- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷൂ ഇടാൻ മറന്ന ധവാനെ ട്വിറ്ററിലൂടെ ട്രോളി യുവരാജ്; കൊണ്ടും കൊടുത്തുമുള്ള യുവിയുടെയും ധവാന്റെയും ട്രോളൽ തമാശകൾ പങ്കുവെച്ച് ആരാധകരും
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിങ്ങും ശിഖർ ധവാനും തമ്മിലുള്ള ട്രോളൽ തമാശകൾ ആരാധകരിലും ചിരി പടർത്തുന്നു.ധവാന്റെ ഫോട്ടോയ്ക്ക് താഴെയുള്ള യുവിയുടെ ട്വീറ്റും അതിനുള്ള ധവാന്റെ മറുപടിയുമാണ് ഇപ്പോൾ ആരാധകരും ചർച്ചയാക്കിയിരിക്കുന്നത്. ഇതോടെ ഇരുവരുടെയും ട്വീറ്റ് സോഷ്യൽ മീഡിയയിൽ വൈറലായി. ഷൂ ഇടാൻ മറന്ന ധവാന്റെ ഫോട്ടോയ്ക്ക് താഴെയാണ് ഇരുവരും ട്രോളിക്കളിച്ചിരിക്കുന്നത്. സംഭവം പലപ്പോഴും ആരാധകരിൽ ചിരി പടർത്തിയിട്ടുണ്ട്. ശ്രീലങ്കക്കെതിരായ ടെസ്റ്റിന് മുമ്പ് നടന്ന ഫോട്ടോഷൂട്ടിൽ ധവാന് ഒരബദ്ധം പറ്റി. പുതിയ ജഴ്സിയണിഞ്ഞ് ഫോട്ടോക്ക് പോസ് ചെയ്യുകയായിരുന്നു എല്ലാവരും. രോഹിത് ശർമ്മയും ഉമേഷ് യാദവും ചേതേശ്വർ പൂജാരയും ശിഖർ ധവാനും ഇങ്ങനെ ഫോട്ടോക്ക് പോസ് ചെയ്യുന്ന ചിത്രം ബിസിസിഐ ട്വിറ്ററിൽ പങ്കുവെയ്ക്കുകയും ചെയ്തു. ഈ ഫോട്ടോയിലാണ് യുവി ഒരബദ്ധം കണ്ടുപിടിച്ചത്. ധവാൻ ഷൂവിന് പകരം ചെരുപ്പ് ധരിച്ചാണ് ഫോട്ടോയിലുള്ളത്. അതിന് താഴെ ' പോയി ഷൂ ഇടെടാ' എന്ന് യുവി ട്വീറ്റ് ചെയ്തു. ഇത് കണ്ട ധവാൻ മിണ്ടാതിരുന്നില്ല. ഉടനെത്തന്നെ യ
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിങ്ങും ശിഖർ ധവാനും തമ്മിലുള്ള ട്രോളൽ തമാശകൾ ആരാധകരിലും ചിരി പടർത്തുന്നു.ധവാന്റെ ഫോട്ടോയ്ക്ക് താഴെയുള്ള യുവിയുടെ ട്വീറ്റും അതിനുള്ള ധവാന്റെ മറുപടിയുമാണ് ഇപ്പോൾ ആരാധകരും ചർച്ചയാക്കിയിരിക്കുന്നത്. ഇതോടെ ഇരുവരുടെയും ട്വീറ്റ് സോഷ്യൽ മീഡിയയിൽ വൈറലായി.
ഷൂ ഇടാൻ മറന്ന ധവാന്റെ ഫോട്ടോയ്ക്ക് താഴെയാണ് ഇരുവരും ട്രോളിക്കളിച്ചിരിക്കുന്നത്. സംഭവം പലപ്പോഴും ആരാധകരിൽ ചിരി പടർത്തിയിട്ടുണ്ട്. ശ്രീലങ്കക്കെതിരായ ടെസ്റ്റിന് മുമ്പ് നടന്ന ഫോട്ടോഷൂട്ടിൽ ധവാന് ഒരബദ്ധം പറ്റി. പുതിയ ജഴ്സിയണിഞ്ഞ് ഫോട്ടോക്ക് പോസ് ചെയ്യുകയായിരുന്നു എല്ലാവരും. രോഹിത് ശർമ്മയും ഉമേഷ് യാദവും ചേതേശ്വർ പൂജാരയും ശിഖർ ധവാനും ഇങ്ങനെ ഫോട്ടോക്ക് പോസ് ചെയ്യുന്ന ചിത്രം ബിസിസിഐ ട്വിറ്ററിൽ പങ്കുവെയ്ക്കുകയും ചെയ്തു.
ഈ ഫോട്ടോയിലാണ് യുവി ഒരബദ്ധം കണ്ടുപിടിച്ചത്. ധവാൻ ഷൂവിന് പകരം ചെരുപ്പ് ധരിച്ചാണ് ഫോട്ടോയിലുള്ളത്. അതിന് താഴെ ' പോയി ഷൂ ഇടെടാ' എന്ന് യുവി ട്വീറ്റ് ചെയ്തു. ഇത് കണ്ട ധവാൻ മിണ്ടാതിരുന്നില്ല. ഉടനെത്തന്നെ യുവരാജിനുള്ള മറുപടിയെത്തി. അവർ ഫുൾ സൈസിലുള്ള ഫോട്ടോ എടുക്കുമായിരുന്നുവെന്ന് അറിയില്ലെന്നായിരുന്നു ധവാന്റെ റീട്വീറ്റ്.