- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇതാ മൂന്നടി പൊക്കമുള്ള ഷാരൂഖ്; കിങ് ഖാന്റെ പിറന്നാൾ ദിനത്തിൽ 'സീറോ'യുടെ ട്രെയിലർ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ; ആനന്ദ് എൽ റായ് സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബറിലെത്തും; ട്രെയിലറിന് മികച്ച പ്രതികരണം
ഷാരൂഖ് ഖാൻ മൂന്നടി പൊക്കമുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'സീറോ'യുടെ ട്രെയ്ലർ പുറത്തെത്തി. തനു വെഡ്സ് മനു റിട്ടേൺസിന് ശേഷം ആനന്ദ് എൽ റായ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബൗവാ സിങ് എന്ന നീളക്കുറവുള്ള കഥാപാത്രത്തെയാണ് ഷാരൂഖ് അവതരിപ്പിക്കുന്നത്. കിങ് ഖാന്റെ 53-ാം പിറന്നാൾ ദിനത്തിലാണ് ട്രെയിലർ പുറത്തെത്തിയിരിക്കുന്നത്. ഷാരൂഖ് മികച്ച പ്രകടനത്തിന് ചിത്രം സാക്ഷ്യം വഹിക്കുമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ട്രെയിലറിലെ പശ്ചാത്തല സംഗീതവും ഏറെ മനോഹരമാണെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. കത്രീന കൈഫ്, അനുഷ്‌ക ശർമ്മ എന്നിവരാണ് ചിത്രത്തിൽ പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു സിനിമാതാരത്തെ ഡേറ്റ് ചെയ്യണമെന്ന ആഗ്രഹവുമായി നടക്കുന്ന ആളാണ് ചിത്രത്തിലെ നായകൻ. 3.14 മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലറിന് യുട്യൂബിൽ വലിയ പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം ഡിസംബർ 21ന് സ്‌ക്രീനിലെത്തും. ച്ിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത് അജയ്അതുലാണ്. ആനന്ദ് എൽ റായിയും ഗൗരിഖാനും കരുണാ ബട്വാളും ചേർന്നാണ് സീറോ നിർമ്മി
ഷാരൂഖ് ഖാൻ മൂന്നടി പൊക്കമുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'സീറോ'യുടെ ട്രെയ്ലർ പുറത്തെത്തി. തനു വെഡ്സ് മനു റിട്ടേൺസിന് ശേഷം ആനന്ദ് എൽ റായ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബൗവാ സിങ് എന്ന നീളക്കുറവുള്ള കഥാപാത്രത്തെയാണ് ഷാരൂഖ് അവതരിപ്പിക്കുന്നത്.
കിങ് ഖാന്റെ 53-ാം പിറന്നാൾ ദിനത്തിലാണ് ട്രെയിലർ പുറത്തെത്തിയിരിക്കുന്നത്. ഷാരൂഖ് മികച്ച പ്രകടനത്തിന് ചിത്രം സാക്ഷ്യം വഹിക്കുമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ട്രെയിലറിലെ പശ്ചാത്തല സംഗീതവും ഏറെ മനോഹരമാണെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
കത്രീന കൈഫ്, അനുഷ്‌ക ശർമ്മ എന്നിവരാണ് ചിത്രത്തിൽ പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു സിനിമാതാരത്തെ ഡേറ്റ് ചെയ്യണമെന്ന ആഗ്രഹവുമായി നടക്കുന്ന ആളാണ് ചിത്രത്തിലെ നായകൻ. 3.14 മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലറിന് യുട്യൂബിൽ വലിയ പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം ഡിസംബർ 21ന് സ്‌ക്രീനിലെത്തും. ച്ിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത് അജയ്അതുലാണ്. ആനന്ദ് എൽ റായിയും ഗൗരിഖാനും കരുണാ ബട്വാളും ചേർന്നാണ് സീറോ നിർമ്മിച്ചിരിക്കുന്നത്.