- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
സിക്ക വൈറസ് ബാധിതരുടെ എണ്ണം 56 ആയി; കൊതുകു നിയന്ത്രണ പരിപാടികളുമായി മുന്നോട്ടു പോകാൻ ദേശീയ പരിസ്ഥിതി ഏജൻസി
സിംഗപ്പൂർ: പുതുതായി 15 പേർക്കു കൂടി സിക്ക വൈറസ് ബാധ കണ്ടെത്തിയതോടെ രാജ്യത്ത് സിക്ക വൈറസ് ബാധിതരുടെ എണ്ണം 56 ആയി. ഇത് ഔദ്യോഗികമായ കണക്കാണെങ്കിലും ഇനിയും ഒട്ടേറെപ്പേർ വൈറസ് ബാധയ്ക്ക് അടിമപ്പെട്ടിരിക്കാം എന്നാണ് കണക്കാക്കുന്നത്. കൊതുകു ജന്യ രോഗമായതിനാൽ ഇതിനെതിരേ ശക്തമായ നടപടികളുമായി നാഷണൽ എൻവയോൺമെന്റ് ഏജൻസി (എൻഇഎ) രംഗത്തെത്തിയിട്ടുണ്ട്. കൊതുകിനെ തുരത്താനും പ്രജനനം തടയാനുമുള്ള മാർഗങ്ങൾ എൻഇഎ സ്വീകരിച്ചിട്ടുണ്ട്. മിനിസ്ട്രി ഓഫ് ഹെൽത്തുമായി സഹകരിച്ചാണ് എൻഇഎ സിക്ക വൈറസിനെ തുരത്താൻ നടപടികൾ സ്വീകരിച്ചു വരുന്നത്. സിക്ക വൈറസ് ബാധിതർ ഏറ്റവും കൂടുതലുള്ള മേഖലകളിൽ ഗർഭിണികളായ സ്ത്രീകൾ കൂടുതൽ ജാഗ്രത പാലിക്കാനും നിർദേശമുണ്ട്. ഗർഭാവസ്ഥയിൽ സിക്ക വൈറസ് പിടികൂടുന്ന കുഞ്ഞുങ്ങൾക്ക് മൈക്രോ സെഫാലി എന്ന ഗുരുതരാവസ്ഥ ഉണ്ടാകാൻ സാധ്യതയുള്ളതിനാലാണ് ഗർഭിണികൾ മുൻകരുതൽ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
സിംഗപ്പൂർ: പുതുതായി 15 പേർക്കു കൂടി സിക്ക വൈറസ് ബാധ കണ്ടെത്തിയതോടെ രാജ്യത്ത് സിക്ക വൈറസ് ബാധിതരുടെ എണ്ണം 56 ആയി. ഇത് ഔദ്യോഗികമായ കണക്കാണെങ്കിലും ഇനിയും ഒട്ടേറെപ്പേർ വൈറസ് ബാധയ്ക്ക് അടിമപ്പെട്ടിരിക്കാം എന്നാണ് കണക്കാക്കുന്നത്. കൊതുകു ജന്യ രോഗമായതിനാൽ ഇതിനെതിരേ ശക്തമായ നടപടികളുമായി നാഷണൽ എൻവയോൺമെന്റ് ഏജൻസി (എൻഇഎ) രംഗത്തെത്തിയിട്ടുണ്ട്.
കൊതുകിനെ തുരത്താനും പ്രജനനം തടയാനുമുള്ള മാർഗങ്ങൾ എൻഇഎ സ്വീകരിച്ചിട്ടുണ്ട്. മിനിസ്ട്രി ഓഫ് ഹെൽത്തുമായി സഹകരിച്ചാണ് എൻഇഎ സിക്ക വൈറസിനെ തുരത്താൻ നടപടികൾ സ്വീകരിച്ചു വരുന്നത്. സിക്ക വൈറസ് ബാധിതർ ഏറ്റവും കൂടുതലുള്ള മേഖലകളിൽ ഗർഭിണികളായ സ്ത്രീകൾ കൂടുതൽ ജാഗ്രത പാലിക്കാനും നിർദേശമുണ്ട്. ഗർഭാവസ്ഥയിൽ സിക്ക വൈറസ് പിടികൂടുന്ന കുഞ്ഞുങ്ങൾക്ക് മൈക്രോ സെഫാലി എന്ന ഗുരുതരാവസ്ഥ ഉണ്ടാകാൻ സാധ്യതയുള്ളതിനാലാണ് ഗർഭിണികൾ മുൻകരുതൽ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.