ന്ത്യൻ ക്രിക്കറ്റിലെ ടീമിലെ യുവതാരം യുവരാജ് സിംഗിന് ഡിസംബറിൽ വിവാഹം. ബ്രിട്ടീഷ് -മൗറീഷ്യൻ മോഡലും നടിയുമായ ഹെയ്സൽ കീച് ആണ് വധു. ഡിസംബർ ആദ്യ ആഴ്ചയിൽ വിവാഹമുണ്ടാകുമെന്നും ഔദ്യോഗിക പ്രഖ്യാപനം വൈകാതെയുണ്ടാകുമെന്നും യുവരാജ് അറിയിച്ചു. എന്നാൽ വിവാഹ തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ല.

ഡിസംബറിൽ ഡൽഹിയിൽ പരമ്പരാഗത പഞ്ചാബി ശൈലയിൽ തന്നെ വിവാഹംനടത്താനാണ് തീരുമാനമെന്ന് കുടുംബവുമായി അടുത്ത വൃത്തങ്ങൾ പറയുന്നു. ഉത്തർപ്രദേശിലെ ആചാരങ്ങളും വിവാഹത്തിലുണ്ടാകും. കാരണം കീചിന്റെ അമ്മ ഉത്തർപ്രദേശ് സ്വദേശിനിയാണ്.

ഡിസംബർ 12നാണ് യുവിയുടെ പിറന്നാൾ. ഇതിനു മുൻപ് വിവാഹം ഉണ്ടാകുമെന്നാണ് താരത്തിന്റെ അമ്മ നൽകുന്ന സൂചന. കഴിഞ്ഞ വർഷം ഇന്തോനീഷ്യയിലെ ബാലിയിലാ യിരുന്നു ഇവരുടെ വിവാഹ നിശ്ചയം.ഹെയ്സൽ കീച് നിരവധി ഇന്ത്യൻ ടെലിവിഷൻ പരിപാടികളിലൂടെ പ്രശസ്തയാണ്. ബില്ല, ബോഡിഗാർഡ് എന്നീ ബോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. സുസുകിയുടെ ചരസ്യ ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

യുവരാജ് തന്നെ വിവാഹത്തെക്കുറിച്ച് സൂചന നല്കിയതോടെ ഏറെ നാളായി പരക്കുന്ന ഊഹാപോഹങ്ങൾക്ക് വിരാമമായി. വിവാഹവും തുടർന്നുള്ള സൽക്കാര പാർട്ടിയും ഡൽഹിയിൽ വച്ചായിരിക്കും നടക്കുക....

യുവരാജും ഹസൽ കീച്ചും ഏറെ നാളായി പ്രണയത്തിലായിരുന്നു.ഒരു സുഹൃത്തിന്റെ പാർട്ടിയിൽ വച്ചാണ് ഇരുവരും ആദ്യമായി കണ്ട്മുട്ടിയത്.കഴിഞ്ഞ വർഷമായിരുന്നു വിവാഹനിശ്ചയം.