- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗൗരി ലങ്കേഷ് എന്ന കമ്മിയെ ആരോ കൊന്നിരിക്കുന്നു; നിന്റെ കരമാണു നിനക്ക് പ്രതിഫലം നൽകുന്നത്; സീ ന്യൂസ് ആങ്കറുടെ പ്രതികരണം ആഘോഷമാക്കി സംഘപരിവാർ അണികൾ; ജാഗ്രതി ശുക്ലയെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് തുടങ്ങിയ ഓൺലൈൻ പെറ്റീഷന് വമ്പൻ പ്രതികരണം
ഗൗരി ലങ്കേഷ് എന്ന കമ്മിയെ ആരോ കൊന്നിരിക്കുന്നു. ഗൗരി ലങ്കേഷ് എന്ന മാധ്യമ പ്രവർത്തകയെ വെടിവച്ചു കൊന്നതിനു പിന്നാലെ മറ്റൊരു മാധ്യമ പ്രവർത്തക ട്വീറ്റ് ചെയ്തതാണ് ഈ വാക്കുകൾ. സീ ന്യൂസിലെ അസിസ്റ്റന്റ് പ്രൊഡ്യൂസർ ജാഗ്രതി ശുക്‌ള ആണ് പ്രകോപനപരവും അധിക്ഷേപിക്കുന്നതുമായ ട്വീറ്റ് ചെയ്ത് ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്. ഗൗരി ലങ്കേഷിനെ അധിക്ഷേപിച്ച ജാഗ്രതി ശുക്ലയ്‌ക്കെതിരെ വ്യാപക പ്രതിഷേധമാണ് സോഷ്യൽ മീഡിയിയിൽ ഉയർന്നിരിക്കുന്നത്. ഇവരെ സീ ന്യൂസിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഓൺലൈൻ പെറ്റീഷനും വൻ പ്രതികരണമാണ് ലഭിക്കുന്നത്. ഓൺലൈൻ പെറ്റീഷനെ പിന്തുണച്ച് ഇതിനോടകം പതിനായിരത്തിലേറെ പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ജാഗ്രതിക്കെതിരെ കടുത്ത നടപടി വേണമെന്ന അഭിപ്രായവും ചിലർ പങ്കുവയ്ക്കുന്നുണ്ട്. ജാഗ്രതി നേരത്തെയും ദളിത് ഉൾപ്പെടെയുള്ള ജനവിഭാഗങ്ങളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള വിവാദമായ കമന്റുകൾ സോഷ്യൽ മീഡിയിയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ദളിത്, സിക്ക്, മുസ്ലീ വിഭാഗങ്ങളെ അടച്ചാക്ഷാപേച്ചുകൊണ്ടുള്ള ജാഗ്രതിയുടെ
ഗൗരി ലങ്കേഷ് എന്ന കമ്മിയെ ആരോ കൊന്നിരിക്കുന്നു. ഗൗരി ലങ്കേഷ് എന്ന മാധ്യമ പ്രവർത്തകയെ വെടിവച്ചു കൊന്നതിനു പിന്നാലെ മറ്റൊരു മാധ്യമ പ്രവർത്തക ട്വീറ്റ് ചെയ്തതാണ് ഈ വാക്കുകൾ. സീ ന്യൂസിലെ അസിസ്റ്റന്റ് പ്രൊഡ്യൂസർ ജാഗ്രതി ശുക്‌ള ആണ് പ്രകോപനപരവും അധിക്ഷേപിക്കുന്നതുമായ ട്വീറ്റ് ചെയ്ത് ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്.
ഗൗരി ലങ്കേഷിനെ അധിക്ഷേപിച്ച ജാഗ്രതി ശുക്ലയ്‌ക്കെതിരെ വ്യാപക പ്രതിഷേധമാണ് സോഷ്യൽ മീഡിയിയിൽ ഉയർന്നിരിക്കുന്നത്. ഇവരെ സീ ന്യൂസിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഓൺലൈൻ പെറ്റീഷനും വൻ പ്രതികരണമാണ് ലഭിക്കുന്നത്.
ഓൺലൈൻ പെറ്റീഷനെ പിന്തുണച്ച് ഇതിനോടകം പതിനായിരത്തിലേറെ പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ജാഗ്രതിക്കെതിരെ കടുത്ത നടപടി വേണമെന്ന അഭിപ്രായവും ചിലർ പങ്കുവയ്ക്കുന്നുണ്ട്.
ജാഗ്രതി നേരത്തെയും ദളിത് ഉൾപ്പെടെയുള്ള ജനവിഭാഗങ്ങളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള വിവാദമായ കമന്റുകൾ സോഷ്യൽ മീഡിയിയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ദളിത്, സിക്ക്, മുസ്ലീ വിഭാഗങ്ങളെ അടച്ചാക്ഷാപേച്ചുകൊണ്ടുള്ള ജാഗ്രതിയുടെ പോസ്റ്റുകളും പ്രതിഷേധക്കാർ കുത്തിപ്പൊക്കിയിട്ടുണ്ട്.
മൃഗീയമായി കൊല്ലപ്പെട്ട ഒരു മുതുർന്ന മാധ്യമ പ്രവർത്തകയ്ക്ക് എതിരെ വിവാദ പ്രസ്താവന നടത്തിയ ജാഗ്രതിയെ പുറത്താക്കണമെന്ന് സീ ന്യൂസ് മേധാവികളോട് നേരിട്ട് ആവശ്യപ്പെടാനും പ്രതിഷേധകർ തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം.
അതേസമയം ജാഗ്രതിയുടെ ട്വിറ്റർ സന്ദേശത്തിന് അനുകൂലമായ പ്രതികരണമാണ് സംഘപരിവാർ സംഘടനകളുടെ ഭാഗത്തു നിന്നുണ്ടാകുന്നത്. ഈ ട്വിറ്റർ സന്ദേശത്തിന്റെ സ്‌ക്രീൻഷേട്ടുകൾ സംഘപരിവാർ ഗ്രൂപ്പുകളിൽ വ്യാപകമായി പ്രചരിക്കുന്നുമുണ്ട്.