- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചർച്ച ചെയ്യുന്നത് ഒരു ആൺ പെണ്ണായ കഥ ആണ്; ഇവിടെ ഒരു ജന്മം മുഴുവൻ വേദന കടിച്ചു പിടിച്ച്, സമൂഹത്തിന്റെ ആട്ടും തുപ്പും കേട്ട്, അവഹേളനകളിൽ നട്ടം തിരിയുന്ന ട്രാൻസ് വ്യക്തികളുടെ കഥ അല്ല; എന്നും ഓർക്കുന്ന ഒരുപിടി നല്ല മലയാള സിനിമകൾ സമ്മാനിച്ച ഡയറക്ടർ ആണ് രഞ്ജിത് ശങ്കർ; ഞാൻ മേരിക്കുട്ടിക്ക് ആശംസകളുമായി സാറാ ഷെയ്ഖ്
തിരുവനന്തപുരം: ഞാൻ മേരിക്കുട്ടിയെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് സാമൂഹിക പ്രവർത്തകയും ഐ.ടി പ്രൊഫഷണലുമായ സാറ ഷെയ്ഖ. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി നേടുന്ന സംസ്ഥാനത്തെ ആദ്യ ട്രാൻസ്ജെൻഡറാണ് സാറ ഷെയ്ഖ ചിത്രം ഒരു മികച്ച അനുഭവമാകട്ടെ എന്ന് പറഞ്ഞു. ജയസൂര്യ ട്രാൻസ്‌ജെൻഡർ വേഷത്തിലെത്തുന്ന ഞാൻ മേരിക്കുട്ടിയുടെ ടീസറിനും ഫസ്റ്റ്‌ലുക്ക് പോസ്റ്ററിനും വലിയ സ്വീകരണമാണ് ലഭിച്ചത്. സാറാ ഷെയ്ഖിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ എന്റെ പ്രിയ സുഹൃത്തുക്കളെ.. ഒരു കഥ പോലെ നീട്ടിവലിച് എഴുതാൻ ഒന്നും എനിക്ക് അറിയില്ല. പറയാനുള്ളത് നേരെ പറയാം.. എന്നും ഓർക്കുന്ന ഒരുപിടി നല്ല മലയാള സിനിമകൾ സമ്മാനിച്ച ഡയറക്ടർ ആണ് രഞ്ജിത് ശങ്കർ. വളരെ സിംപിൾ ആയി, എന്നാൽ വളരെ പ്രാധാന്യമുള്ള, സെൻസിറ്റീവ് ആയ വിഷയങ്ങൾ അദ്ദേഹം വെള്ളിത്തിരയിൽ എത്തിച്ചിട്ടുണ്ട്.. കുറച്ചു നാളുകൾ ആയി അദ്ദേഹത്തിന്റെ ഒരു പുതിയ പ്രൊജക്റ്റ്, അതും ഇന്നത്തെ സമൂഹം ചർച്ച ചെയ്യേണ്ട ഒരു വിഷയം സിനിമ ആക്കുന്നു എന്ന് അറിഞ്ഞു. സന്തോഷം മാത്രമല്ല അഭിമാനമാണ് തോന്നിയത്. സത്യം പറഞ്ഞാൽ ആദ
തിരുവനന്തപുരം: ഞാൻ മേരിക്കുട്ടിയെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് സാമൂഹിക പ്രവർത്തകയും ഐ.ടി പ്രൊഫഷണലുമായ സാറ ഷെയ്ഖ. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി നേടുന്ന സംസ്ഥാനത്തെ ആദ്യ ട്രാൻസ്ജെൻഡറാണ് സാറ ഷെയ്ഖ ചിത്രം ഒരു മികച്ച അനുഭവമാകട്ടെ എന്ന് പറഞ്ഞു. ജയസൂര്യ ട്രാൻസ്‌ജെൻഡർ വേഷത്തിലെത്തുന്ന ഞാൻ മേരിക്കുട്ടിയുടെ ടീസറിനും ഫസ്റ്റ്‌ലുക്ക് പോസ്റ്ററിനും വലിയ സ്വീകരണമാണ് ലഭിച്ചത്.
സാറാ ഷെയ്ഖിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ
എന്റെ പ്രിയ സുഹൃത്തുക്കളെ..
ഒരു കഥ പോലെ നീട്ടിവലിച് എഴുതാൻ ഒന്നും എനിക്ക് അറിയില്ല. പറയാനുള്ളത് നേരെ പറയാം.. എന്നും ഓർക്കുന്ന ഒരുപിടി നല്ല മലയാള സിനിമകൾ സമ്മാനിച്ച ഡയറക്ടർ ആണ് രഞ്ജിത് ശങ്കർ. വളരെ സിംപിൾ ആയി, എന്നാൽ വളരെ പ്രാധാന്യമുള്ള, സെൻസിറ്റീവ് ആയ വിഷയങ്ങൾ അദ്ദേഹം വെള്ളിത്തിരയിൽ എത്തിച്ചിട്ടുണ്ട്.. കുറച്ചു നാളുകൾ ആയി അദ്ദേഹത്തിന്റെ ഒരു പുതിയ പ്രൊജക്റ്റ്, അതും ഇന്നത്തെ സമൂഹം ചർച്ച ചെയ്യേണ്ട ഒരു വിഷയം സിനിമ ആക്കുന്നു എന്ന് അറിഞ്ഞു. സന്തോഷം മാത്രമല്ല അഭിമാനമാണ് തോന്നിയത്.
സത്യം പറഞ്ഞാൽ ആദ്യം ഒരു ഭയം തോന്നി. സമൂഹം ഒന്നടങ്കം ഒരു കമ്മ്യൂണിറ്റിയെ ചാന്ത്‌പൊട്ട് എന്ന് മുദ്ര കുത്തിയ വേദന ഇപ്പോഴും മാറിയിട്ടില്ല. എന്നാൽ അദ്ദേഹത്തോടും, ജയസൂര്യയോടും വളരെ തുറന്നു സംസാരിക്കാൻ സാധിച്ചു. സ്‌ക്രിപ്റ്റ് അറിയാൻ കഴിഞ്ഞില്ല എങ്കിലും ഒരു കാര്യം ഉറപ്പായിരുന്നു. മുൻപ് മലയാളം സിനിമ ലോകം അദ്ദേഹത്തിന്റെ സിനിമകൾ സ്വീകരിച്ച എത്രയോ മടങ്ങ് ഇത്തവണ അത് വീണ്ടും സംഭവിക്കും. ചർച്ച ചെയ്യുന്നത് ഒരു ആൺ പെണ്ണായ കഥ ആണ്. ഇവിടെ ഒരു ജന്മം മുഴുവൻ വേദന കടിച്ചു പിടിച്ച്, സമൂഹത്തിന്റെ ആട്ടും തുപ്പും കേട്ട്, അവഹേളനകളിൽ നട്ടം തിരിയുന്ന ട്രാൻസ് വ്യക്തികളുടെ കഥ അല്ല. മറിച്ച്, സ്വന്തം ജീവിതാഭിലാഷം.. ഒരു പെണ്ണായി സ്വന്തം കുടുംബത്തിൽ ജീവിക്കാൻ.. തന്റെ ആഗ്രഹങ്ങൾ.. എല്ലാം ഒരു സമൂഹത്തിന്റെ സുതാര്യതക്കായി.. തീർച്ചയായും ഒരു പിടി നല്ല കാര്യങ്ങൾക്കായി.. ഒരുപാട് കരഞ്ഞ, വേർപാട് സഹിച്ച.. സ്വന്തം ആഗ്രഹങ്ങൾക്കായി എല്ലാം ത്യജിച്ച... കിനാവിന്റെ കണ്ണീർ കൂമ്ബാരങ്ങൾക്കായി...
അവൾ വരട്ടെ... മേരിക്കുട്ടി.... ഇനിയും പുതിയ സഹോദരിമാരെ വരവേൽക്കാൻ. അവളെ കാണാൻ കാത്തിരിക്കുന്നു...