- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൈനുദ്ധീൻ ഇനി ഓർമ മക്കയിലെ ജന്നത്തുൽ മുഅല്ലയിൽ അന്ത്യവിശ്രമം
മക്ക: കഴിഞ്ഞ ദിവസം തായിഫിൽ മരിച്ച സുന്നി പ്രവർത്തകൻ സൈനുദ്ധീൻ ചെറുക്കോടിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് തിങ്കളാഴ്ച അസറിനു ശേഷം മക്കയിലെ ജന്നത്തുൽ മുഅല്ലയിൽ മയ്യിത്ത് മറവ്‌ചെയ്തു .നേരത്തെ മസ്ജിദുൽ ഹറമിൽ മയ്യിത്ത് നിസ്‌കാരത്തിനു ശേഷമാണു മറവ് ചെയ്തത് . തായിഫിൽ പ്രവാസ ജീവിതം നയിച്ച സൈനുദ്ധീൻ ഐ സി എഫ് തായിഫ് സിറ്റി യൂനിറ്റ് ജനറൽ സെക്രട്ടറിയായിരുന്നു.
മർകസ് അടക്കമുള്ള സുന്നീ സ്ഥാപനങ്ങളുമായും നേതാക്കളുമായും അടുത്ത ബന്ധം സ്ഥാപിച്ചിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കാനും മയ്യിത്ത് സംസ്‌കരണത്തിനും ഐ സി എഫ് മക്ക പ്രൊവിൻസ് കമ്മിറ്റിഅംഗം മുഹമ്മദ് ഹനീഫ് അമാനി നേത്രത്വം നൽകി. മക്കയിലെ ഐ സി എഫ്,ആർ എസ് സി പ്രവർത്തകരായ മുസ്തഫ കാളോത്ത്,ശിഹാബ് കുറുകത്താണി,മുസ്തഫ പട്ടാമ്പി,ഫൈസൽ ജബൽനൂർ തുടങ്ങിയവരും അദ്ദേഹത്തിന്റെ സഹോദരൻ ശിഹാബ്, പിതൃ സഹോദരന്മാർ,കുടുംബങ്ങൾ തായിഫിലെ പ്രാസ്ഥാനികപ്രവർത്തകർ തുടങ്ങിയവരും പങ്കെടുത്തു . ജീവകാരുണ്യ സേവന പ്രവർത്തനങ്ങൾക്ക് മികച്ച പിന്തുണ നൽകിയ വ്യക്തിയായ സൈനുദ്ധീൻ വലിയ സൗഹൃദ ബന്ധം സ്ഥാപിച്ച വ്യക്തി കൂടിയായിരുന്നു