ഷാരുഖ് ഖാൻ നായകവേഷത്തിൽ എത്തുന്ന എറ്റവും പുതിയ ചിത്രമാണ് സീറോ. ഡിസംബർ 21നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയ്യേറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഒരു ഗാനരംഗം തരംഗമായിരിക്കുകയാണ്. കത്രീന കൈഫിന്റെ ഒരു ഐറ്റം സോംഗ് ആണ് പുറത്തിറങ്ങിയിരിക്കുന്നത്. പാട്ടിന് മികച്ച വരവേൽപ്പാണ് സമൂഹ മാധ്യമങ്ങളിൽ ലഭിക്കുന്നത്.

പുറത്തിറങ്ങി ചുരുങ്ങിയ മണിത്തൂറുകൾ മാത്രം പിന്നിടുമ്പോൾ ഗാനത്തിന് പത്ത് ലക്ഷത്തോളം പേർ കാഴ്‌ച്ചക്കാരായി. ഭൂമി ത്രിവേദിയും രാജാ കുമാരിയും ചേർന്ന് പാടിയിരിക്കുന്ന ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് അജയ് അതുൽ ആണ്.

ആനന്ദ് എൽ റായി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം വമ്പൻ റിലീസായിട്ടാണ്തി യ്യേറ്ററുകളിലേക്ക് എത്തുന്നത്. കത്രീനയ്ക്കൊപ്പം അനുഷ്‌ക ശർമ്മയും ചിത്രത്തിൽ നായികാ വേഷത്തിൽ എത്തുന്നുണ്ട്.ഹിമാൻഷു ശർമ്മ തിരക്കഥയെഴുതിയ ചിത്രം റെഡ് ചീല്ലീസ് എന്റർടെയ്ന്മെന്റ്സിന്റെ ബാനറിൽ ഗൗരി ഖാനാണ് നിർമ്മിച്ചിരിക്കുന്നത്. സൽമാൻ ഖാൻ അടക്കം ബോളിവുഡിലെ നിരവധി നടീനടന്മാർ സീറോയിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്.