ദുബായ്: ലൈഗറുമായി വടം വലിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ്. ദുബായ് ഫെയിം പാർക്കിൽ വച്ചാണ് താരം വടംവലി നടത്തിയത്. ഇൻസ്റ്റഗ്രാമിലൂടെ താരം വടംവലി ദൃശ്യങ്ങൾ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്.

ദുബായ് ഫെയിം പാർക്കിലെ ഒരു മൃഗശാലയിൽ വെച്ച് ലൈഗറുമായാണ് (സിംഹത്തിന്റെയും കടുവയുടെയും സങ്കരയിനം) യുവരാജും കൂട്ടുകാരും ചേർന്ന് വടംവലി നടത്തിയത്.

'ടൈഗർ വേഴ്സസ് ലൈഗർ, ആര് ജയിച്ചു കാണുമെന്ന് നിങ്ങൾക്ക് തന്നെ ഊഹിക്കാമല്ലോ. പേടിയെ മറികടക്കാനും യഥാർത്ഥ പ്രകൃതിയും കാടും അറിയാനും സാധിച്ചു,' എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

 

 
 
 
View this post on Instagram

A post shared by Yuvraj Singh (@yuvisofficial)

മൃഗശാലയിൽ വെച്ച് കരടിക്കും ജിറാഫിനും ഭക്ഷണം നൽകുന്നതും പെരുമ്പാമ്പിനെ കഴുത്തിലണിയുന്നതും തുടങ്ങി അവിടുത്തെ വിവിധ കാഴ്ചകളും താരം പങ്കുവെക്കുന്നുണ്ട്.

'ഫെയിം പാർക്ക് മൃഗങ്ങളെ സംബന്ധിച്ച് സ്വർഗമാണ്. സുരക്ഷിതമായ അന്തരീക്ഷത്തിൽ അവരങ്ങനെ കഴിയുന്നു. മൃഗങ്ങളെ പരിപാലിക്കുന്നവരും മിടുക്കരാണ്.

മൃഗങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കിയാണ് അവർ പ്രവർത്തിക്കുന്നത്. ഈ വീഡിയോ ചിത്രീകരണ വേളയിൽ ഒരു മൃഗത്തെയും ഉപദ്രവിച്ചിട്ടില്ല,' യുവരാജ് പറയുന്നു.

കുറച്ച് കാലമായി യുവരാജ് സമൂഹമാധ്യമങ്ങളിൽ സജീവമാണ്. 2007ൽ ഇന്ത്യ പ്രഥമ ടി20 ലോകകപ്പ് നേടിയതിന്റെ വാർഷികത്തിൽ ടീമിന്റെ വിജയ ചിത്രങ്ങൾ താരം പങ്കുവെച്ചിരുന്നു. ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തിൽ അവിസ്മരണീയമായ പങ്കായിരുന്നു അദ്ദേഹം വഹിച്ചത്.