- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
സിംഗപ്പൂരിലും സിക്ക വൈറസ് എത്തി; ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു; മൂന്നു പേർക്കു കൂടി വൈറസ് ബാധ ഉള്ളതായി സംശയം; കൊതുകു നിവാരണ പരിപാടികൾ ശക്തമാക്കാൻ മുന്നറിയിപ്പ്
സിംഗപ്പൂർ: എബോളയ്ക്കു ശേഷം ലോകത്തെ ഭയാശങ്കയിലാഴ്‌ത്തിയ സിക്ക വൈറസ് ഇപ്പോൾ സിംഗപ്പൂരിലും എത്തി. ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ പൊട്ടിപ്പുറപ്പെട്ട സിക്ക വൈറസ് യുഎസിലും മറ്റും ഭീതി വിതച്ച ശേഷമാണ് സിംഗപ്പൂരിലും എത്തിയിരിക്കുന്നത്. നിലവിൽ സിംഗപ്പൂരിൽ ഒരാൾക്ക് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു കഴിഞ്ഞു. മറ്റു മൂന്നു പേർക്കു കൂടി വൈറസ് ബാധ ഉണ്ടോയെന്ന സംശയമുള്ളതിനാൽ ഇവർ ഇപ്പോൾ നിരീക്ഷണത്തിലാണ്. സിംഗപ്പൂരിൽ താമസിക്കുന്ന മലേഷ്യൻ വംശജയായ 47കാരിക്കാണ് സിക്ക വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവർ സിക്ക വൈറസ് ബാധയുള്ള മേഖലയിലേക്ക് യാത്ര ചെയ്തിട്ടില്ലെന്നും സിംഗപ്പൂരിൽ നിന്നു തന്നെ വൈറസ് പിടിപെട്ടിരിക്കാനാണ് സാധ്യതയെന്നും മിനിസ്ട്രി ഓഫ് ഹെൽത്ത്, നാഷണൽ എൻവയോൺമെന്റ് ഏജൻസി എന്നിവർ സംയുക്ത പ്രസ്താവനയിൽ വെളിപ്പെടുത്തി. പനി, ശരീരത്ത് തടിപ്പ്, ചെങ്കണ്ണ് എന്നീ രോഗലക്ഷണങ്ങളുമായാണ് ലോക്കൽ ആശുപത്രിയിൽ സ്ത്രീ ചികിത്സയ്‌ക്കെത്തിയത്. ഇവിടെ വച്ച് ഇവർക്ക് സിക്കവൈറസ് ബാധയുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. പിന്നീട് ഇവരെ ഒബ്സർവേഷനിലേ
സിംഗപ്പൂർ: എബോളയ്ക്കു ശേഷം ലോകത്തെ ഭയാശങ്കയിലാഴ്‌ത്തിയ സിക്ക വൈറസ് ഇപ്പോൾ സിംഗപ്പൂരിലും എത്തി. ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ പൊട്ടിപ്പുറപ്പെട്ട സിക്ക വൈറസ് യുഎസിലും മറ്റും ഭീതി വിതച്ച ശേഷമാണ് സിംഗപ്പൂരിലും എത്തിയിരിക്കുന്നത്. നിലവിൽ സിംഗപ്പൂരിൽ ഒരാൾക്ക് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു കഴിഞ്ഞു. മറ്റു മൂന്നു പേർക്കു കൂടി വൈറസ് ബാധ ഉണ്ടോയെന്ന സംശയമുള്ളതിനാൽ ഇവർ ഇപ്പോൾ നിരീക്ഷണത്തിലാണ്.
സിംഗപ്പൂരിൽ താമസിക്കുന്ന മലേഷ്യൻ വംശജയായ 47കാരിക്കാണ് സിക്ക വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവർ സിക്ക വൈറസ് ബാധയുള്ള മേഖലയിലേക്ക് യാത്ര ചെയ്തിട്ടില്ലെന്നും സിംഗപ്പൂരിൽ നിന്നു തന്നെ വൈറസ് പിടിപെട്ടിരിക്കാനാണ് സാധ്യതയെന്നും മിനിസ്ട്രി ഓഫ് ഹെൽത്ത്, നാഷണൽ എൻവയോൺമെന്റ് ഏജൻസി എന്നിവർ സംയുക്ത പ്രസ്താവനയിൽ വെളിപ്പെടുത്തി. പനി, ശരീരത്ത് തടിപ്പ്, ചെങ്കണ്ണ് എന്നീ രോഗലക്ഷണങ്ങളുമായാണ് ലോക്കൽ ആശുപത്രിയിൽ സ്ത്രീ ചികിത്സയ്‌ക്കെത്തിയത്. ഇവിടെ വച്ച് ഇവർക്ക് സിക്കവൈറസ് ബാധയുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. പിന്നീട് ഇവരെ ഒബ്‌സർവേഷനിലേക്ക് മാറ്റിയിട്ടുണ്ട്.
രോഗം ബാധിക്കാനുണ്ടായ സാഹചര്യവും മറ്റും അധികൃതർ നിരീക്ഷിച്ചു വരികയാണ്. രോഗബാധിതയായ സ്ത്രീയുടെ സമീപത്ത് താമസിച്ചിരുന്നവരും പനി, ദോഹത്ത് ചുവന്ന തടിപ്പുകൾ എന്നീ രോഗലക്ഷണങ്ങൾ കാട്ടുന്നവരിലും സിക്ക വൈറസ് ടെസ്റ്റ് നടത്തുന്നുണ്ട്. ഇവരിൽ മൂന്നു പേർക്ക് സിക്ക വൈറസ് ടെസ്റ്റ് പോസിറ്റീവ് ആണെന്ന് സംശയമുണ്ട്. കൂടുതൽ ടെസ്റ്റുകൾ നടത്തിയ ശേഷം മാത്രമേ ഇവർക്ക് സിക്ക വൈറസ് സ്ഥിരീകരിക്കുകയുള്ളൂ.
2015-ന്റെ ആദ്യമാണ് സിക്ക ബ്രസീലിൽ പൊട്ടിപ്പുറപ്പെട്ടത്. മെയ് മാസം സിംഗപ്പൂരിലും ആദ്യത്തെ സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. എന്നാൽ ബ്രസീലിലെ സാവോപോളയിലേക്ക് യാത്ര ചെയ്ത 48-കാരനാണ് സിക്ക വൈറസ് ബാധിച്ചത്. യുഎസിൽ ഇതിനോടകം 2500-ത്തിലധികം പേർക്ക് സിക്ക ബാധിച്ചതായി റിപ്പോർട്ടുണ്ട്.