവന്റെ കുടുംബാംഗങ്ങൾ പറയുന്നത്.

അരവിന്ദൻ ആണ് യുവൻ ശങ്കർ രാജ ആദ്യമായി സംഗീത സംവിധാനം ചെയ്ത ചിത്രം. നൂറിലധികം ചിത്രങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചിട്ടുള്ള തമിഴിലും മറ്റ് ഭാഷകളിലും തിരക്കുള്ള സംഗീത സംവിധായകനാണ് . സഹോദരങ്ങളായ കാർത്തിക് രാജയും ഭവധരിണിയും സംഗീതരംഗത്തു തന്നെയാണ്. ഏതായാലും വിവാഹ വാർത്തയെക്കുറിച്ച് അഭ്യൂഹം പ്രചരിക്കുമ്പോഴും യുവൻ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.