- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇപ്പോൾ, കാര്യങ്ങൾ വ്യത്യസ്തമാണ്; ഞാൻ കരുതിയതുപോലുള്ള ഒരു വിശ്വാസം എന്നോട് ക്ലബ്ബിന് ഇല്ല'; റയൽ മാഡ്രിഡ് വിട്ടതിന്റെ കാരണം ക്ലബ്ബ് ആരാധകരോട് വെളിപ്പെടുത്തി സിനദിൻ സിദാൻ
മാഡ്രിഡ്: സ്പാനിഷ് ലീഗ് പോരാട്ടം അവസാനിച്ചതിന് പിന്നാലെ റയൽ മാഡ്രിഡ് പരിശീലക സ്ഥാനം ഒഴിഞ്ഞതിന്റെ കാരണം ക്ലബ്ബ് ആരാധകരോട് വെളിപ്പെടുത്തി സിനദിൻ സിദാൻ. ചാമ്പ്യൻസ് ലീഗിലും ലാ ലിഗയിലുമടക്കം കിരീടമില്ലാതെ സീസൺ പൂർത്തിയാക്കേണ്ടി വന്നതിന് പിന്നാലെയാണ് സിദാൻ പരിശീലക സ്ഥാനം ഒഴിയുന്നതായി അറിയിച്ചത്.
കഴിഞ്ഞ 11 സീസണിനിടെ ആദ്യമായാണ് ഒരു കിരീടം പോലുമില്ലാതെ റയൽ മാഡ്രിഡിന് സീസൺ അവസാനിപ്പിക്കേണ്ടി വന്നത്
ഇപ്പോഴിതാ താൻ രാജിവെയ്ക്കാനുണ്ടായ സാഹചര്യം വെളിപ്പെടുത്തിയിരിക്കുകയാണ് സിദാൻ. റയൽ മാഡ്രിഡ് ആരാധകർക്കായി എഴുതിയ കത്തിലാണ് ക്ലബ് വിടാനുണ്ടായ കാരണം സിദാൻ വെളിപ്പെടുത്തിയത്.
ക്ലബ്ബിന് തന്നിലുള്ള വിശ്വാസം നഷ്ടപ്പെട്ടതിനാലാണ് ക്ലബ്ബ് വിടാൻ തീരുമാനിച്ചതെന്ന് സിദാൻ പറഞ്ഞു. റയൽ പരിശീലകനായുള്ള ആദ്യ വരവിൽ ക്ലബ്ബിന് രണ്ട് ലാ ലിഗ കിരീടങ്ങളും ഹാട്രിക്ക് ചാമ്പ്യൻസ് ലീഗും നേടിക്കൊടുത്ത പരിശീലകനാണ് സിദാൻ.
''ഇപ്പോൾ, കാര്യങ്ങൾ വ്യത്യസ്തമാണ്. ഞാൻ കരുതിയതുപോലുള്ള ഒരു വിശ്വാസം എന്നോട് ക്ലബ്ബിന് ഇല്ല. ദീർഘകാലാടിസ്ഥാനത്തിൽ എന്തെങ്കിലും ചെയ്യണമെങ്കിൽ ആ വിശ്വാസവും പിന്തുണയും ആവശ്യമായിരുന്നു.'' - സിദാൻ പറഞ്ഞു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ക്ലബ്ബും ക്ലബ്ബ് പ്രസിഡന്റുമായുള്ള തന്റെ ബന്ധം അത്ര രസത്തിലായിരുന്നില്ലെന്നും സിദാൻ കൂട്ടിച്ചേർത്തു.
ഒരു മത്സരത്തിലെ തോൽവിക്കു ശേഷം പത്രം നോക്കുമ്പോൾ അടുത്ത മത്സരത്തിൽ വിജയിച്ചില്ലെങ്കിൽ താൻ പുറത്താക്കപ്പെടുമെന്നൊക്കെ കാണുന്നത് ഏറെ വേദനിപ്പിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്പോർട്സ് ഡെസ്ക്