- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവരാജിന്റെ വിവാഹ നിശ്ചയം നടന്ന് ബാലിയിൽ അതീവ രഹസ്യമായി; ബ്രിട്ടീഷ് നടിയുമായുള്ള നിശ്ചയം നടന്നത് ദിപാവലി ദിനത്തിൽ; പ്രതികരിക്കാതെ ഇന്ത്യൻ ക്രിക്കറ്റ് താരം
ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ വിവാഹനിശ്ചയം കഴിഞ്ഞതായി റിപ്പോർട്ടുകൾ. ബോളിവുഡ് നടി ഹസൽ കീച്ചുമായുള്ള യുവരാജിന്റെ വിവാഹനിശ്ചയം ബാലിയിൽ വച്ച് ദീപാവലി ദിനത്തിൽ അതീവ രഹസ്യമായി നടന്നതായാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബാലിയിൽ ഹോളിഡേ ആഘോഷിക്കാൻ പോയപ്പോഴായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം നടത്തിയതെന്നാണ് മാദ്ധ
ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ വിവാഹനിശ്ചയം കഴിഞ്ഞതായി റിപ്പോർട്ടുകൾ. ബോളിവുഡ് നടി ഹസൽ കീച്ചുമായുള്ള യുവരാജിന്റെ വിവാഹനിശ്ചയം ബാലിയിൽ വച്ച് ദീപാവലി ദിനത്തിൽ അതീവ രഹസ്യമായി നടന്നതായാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബാലിയിൽ ഹോളിഡേ ആഘോഷിക്കാൻ പോയപ്പോഴായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം നടത്തിയതെന്നാണ് മാദ്ധ്യമ റിപ്പോർട്ടുകൾ ചെയ്യുന്നത് എന്നാൽ, ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകളൊന്നും പുറത്തു വന്നിട്ടില്ല.
നേരത്തെ ഇരുവരും തമ്മിൽ ഏറെ നാളായി പ്രണയത്തിലാണെന്ന വാർത്തകളുണ്ടായിരുന്നു. പ്രണയത്തിലായിരുന്നെങ്കിലും ഒരു മാദ്ധ്യമങ്ങൾക്കും ഇരുവരും പിടികൊടുത്തിരുന്നില്ല. ഏതാനും ദിവസം മുമ്പ് തന്റെ ജീവിതത്തിലെ പുതിയ ഇന്നിങ്‌സ് ആരംഭിക്കുന്നതിനെ കുറിച്ച് ട്വിറ്റർ സംഭാഷണത്തിൽ യുവി സൂചന നൽകിയിരുന്നു. പോരാത്തതിന് കഴിഞ്ഞമാസം ഹർഭജന്റെയും ഗീത ബസ്രയുടെയും വിവാഹ ചടങ്ങിലും യുവിയും ഹസലും പങ്കെടുത്തപ്പോൾ തന്നെ ഊഹാപോഹങ്ങൾ പരക്കാനും തുടങ്ങിയിരുന്നു.
ബാലിയിൽ രഹസ്യമായിട്ടായിരുന്നു വിവാഹ ചടങ്ങുകൾ. വിവാഹം നടക്കാൻ രണ്ടുമാസം എങ്കിലും കഴിയും. അടുത്ത വർഷം ഫെബ്രുവരിയിലായിരിക്കും വിവാഹം ഉണ്ടാകുക.ഡിസംബർ 13ന് തന്റെ 34ആം പിറന്നാളിൽ വിവാഹിതനാകാനായിരുന്നു യുവരാജും ഹസലും തീരുമാനിച്ചിരുന്നത്. എന്നാൽ ഒരു അടുത്ത ബന്ധുവിന്റെ മരണത്തെ തുടർന്ന് വിവാഹം നീട്ടിവെക്കുകയായിരുന്നുവെന്നായിരുന്നു.
പ്രമുഖ ബ്രിട്ടീഷ് മോഡലും നടിയുമാണ് ഹസൽ കീച്ച്. ഹിന്ദിയിൽ ബോഡിഗാർഡ്, മാക്‌സിമം എന്നീ ചിത്രങ്ങളിലും തമിഴിൽ ബില്ലയിലും അഭിനയിച്ചിട്ടുണ്ട്.