വേഷപ്പകർച്ചകളിലൂടെ ആരാധകരെ വിസ്മയിപ്പിക്കുന്ന ബോളിവുഡ് കിങ്ഖാൻ വീണ്ടും ആരാധകർക്ക് അത്ഭുതപ്പെടുത്താനെത്തുന്നു. ആനന്ദ് എൽ റായി സംവിധാനം ചെയ്യുന്ന സീറോ എന്ന ചിത്രത്തിലാണ് ഷാരൂഖ് പുതിയ വേഷപ്പകർച്ചയുമായി എത്തുന്നത്. നടൻ കുള്ളനായാണ് ചിത്രത്തിൽ എത്തുന്നത്. സിനിമയുടെ ടൈറ്റിൽ റിലീസ് ചെയ്യുന്ന ടീസർ പുറത്തിറങ്ങി.

കത്രീന കെയ്ഫ്, അനുഷ്‌ക ശർമ എന്നിവരാണ് നായികമാർ. തിരക്കഥ ഹിമാൻഷു ശർമ. സൽമാൻ ഖാൻ, ദീപിക പദക്കോൺ, റാണി മുഖർജി, കജോൾ, ശ്രീദേവി എന്നിവർ അതിഥിവേഷത്തിൽ എത്തുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ഡിസംബർ 21 ന് സിനിമ റിലീസ് ചെയ്യും.