മുംബൈ: അക്‌സർ ടുവിന്റെ നിർമ്മാതാക്കൾക്കെതിരെ ഗുരുതര ആരോപണവുമായി അക്‌സർ ടുവിന്റെ നായിക സറീൻ ഖാൻ. അക്‌സർ ടു ക്ലീൻ ചിത്രമായിരിക്കുമെന്നും ഹെയ്റ്റ് സ്റ്റോറി ത്രീ പോലെ മസാല രംഗങ്ങൾ ചിത്രത്തിൽ ഉണ്ടായിരിക്കില്ലെന്നും അണിയറ പ്രവർത്തകർ തന്നോട് ആദ്യം പറഞ്ഞിരുന്നുവെന്നും എന്നാൽ ചിത്രീകരണം ആരംഭിച്ചതോടെ അവരുടെ മട്ട് മാറിയെന്നും മിക്ക സീനുകളിലും തന്നെ കൊണ്ട അൽപ്പ വസ്ത്രം ധരിപ്പിച്ചെന്നും സറീൻ ഖാൻ പറയുന്നു.

എന്തിനാണ് ഈ മേനി പ്രദർശനം എന്ന് ഞാൻ ചോദിച്ചിരുന്നു. നല്ലൊരു കഥയെ എന്തിന് ഇങ്ങനെ ഒരു മസാല പടമാക്കി മാറ്റി. എന്റെ മേനി പ്രദർശനം കണ്ടാൽ ആളികൾ തിയേറ്ററിലേക്ക് ഇടിച്ചു കയറും എന്ന് ഞാനൊരിക്കലും കരുതുന്നില്ല.

ചിത്രത്തിൽ ഓരോ ദിവസവും മസാല ചേർക്കുക്കുകയാണ് ചെയ്തത്. ഓരോ ദിവസം കൂടുന്തോറും കൂടുതൽ ശരീരം പ്രദർശിപ്പിക്കുന്ന തരത്തിലുള്ള വസ്ത്രം ധരിക്കാൻ നിർബന്ധിക്കുകയായിരുന്നു. ചിത്രീകരണ ദിവസങ്ങളിൽ മിക്കപ്പോഴും വഴക്കുണ്ടാകാറുണ്ടെന്നും വെന്നും അവർ പറയുന്നു.

സിനിമയുടെ ഭാഗമാകേണ്ട എന്ന് ഞാൻ കരുതിയിരുന്നു. പക്ഷെ പാതിയിൽ വച്ച് ഞാൻ നിർത്തി പോന്നാൽ നിർമ്മാതാവിന് കോടികളുടെ നഷ്ടം സംഭവിക്കും. ഒരു പ്രൊഫഷണൽ ആയതിനാൽ തന്നെ സിനിമ പൂർത്തിയാക്കുന്നത് വരെ ഞാൻ കൂടെ നിന്നു.

യാതൊരു കാരണവുമില്ലാതെ ചിത്രത്തിൽ ചുംബന രംഗങ്ങൾ കൂട്ടിച്ചേർത്തെന്നും അത്തരം രംഗങ്ങളുടെ ദൈർഘ്യം കൂട്ടിയെന്നും താരം പറയുന്നു. ചിത്രത്തിന്റെ പ്രൊമോഷന് വേണ്ടി പോയപ്പോൾ തനിക്ക് മതിയായ സുരക്ഷ ഒരുക്കിയില്ലെന്നും നിർമ്മാതാക്കൾ മദ്യപാനത്തിലും ഭക്ഷണത്തിലും മുഴുകിയിരിക്കുകയായിരുന്നുവെന്നും സറീൻ ആരോപിക്കുന്നു.

ചിത്രീകരണം പൂർത്തിയായപ്പോൾ അതിന്റെ പൂർണരൂപം എനിക്ക് കാണിക്കാൻ പോലും അവർ തയ്യാറായില്ല. ഫൈനൽ സ്‌ക്രീനിങിൽ നിന്ന്പോലും എന്നെ ഒഴിവാക്കി. ഞാൻ അക്സർ 2 റിലീസിന് മുന്നേ കാണരുത് എന്നവർക്ക് നിർബന്ധമുണ്ടായിരുന്നു.അതേസമയം സറീൻ ശ്രദ്ധ പിടിച്ചു പറ്റാനായി ഇല്ലാക്കഥ പറയുകയാണെന്നാണ് നിർമ്മാതാക്കളുടെ ന്യായീകരണം.