- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരാൾക്ക് കൂടി സിക്ക വൈറസ്; രോഗം സ്ഥിരീകരിച്ചത് തിരുവനന്തപുരം കരിക്കകം സ്വദേശിക്ക്
തിരുവനന്തപുരം: തിരുവനന്തപുരം കരിക്കകം സ്വദേശിയായ പെൺകുട്ടിക്ക് (16) സിക്ക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. രാജീവ് ഗാന്ധി ബയോടെക്നോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ ഇന്ന് 4 പേർക്കാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്.
പൂന്തുറ സ്വദേശി (35), ശാസ്തമംഗലം സ്വദേശിനി (41), സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ (38) എന്നിവർക്കും സിക്ക വൈറസ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് ആകെ 23 പേർക്കാണ് സിക്ക വൈറസ് സ്ഥിരീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ
Next Story