മുംബൈ:ലൈംഗികപീഡന ആരോപണവുമായി മുതിർന്ന ബോളിവുഡ് താരം സീനത്ത് അമൻ. അമർ ഖന്ന എന്ന് മുംബൈക്കാരനായ വ്യവസായിക്കെതിരെയാണ് താരത്തിന്റെ ആരോപണം.

മുപ്പത്തെട്ടുകാരനായ അമർ ഖന്ന വീട്ടിൽ രാത്രി അതിക്രമിച്ച് കയറി പീഡിപ്പിച്ചുവെന്നാണ് നടി നൽകിയ പരാതിയിൽ പറയുന്നത്. എന്നാൽ കുറച്ചുകാലമായി അമർ ഖന്ന എന്ന ഈ ബിസിനസുകാരനുമായി സീനത്ത് അമന് ബന്ധമുണ്ടായിരുന്നു എന്നും എന്ന് പിന്നിട് ഇയാളുമായി തെറ്റുകയായിരുന്നു എന്നും പൊലീസ് പറയുന്നു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി അമർ ഖന്ന തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും മോശമായി പെരുമാറുകയും ചെയ്തിരുന്നുവെന്ന് നടി പൊലിസിന് പരാതിയിൽ പറയുന്നു.പീഡന കേസ്, സ്ത്രീയെ അപകീർത്തിപ്പെടുത്തും വിധം പെരുമാറി എന്നീ രണ്ടു കേസുകൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്ത് പൊലീസ് കേസെടുത്തു.