- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരാൾക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു; 5 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; തലസ്ഥാനത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ നിന്നും കോയമ്പത്തൂർ ലാബിൽ അയച്ച സാമ്പിളിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. തലസ്ഥാനത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ നിന്നും കോയമ്പത്തൂർ ലാബിൽ അയച്ച സാമ്പിളിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഈ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ 73 വയസുകാരിയിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് 19 പേർക്കാണ് സിക്ക വൈറസ് സ്ഥിരീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം എൻ.ഐ.വി. ആലപ്പുഴയിൽ അയച്ച 5 സാമ്പിളുകൾ കൂടി നെഗറ്റീവായി.
Next Story