മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ് വിവാഹിതനാകുന്നു. ബ്രിട്ടീഷ് നടിയും മോഡലുമായ ഹാസൽ കീച്ചാണ് വധു. വിവാഹം ഡിസംബറിൽ ഉണ്ടാകുമെന്നാണ് സൂചന. ഏറെ നാളത്തെ പ്രണയത്തിനും ഗോസിപ്പുകൾക്കും വിരാമം കുറിച്ചു കൊണ്ടാണ് ഇരുവരും വിവാഹിതരാകുന്നത്.

കഴിഞ്ഞ നവംബറിലാണ് യുവരാജും ഹാസൽ കീച്ചും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞത്. എന്നാൽ വിവാഹ തീയതി നിശ്ചയിച്ചിരുന്നില്ല. ഹിന്ദു, സിഖ് ആചാരപ്രകാരം വിവാഹ ചടങ്ങുകൾ നടക്കുമെന്നാണ് സൂചന. ബ്രിട്ടീഷ്മൗറിഷ്യസ് വംശജയാണ് ഹാസൽ കീച്ച്.2007ൽ പുറത്തിറങ്ങിയ ബില്ല ചിത്രത്തിലൂടെയാണ് കീച്ച് അഭിനയരംഗത്ത് എത്തിയത്. തുടർന്ന് സൂപ്പർഹിറ്റ് ചിത്രം ബോഡിഗാഡിലുംഅഭിനയിച്ചിട്ടുണ്ട്. ഹീർ ആൻഡ് ഹീറോ എന്ന പഞ്ചാബി ചിത്രത്തിലാണ് ഹസൽ കീച്ച് ഒടുവിലായി അഭിനയിച്ചത്. 2014ലാണ് ചിത്രം പുറത്തിറങ്ങിയത്.

ഹർഭജൻ സിങ്ഗീതാ ബസ്ര വിവാഹത്തിന് പിന്നാലെയാമ മറ്റൊരു പ്രമുഖ ഇന്ത്യൻ താരം കൂടി വിവാഹിതനാകുന്നത്. അടുത്തിടെ വിവാഹം വൈകാതെ ഉണ്ടാകുമെന്ന് യുവരാജ് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.

ഹർഭജൻ സിംഗിന്റെ വിവാഹത്തിന് ഇരുവരും ഒന്നിച്ചാണ് പങ്കെടുത്തത്. ഡിസംബർ 13ന് തന്റെ 34ആം പിറന്നാളിൽ വിവാഹിതനാകാനായിരുന്നു യുവരാജും ഹസലും തീരുമാനിച്ചിരുന്നത്. എന്നാൽ ഒരു അടുത്ത ബന്ധുവിന്റെ മരണത്തെ തുടർന്ന് വിവാഹം നീട്ടിവെക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. യുവരാജ് ഇക്കാര്യം ഉടൻ വെളിപ്പെടുത്തുമെന്നാണ് കരുതുന്നത്.