- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് 82.6 ശതമാനം പേരിൽ കോവിഡ് ആന്റിബോഡി; സിറോ സർവേ ഫലം പുറത്ത് വിട്ടു; കുട്ടികളിലെ രോഗപ്രതിരോധ നിരക്ക് 40.02 ശതമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗപ്രതിരോധ ശേഷിയുടെ തോതു കണ്ടെത്താൻ ആരോഗ്യവകുപ്പ് നടത്തിയ സിറോപ്രലവൻസ് സർവേയുടെ ഫലം പുറത്ത്. പതിനെട്ടു വയസ്സിനു മുകളിലുള്ള 82.6 ശതമാനം പേരിൽ കോവിഡ് ആന്റിബോഡി കണ്ടെത്തിയതായാണ് സർവേ പറയുന്നത്.
ഇതാദ്യമായാണ് കേരളം സിറോ സർവേ സ്വന്തം നിലയ്ക്ക് നടത്തിയത്. ഐസിഎംആർ നേരത്തെ നടത്തിയ സർവേയിൽ 42.7% ആയിരുന്നു കേരളത്തിലെ പ്രതിരോധ ശേഷി നിരക്ക്.
പുതിയ സിറോ സർവ്വെ അനുസരിച്ച് കുട്ടികളിൽ 40.02 ശതമാനത്തിലാണ് കോവിഡ് ആന്റിബോഡി കണ്ടെത്തിയത്. 49 വയസ്സു വരെയുള്ള ഗർഭിണികളിൽ 65.4 ശതമാനം പേർ രോഗപ്രതിരോധ ശേഷി കൈവരിച്ചിട്ടുണ്ട്. തീരമേഖലയിൽ 87.7 ശതമാനം പേരിലും ആന്റിബോഡിയുണ്ട്. ചേരിപ്രദേശങ്ങളിൽ ഇത് 85.3 ആണ്.
തീരദേശം, നഗരങ്ങൾ, ഗ്രാമങ്ങൾ, ചേരികൾ എന്നിവിടങ്ങൾ തരംതിരിച്ചാണ് പഠനം നടത്തിയത്. അഞ്ച് വയസിനു മുകളിലുള്ള കുട്ടികളെ പഠനത്തിൽ ഉൾപ്പെടുത്തി. 18ന് മുകളിൽ പ്രായം ഉള്ളവർ, 18ന് മുകളിൽ ഉള്ള ആദിവാസി വിഭാഗം, തീരദേശ വിഭാഗം, കോർപറേഷൻ പരിധികളിൽ ഉള്ളവർ, 5 17 വയസ് പ്രായമുള്ള കുട്ടികൾ, ഗർഭിണികൾ എന്നിങ്ങനെയാണ് വിഭാഗങ്ങളായി തിരിച്ചത്.
മറുനാടന് മലയാളി ബ്യൂറോ