- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
അടുത്ത സമ്മറിൽ സിക്ക വൈറസ് പകർച്ച വ്യാധിയായേക്കാമെന്ന് മുന്നറിയിപ്പ്; കരുതൽ നടപടികളുമായി ആരോഗ്യവകുപ്പ് അധികൃതർ
ന്യൂയോർക്ക്: അടുത്ത സമ്മറിൽ യുഎസിലെ ഒട്ടുമിക്ക സിറ്റികളിലും സിക്ക വൈറസ് പകർച്ച വ്യാധിയായി മാറിയേക്കാമെന്ന് മുന്നറിയിപ്പ്. ലാറ്റിൻ അമേരിക്കയിലും കരീബിയൻ സംസ്ഥാനങ്ങളിലും കണ്ടുവരുന്ന ഈഡീസ് കൊതുകുകൾ തെക്കു കിഴക്കൻ അമേരിക്കൻ സംസ്ഥാനങ്ങളിൽ ആകമാനം പടർന്നേക്കാമെന്നാണ് സൂചന. കാലാവസ്ഥ ചൂടുപിടിക്കുന്നതോടെ സിക്ക വൈറസ് പരത്തുന്ന കൊതുകുകളുടെ സാന്നിധ്യം അമേരിക്കൻ സംസ്ഥാനങ്ങളിൽ ശക്തമായേക്കും. സിക്ക വൈറസ് പടരുന്നതിന്റെ യഥാർഥ കാരണങ്ങൾ ഇതുവരെ കണ്ടുപിടിക്കാത്ത സാഹചര്യത്തിൽ ഇതിനെതിരേ ശക്തമായ നടപടികൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയും യുഎസ് നാഷണൽ സെന്റർ ഫോർ അറ്റ്‌മോസ്ഫറിക് റിസർച്ച് (എൻസിഎആർ) വ്യക്തമാക്കി. അമേരിക്കയുടെ കാലാവസ്ഥയിൽ ഈഡീസ് കൊതുകുകൾക്ക് അതിജീവിക്കാൻ സാധിക്കുമെന്നും ഇത് സിക്ക വൈറസ് പടരുന്നിലേക്ക് കാര്യങ്ങൾ എത്തിക്കുമെന്നും വിലയിരുത്തുന്നു. സമ്മർ കാലാവസ്ഥ ഈഡീസ് കൊതുകുകൾക്ക് അനുയോജ്യമായ സാഹചര്യമാണ്. ന്യൂയോർക്ക് സിറ്റി, ഫീനിക്‌സ്, ലോസ് ആഞ്ചലസ് തുടങ്ങിയ സിറ്റികളിൽ സമ്മർ കാലാവസ്ഥ എത്തുന്നതോടെ കൂടുതൽ ജാഗ്രത
ന്യൂയോർക്ക്: അടുത്ത സമ്മറിൽ യുഎസിലെ ഒട്ടുമിക്ക സിറ്റികളിലും സിക്ക വൈറസ് പകർച്ച വ്യാധിയായി മാറിയേക്കാമെന്ന് മുന്നറിയിപ്പ്. ലാറ്റിൻ അമേരിക്കയിലും കരീബിയൻ സംസ്ഥാനങ്ങളിലും കണ്ടുവരുന്ന ഈഡീസ് കൊതുകുകൾ തെക്കു കിഴക്കൻ അമേരിക്കൻ സംസ്ഥാനങ്ങളിൽ ആകമാനം പടർന്നേക്കാമെന്നാണ് സൂചന. കാലാവസ്ഥ ചൂടുപിടിക്കുന്നതോടെ സിക്ക വൈറസ് പരത്തുന്ന കൊതുകുകളുടെ സാന്നിധ്യം അമേരിക്കൻ സംസ്ഥാനങ്ങളിൽ ശക്തമായേക്കും.
സിക്ക വൈറസ് പടരുന്നതിന്റെ യഥാർഥ കാരണങ്ങൾ ഇതുവരെ കണ്ടുപിടിക്കാത്ത സാഹചര്യത്തിൽ ഇതിനെതിരേ ശക്തമായ നടപടികൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയും യുഎസ് നാഷണൽ സെന്റർ ഫോർ അറ്റ്‌മോസ്ഫറിക് റിസർച്ച് (എൻസിഎആർ) വ്യക്തമാക്കി. അമേരിക്കയുടെ കാലാവസ്ഥയിൽ ഈഡീസ് കൊതുകുകൾക്ക് അതിജീവിക്കാൻ സാധിക്കുമെന്നും ഇത് സിക്ക വൈറസ് പടരുന്നിലേക്ക് കാര്യങ്ങൾ എത്തിക്കുമെന്നും വിലയിരുത്തുന്നു.
സമ്മർ കാലാവസ്ഥ ഈഡീസ് കൊതുകുകൾക്ക് അനുയോജ്യമായ സാഹചര്യമാണ്. ന്യൂയോർക്ക് സിറ്റി, ഫീനിക്‌സ്, ലോസ് ആഞ്ചലസ് തുടങ്ങിയ സിറ്റികളിൽ സമ്മർ കാലാവസ്ഥ എത്തുന്നതോടെ കൂടുതൽ ജാഗ്രത പാലിക്കാൻ ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സതേൺ ഫ്‌ലോറിഡ, സതേൺ ടെക്‌സാസ് എന്നിവിടങ്ങളിലും സിക്ക വൈറസ് പടർന്നുപിടിക്കാനുള്ള സാധ്യത തള്ളിക്കളയുന്നില്ല.