- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളികൾക്ക് വിഷുക്കൈ നീട്ടമായി പുതിയൊരു മലയാളം ചാനൽ കൂടി; സീ നെറ്റ് വർക്കിന്റെ മലയാളം ചാനൽ വിഷു വിഭവങ്ങളുമായി ഏപ്രിലിൽ എത്തും; ചാനൽ ഭീമന്റെ മലയാളത്തിലെ അരങ്ങേറ്റം ആട് ടു അടക്കം നിരവധി പുത്തൻ ചിത്രങ്ങളുമായി
മലയാളികൾക്ക് വിഷുക്കൈ നീട്ടമായി പുതിയ ഒരു ചാനൽകൂടി എത്തുകയാണ്. ചാനൽ ഭീമനായ സീ നെറ്റുവർക്കാണ് വിഷുവിഭവങ്ങളുമായി മലയാളത്തിൽ അരങ്ങേറ്റത്തിന് ഒരുങ്ങുന്നത്. കോടികൾ സാറ്റലൈറ്റ്് റൈറ്റ് നൽകി ആട് ടു അടക്കം നിരവധി പുത്തൻ പടങ്ങളുമായാണ് സീ നെറ്റ്‌വർക്ക് പ്രേക്ഷകരെ തേടി എത്തുന്നത്. ഇന്ത്യയിലാകെ പത്തിലേറെ ചാനലുകളും അസംഖ്യം റേഡിയോ സ്റ്റേഷനുകളുമുള്ള ചാനൽ ഭീമനാണ് സീ നെറ്റ്‌വർക്ക്. രണ്ടുവർഷമായി ഈ ചാനലിന്റെ ടെസ്റ്റ് റൺ നടക്കുകയായിരുന്നു. സീ മലയാളം എന്റർടൈന്മെന്റ് ചാനലായിട്ടാണ് തുടങ്ങുന്നത്. രണ്ടാംഘട്ടത്തിൽ വാർത്ത ചാനലും സിനിമയ്ക്ക് മാത്രമായ ചാനലുകളും ലക്ഷ്യമിടുന്നുണ്ട്. നിരവധി വിനോദ പരിപാടികൾ ചാനൽ ഇതിനകം ഷൂട്ട് ചെയ്തിട്ടുണ്ട്. 35ൽ അധികം ചാനലുകളുള്ള കേരളത്തിൽ 15 ഓളം പുതിയ ചാനലുകളാണ് തുടങ്ങാനൊരുങ്ങുന്നത്. മലയാള ചാനലുകൾ മൊത്തം 1200 കോടി രൂപയോളം വിപണി വിഹിതം നേടുന്നതായാണ് കണക്ക്. പ്രാദേശിക ചാനലുകൾ മാത്രം 135 കോടിയിലധികം നേടുന്നു. ഇതിൽ എസിവിയാണ് മുഖ്യ പങ്ക് നേടുന്നത്. 1993ൽ മലയാളത്തിലെ ആദ്യത്തെ സ്വകാര്യ ടെലിവി
മലയാളികൾക്ക് വിഷുക്കൈ നീട്ടമായി പുതിയ ഒരു ചാനൽകൂടി എത്തുകയാണ്. ചാനൽ ഭീമനായ സീ നെറ്റുവർക്കാണ് വിഷുവിഭവങ്ങളുമായി മലയാളത്തിൽ അരങ്ങേറ്റത്തിന് ഒരുങ്ങുന്നത്. കോടികൾ സാറ്റലൈറ്റ്് റൈറ്റ് നൽകി ആട് ടു അടക്കം നിരവധി പുത്തൻ പടങ്ങളുമായാണ് സീ നെറ്റ്‌വർക്ക് പ്രേക്ഷകരെ തേടി എത്തുന്നത്. ഇന്ത്യയിലാകെ പത്തിലേറെ ചാനലുകളും അസംഖ്യം റേഡിയോ സ്റ്റേഷനുകളുമുള്ള ചാനൽ ഭീമനാണ് സീ നെറ്റ്‌വർക്ക്.
രണ്ടുവർഷമായി ഈ ചാനലിന്റെ ടെസ്റ്റ് റൺ നടക്കുകയായിരുന്നു. സീ മലയാളം എന്റർടൈന്മെന്റ് ചാനലായിട്ടാണ് തുടങ്ങുന്നത്. രണ്ടാംഘട്ടത്തിൽ വാർത്ത ചാനലും സിനിമയ്ക്ക് മാത്രമായ ചാനലുകളും ലക്ഷ്യമിടുന്നുണ്ട്. നിരവധി വിനോദ പരിപാടികൾ ചാനൽ ഇതിനകം ഷൂട്ട് ചെയ്തിട്ടുണ്ട്.
35ൽ അധികം ചാനലുകളുള്ള കേരളത്തിൽ 15 ഓളം പുതിയ ചാനലുകളാണ് തുടങ്ങാനൊരുങ്ങുന്നത്. മലയാള ചാനലുകൾ മൊത്തം 1200 കോടി രൂപയോളം വിപണി വിഹിതം നേടുന്നതായാണ് കണക്ക്. പ്രാദേശിക ചാനലുകൾ മാത്രം 135 കോടിയിലധികം നേടുന്നു. ഇതിൽ എസിവിയാണ് മുഖ്യ പങ്ക് നേടുന്നത്.
1993ൽ മലയാളത്തിലെ ആദ്യത്തെ സ്വകാര്യ ടെലിവിഷൻ ചാനലായ ഏഷ്യാനെറ്റ് സംപ്രേഷണം തുടങ്ങിയ ശേഷം രണ്ടു ഡസനോളം ടെലിവിഷൻ ചാനലുകളാണ് മലയാളത്തിൽ ആരംഭിച്ചത്. ഏഷ്യാനെറ്റ്, ഫ്‌ളവേഴ്‌സ്, മഴവിൽ മനോരമ തുടങ്ങിയ ചാനലുകളാണ് റേറ്റിങഇൽ മുന്നിൽ നിൽക്കുന്നത്.
ന്യൂസ് ചാനലുകളുടെ മൊത്തം വ്യൂവർഷിപ്പിൽ 32 ശതമാനം ഏഷ്യാനെറ്റിനാണെന്ന് റേറ്റിങ് വ്യക്തമാക്കുന്നു. ലാഭവും നഷ്ടവുമില്ലാത്ത അവസ്ഥയിൽ പല ചാനലുകളും എത്തിയിട്ടില്ല. മുമ്പ് അഞ്ച് വർഷമായിരുന്നു ബ്രേക്ക് ഈവൻ പീരിയഡ് എങ്കിൽ ഇപ്പോഴത് അതും കടന്നുപോയിരിക്കുന്നു. സാറ്റലൈറ്റ് ഫീസും മറ്റ് തുടർചെലവുകളും ഭീമമായി കുതിച്ചുയർന്ന സാഹചര്യത്തിൽ ചെറുകിട ചാനലുകൾ നിലനിൽപ്പിന് ഭീഷണി നേരിടുകയാണ്. പ്രതിവർഷം ചുരുങ്ങിയത് 15 കോടി രൂപയുടെ ചെലവ് വാർത്താ ചാനലുകൾക്കുണ്ടെന്നാണ് കണക്ക്.