ചണ്ഡീഗഡ്: ലോകം മുഴുവൻ സഞ്ചരിച്ച് സെൽഫിയെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസയുമായി ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്റെ 'വെൽഫി'. മോദി സ്‌റ്റൈലിൽ തന്നെയാണ് ക്രിക്കറ്റ് താരത്തിന്റെ ആശംസയും.

മോദി സ്‌റ്റൈലിൽ പ്രധാനമന്ത്രി പദത്തിൽ ഒരു വർഷം പൂർത്തിയാക്കിയതിനാണ് ക്രിക്കറ്റ് താരത്തിന്റെ വ്യത്യസ്തമായ ആശംസ മോദിക്കു ലഭിച്ചത്. വെൽഫി ആപ്പിന്റെ സഹായത്തോടെ ട്വിറ്ററിലൂടെയാണ് യുവരാജ് മോദിക്ക് ആശംസ അറിയിച്ചത്.

പോകുന്നയിടത്തെല്ലാം സെൽഫിയെടുത്ത് സ്റ്റാർ ആകുന്നയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിനാൽതന്നെ ക്രിക്കറ്റ് താരത്തിന്റെ വ്യത്യസ്തമായ ആശംസ അദ്ദേഹത്തിനും ഏറെ ഇഷ്ടമായി. കളിക്കളത്തിൽ മാത്രമല്ല പുറത്തും തിളങ്ങാൻ യുവരാജിന് അറിയാമെന്നാണ് ഇതിനോടു മോദി പ്രതികരിച്ചത്.