- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലേറിയ പിടിപെട്ട ബ്രിട്ടീഷ് ചാനൽ അവതാരക അതീവ ഗുരുതരാവസ്ഥയിൽ; റിയോയിൽ എത്തിയ വെള്ളക്കാരെ കാത്ത് ഇനിയും ദുരിതങ്ങൾ ബാക്കിയോ
സിക്ക വൈറസിനെ പേടിച്ചാണ് താരങ്ങളും മാദ്ധ്യമപ്രവർത്തകരും കാണികളും റിയോയിൽ ഒളിമ്പിക്‌സിനെത്തിയത്. ലോകാരോഗ്യ സംഘടനയുൾപ്പെടെ സിക്ക വൈറസ് അപകടകാരിയല്ലെന്ന് ആവർത്തിച്ചെങ്കിലും പല പ്രമുഖ താരങ്ങളും റിയോയിലേക്കുള്ള യാത്ര പോലും അതിനാൽ വേണ്ടെന്നുവച്ചിരുന്നു. ഇപ്പോഴിതാ റിയോയിൽ അപകടങ്ങൾ ഒഴിവായിട്ടില്ലെന്ന് തെളിയിക്കുകയാണ് ഈ സംഭവം. മലേറിയ പിടിപെട്ട് ബ്രിട്ടീഷുകാരിയായ ചാനൽ അവതാരക റിയോ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ്. ഒളിമ്പിക് ടീമിനൊപ്പമുള്ള ചാനൽ അവതാരക ചാർളി വെബ്‌സ്റ്ററിനാണ് അപൂർവ ഇനത്തിൽപ്പെട്ട മലേറിയ പിടിപെട്ടത്. അബോധാവസ്ഥയിലുള്ള ചാർളി മരണവുമായി മല്ലടിക്കുകയാണ് എന്നാണ് ഒടുവിലത്തെ റിപ്പോർട്ടുകൾ. ചാർളിക്ക് റിയോയിൽ എത്തിയതിന് ശേഷമാണോ രോഗം പിടിപെട്ടത് എന്ന് വ്യക്തമല്ല. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അവരുടെ ജീവൻ നിലനിർത്തിയിരിക്കുന്നത്. ഉദ്ഘാടനച്ചടങ്ങുകൾ നടക്കുമ്പോഴാണ് അവർക്ക് ആദ്യം അസ്വസ്ഥത നേരിട്ടത്. താൻ ആശുപത്രിയിൽ കിടക്കുന്നതിന്റെ ചിത്രങ്ങൾ ചാർളി തന്നെ ട്വീറ്റ് ചെയ്തിരുന്നു.
സിക്ക വൈറസിനെ പേടിച്ചാണ് താരങ്ങളും മാദ്ധ്യമപ്രവർത്തകരും കാണികളും റിയോയിൽ ഒളിമ്പിക്‌സിനെത്തിയത്. ലോകാരോഗ്യ സംഘടനയുൾപ്പെടെ സിക്ക വൈറസ് അപകടകാരിയല്ലെന്ന് ആവർത്തിച്ചെങ്കിലും പല പ്രമുഖ താരങ്ങളും റിയോയിലേക്കുള്ള യാത്ര പോലും അതിനാൽ വേണ്ടെന്നുവച്ചിരുന്നു. ഇപ്പോഴിതാ റിയോയിൽ അപകടങ്ങൾ ഒഴിവായിട്ടില്ലെന്ന് തെളിയിക്കുകയാണ് ഈ സംഭവം.
മലേറിയ പിടിപെട്ട് ബ്രിട്ടീഷുകാരിയായ ചാനൽ അവതാരക റിയോ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ്. ഒളിമ്പിക് ടീമിനൊപ്പമുള്ള ചാനൽ അവതാരക ചാർളി വെബ്‌സ്റ്ററിനാണ് അപൂർവ ഇനത്തിൽപ്പെട്ട മലേറിയ പിടിപെട്ടത്. അബോധാവസ്ഥയിലുള്ള ചാർളി മരണവുമായി മല്ലടിക്കുകയാണ് എന്നാണ് ഒടുവിലത്തെ റിപ്പോർട്ടുകൾ.
ചാർളിക്ക് റിയോയിൽ എത്തിയതിന് ശേഷമാണോ രോഗം പിടിപെട്ടത് എന്ന് വ്യക്തമല്ല. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അവരുടെ ജീവൻ നിലനിർത്തിയിരിക്കുന്നത്. ഉദ്ഘാടനച്ചടങ്ങുകൾ നടക്കുമ്പോഴാണ് അവർക്ക് ആദ്യം അസ്വസ്ഥത നേരിട്ടത്. താൻ ആശുപത്രിയിൽ കിടക്കുന്നതിന്റെ ചിത്രങ്ങൾ ചാർളി തന്നെ ട്വീറ്റ് ചെയ്തിരുന്നു.
എന്നാൽ, പിന്നീട് രോഗം മൂർഛിക്കുകയും അവർ അബോധാവസ്ഥയിലാവുകയുമായിരുന്നു. ചാർളിയുടെ അമ്മയും സഹോദരനും റിയോയിലെത്തിയിട്ടുണ്ട്. മറ്റ് അസുഖങ്ങളൊന്നുമില്ലാത്ത ചാർളിക്ക് ഇപ്പോഴത്തെ അവസ്ഥ തരണം ചെയ്യാനാകുമെന്നാണ് സുഹൃത്തുക്കൾ കരുതുന്നത്.
33-കാരിയായ ചാർളി നേരത്തെ സ്‌കൈ സ്‌പോർട്‌സിനുവേണ്ടി കായിക വാർത്തകൾ അവതരിപ്പിച്ചിരുന്നു. ഇക്കുറി ബ്രിട്ടീഷ് ടീമിന്റെ ഔദ്യോഗിക വാർത്താ അവതാരക സംഘത്തിലാണ് ചാർളി റിയോയിലെത്തിയത്. ഉദ്ഘാടനത്തിന്റെ തലേന്ന് ഓഗസ്റ്റ് നാലിനാണ് സംഘം റിയോയിലെത്തിയത്. മാരക്കാന സ്‌റ്റേഡിയത്തിൽ നടന്ന ഉദ്ഘാടനച്ചടങ്ങളിൽ അവർ പങ്കെടുത്തിരുന്നു.
തൊട്ടുപിന്നാലെ കനത്ത ഛർദിയോടെയാണ് അവരെ ആശുപത്രിയിൽ എത്തിച്ചത്. ഡീഹൈഡ്രേഷൻ കൊണ്ടാകാമെന്ന് ആദ്യം കരുതിയെങ്കിലും പിന്നീടത് മലേറിയയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. സിക്ക ഉൾപ്പെടെയുള്ള വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ട ബ്രസീലിൽനിന്ന് മടങ്ങുമ്പോൾ എന്തൊക്കെ അസുഖങ്ങളുണ്ടാകുമെന്ന ആശങ്കയിലാണ് സഞ്ചാരികളും താരങ്ങളും.