സ്വിറ്റ്‌സർലാന്റിൽ സിക വൈറസ് ബാധിച്ചതുമൂലം സംഭവിച്ച 28 ജനന-വൈകല്യങ്ങൾ രജിസ്റ്റർ ചെയ്തതായി സ്വിറ്റ്‌സർലാന്റ് ഹെൽത്ത് അഥോറിറ്റി വ്യക്തമാക്കി. ഈ വർഷാരംഭം മുതൽ രജിസ്റ്റർ ചെയ്തതിലാണ് 28 കേസുകൾ സിക വൈറസ് ബാധിച്ചതുമൂലം സംഭവിച്ചതാണെന്ന് കണ്ടെത്തിയത്.

പകർച്ച വ്യാധിയായി പടരുന്നതാണ് സിക വൈറസ്. രണ്ടു മാസം മുൻപ് 16 കേസുകളാണ് രജിസ്റ്റർ ചെയ്തതെന്ന് സ്വിസ് ഹെൽത്ത് അധികൃതർ വ്യക്തമാക്കുന്നു. ശരിയായ കണക്കുകൾ പുറത്തുവരുമ്പോൾ സംഖ്യ ഇതിലും വർധിക്കുമെന്നും വ്യക്തമാക്കിയിരുന്നു. കഴിഞ്ഞയാഴ്ച പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം ഇത് 18 ആയി വർധിച്ചിരുന്നു.

ഡൊമിനിക്കൽ റിപ്പബ്ലിക്കിൽ 4 കേസുകൾ, കൊളംബിയ, മാർട്ടിനിക്ക് എന്നിവിടങ്ങളിൽ മൂന്ന് കേസുകൾ വീതവും ബ്രസീൽ, ബൊളീവിയ എന്നിവിടങ്ങളിൽ രണ്ടു കേസുകൾ വീതവും എക്വഡോർ, കോസ്റ്ററിക്ക, വിർജിൻ ഐലൻഡ്‌സ്, ഗ്വാഡലൂപ് എന്നിവിടങ്ങളിൽ ഓരോന്നു വീതവുമാണ് റിപ്പോർട്ട് ചെയ്തത്.

സിക വൈറസ് മൂലമുള്ള രോഗങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ 60-801 ശതമാനത്തിലും രോഗ ലക്ഷണങ്ങൾ ഉണ്ടാവുന്നില്ല. ചിലർക്ക് പനിയും ശരീരത്തിൽ തടിപ്പുകൾ പൊങ്ങുകയും തലവേദനയും ശരീര വേദനയും അനുഭവപ്പെടും. ചില കേസുകളിൽ ന്യൂറോളജിക്കൽ ലക്ഷണങ്ങളും കാണിക്കും.

ഗർഭിണികളായ യുവതികളിൽ ഗർഭസ്ഥ ശിശുക്കളെയാണ് ബാധിക്കുക. ഇത് ജനിതക വൈകല്യങ്ങൾക്കും കുഞ്ഞുങ്ങളുടെ തല സാധാരണ വലുപ്പത്തിൽ നിന്നും കുറഞ്ഞതായും കാണും.