- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിക വൈറസിനെ പേടിച്ച് വിഐപികൾ പലരും ഒളിമ്പിക്സിനില്ല; കെയ്റ്റും വില്യമും റിയോയിൽ പോകാതെ വീട്ടിലിരിക്കും; നിരവധി രാഷ്ട്രത്തലവന്മാർ ബ്രസീലിലേക്കില്ല
ബ്രസീലിലെ റിയോ ഡി ജനെയ്‌റോയിൽ ഒളിമ്പിക്‌സ് തുടങ്ങാൻ ആഴ്ചകൾ മാത്രം ശേഷിക്കെ ലോകം സിക വൈറസിനെ കുറിച്ചുള്ള ആശങ്കയിലാണ്. ബ്രസീലിൽ പടർന്നുപിടിച്ച വൈറസ് ബാധിക്കുമോ എന്ന പേടിയുള്ളതിനാൽ പലരും റിയോ യാത്ര വേണ്ടെന്നുവച്ചതായാണ് റിപ്പോർട്ടുകൾ. ബ്രിട്ടനിലെ വില്യം രാജകുമാരനും ഭാര്യ കെയ്റ്റും റിയോയിലേക്ക് പോകേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്. വില്യമിന്റെ സഹോദരൻ ഹാരിയും സിക്കയെ പേടിച്ച് ബ്രസീൽ യാത്ര ഉപേക്ഷിച്ചെന്നാണ് റിപ്പോർട്ടുകൾ. ജനിക്കുന്ന കുട്ടികളെ വൈറസ് ബാധിച്ചേക്കുമെന്ന ആശങ്കയാണ് ഈ രോഗത്തെ ലോകം ഇത്രമേൽ പേടിക്കാൻ കാരണം. ബ്രസീലിൽ സിക്ക വൈറസ് ബാധിച്ച് ആയിരക്കണക്കിന് കുട്ടികളാണ് ചെറിയ തലയും തകരാറുള്ള തലച്ചോറുമായി ജനിച്ചിട്ടുള്ളത്. ഗർഭിണികൾ ഒരുകാരണവശാലും ബ്രസീലിലേക്ക് യാത്ര ചെയ്യരുതെന്ന് ലോകാരോഗ്യ സംഘടന തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മുതിർന്നവരെ സിക വൈറസ് ബാധിക്കാനിടയില്ലെങ്കിലും അതേക്കുറിച്ചുള്ള ആശങ്ക ഒഴിവാകാത്തതാണ് പലരെയും യാത്ര വേണ്ടെന്നുവെക്കാൻ പ്രേരിപ്പിക്കുന്നത്. മൊണാക്കോയിലെ രാജകുമാരി ഉൾപ്പെടെ
ബ്രസീലിലെ റിയോ ഡി ജനെയ്‌റോയിൽ ഒളിമ്പിക്‌സ് തുടങ്ങാൻ ആഴ്ചകൾ മാത്രം ശേഷിക്കെ ലോകം സിക വൈറസിനെ കുറിച്ചുള്ള ആശങ്കയിലാണ്. ബ്രസീലിൽ പടർന്നുപിടിച്ച വൈറസ് ബാധിക്കുമോ എന്ന പേടിയുള്ളതിനാൽ പലരും റിയോ യാത്ര വേണ്ടെന്നുവച്ചതായാണ് റിപ്പോർട്ടുകൾ.
ബ്രിട്ടനിലെ വില്യം രാജകുമാരനും ഭാര്യ കെയ്റ്റും റിയോയിലേക്ക് പോകേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്. വില്യമിന്റെ സഹോദരൻ ഹാരിയും സിക്കയെ പേടിച്ച് ബ്രസീൽ യാത്ര ഉപേക്ഷിച്ചെന്നാണ് റിപ്പോർട്ടുകൾ. ജനിക്കുന്ന കുട്ടികളെ വൈറസ് ബാധിച്ചേക്കുമെന്ന ആശങ്കയാണ് ഈ രോഗത്തെ ലോകം ഇത്രമേൽ പേടിക്കാൻ കാരണം.
ബ്രസീലിൽ സിക്ക വൈറസ് ബാധിച്ച് ആയിരക്കണക്കിന് കുട്ടികളാണ് ചെറിയ തലയും തകരാറുള്ള തലച്ചോറുമായി ജനിച്ചിട്ടുള്ളത്. ഗർഭിണികൾ ഒരുകാരണവശാലും ബ്രസീലിലേക്ക് യാത്ര ചെയ്യരുതെന്ന് ലോകാരോഗ്യ സംഘടന തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മുതിർന്നവരെ സിക വൈറസ് ബാധിക്കാനിടയില്ലെങ്കിലും അതേക്കുറിച്ചുള്ള ആശങ്ക ഒഴിവാകാത്തതാണ് പലരെയും യാത്ര വേണ്ടെന്നുവെക്കാൻ പ്രേരിപ്പിക്കുന്നത്. മൊണാക്കോയിലെ രാജകുമാരി ഉൾപ്പെടെ ഒട്ടേറെ വിഐപികൾ ഇതിനകം ബ്രസീൽ യാത്ര വേണ്ടെന്നുവച്ചിട്ടുണ്ട്.
2000-ലെ സിഡ്‌നി ഒളിമ്പിക്‌സിൽ ദക്ഷിണാഫ്രിക്കയെ പ്രതിനിധീകരിച്ച നീന്തൽത്താരമാണ് മൊണാക്കോയുടെ ഷാർലിൻ രാജകുമാരി. അവരുടെ ഭർത്താവ് പ്രിൻസ് ആൽബർട്ട് നിരവധി ശൈത്യകാല ഒളിമ്പിക്‌സുകളിൽ പങ്കെടുത്ത താരവും. ഒളിമ്പിക് വേദികളിൽ സ്ഥിരസാന്നിധ്യമായ ഇരുവരും ഇക്കുറി ഗെയിംസ് വീട്ടിലിരുന്ന് കാണാമെന്ന തീരുമാനത്തിലാണ്.