ഷാർജയിൽ റോഡ് മുറിച്ചു കടക്കുന്നവർ സൃഷ്ടിക്കുന്ന വാഹനാപകടങ്ങൾ ഏറിയതോടെ കർശന നീരിക്ഷണവുമായി ഷാർജാ പൊലീസ് രംഗത്തെത്തി. നിയമവിരുദ്ധമായി റോഡ് മുറിച്ചു കടക്കുന്നവർക്ക് എതിരെ നടപടി കർശനമാക്കാനും സീബ്രാ ലൈനിൽ നിർത്താതെ വാഹനമോടിക്കുന്നവരെ കണ്ടെത്താനുമാണ് പരിശോധന ശക്തമാക്കുന്നത്.

സീബ്രാ ക്രോസിങ്ങിലൂടെ അല്ലാതെ റോഡ് മുറിച്ചു കടന്നാൽ 200 ദിർഹമാണ്
പിഴ. സീബ്രാ ക്രോസിങ്ങിൽ വാഹനം നിർത്താത്ത ഡ്രൈവർമാരിൽ നിന്ന് 500 ദിർഹം ഈടാക്കുന്ന നിയമവും കർശനമായി നടപ്പാക്കും.

റോഡ് നിയമങ്ങൾ സംബന്ധിച്ച് പ്രവാസികൾക്കിടയിൽ ബോധവൽകരണ കാന്പയിനും ഷാർജ പൊലീസ് തുടക്കം കുറിച്ചു.ഏറ്റവും കൂടുതൽ വാഹനാപകടമുണ്ടാക്കുന്നത് സ്വദേശികളാണ്. പ്രവാസികളിൽ അപകടമുണ്ടാക്കുന്നതിലും ഇരയാകുന്നതിലും പാക്കിസ്ഥാനികളാണ് മുന്നിൽ. ഇന്ത്യക്കാരും ബംഗ്ലാദേശികളുമാണ് പിന്നെ പട്ടികയിലുള്ളത്. ഇക്കാരണത്താൽ ഉറുദു അടക്കമുള്ള പ്പാദേശികഭാഷകളിലും ബോധവൽകരണം നടത്തും.