- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
എബോളയ്ക്കു ശേഷം ഇപ്പോൾ സിക്ക വൈറസ്: അമേരിക്കയെ ഭീഷണിയുടെ നിഴലിൽ ആഴ്‌ത്തി സിക്ക വൈറസ് പടരുന്നു
ന്യൂയോർക്ക്: അമേരിക്കയെ ഭീഷണിയുടെ നിഴലിൽ ആഴ്‌ത്തി സിക്ക വൈറസ് വ്യാപകമാകുന്നതായി റിപ്പോർട്ട്. ബ്രസീലിൽ ഭീതി വളർത്തിയ സിക്ക വൈറസ് ഇപ്പോൾ അമേരിക്കൻ ഭൂഖണ്ഡത്തിൽ വ്യാപകമായിരിക്കുകയാണ്. സൗത്ത് നോർത്ത് അമേരിക്കയിലുൾപ്പെടെ 21 രാജ്യങ്ങളിൽ സിക്ക വൈറസ് ഇപ്പോൾ കണ്ടെത്തിയിട്ടുണ്ട്. തലച്ചോറിന് പൂർണ വളർച്ചയെത്താതെ ശിശുക്കൾ ജനിക്കുന്നതിന്

ന്യൂയോർക്ക്: അമേരിക്കയെ ഭീഷണിയുടെ നിഴലിൽ ആഴ്‌ത്തി സിക്ക വൈറസ് വ്യാപകമാകുന്നതായി റിപ്പോർട്ട്. ബ്രസീലിൽ ഭീതി വളർത്തിയ സിക്ക വൈറസ് ഇപ്പോൾ അമേരിക്കൻ ഭൂഖണ്ഡത്തിൽ വ്യാപകമായിരിക്കുകയാണ്. സൗത്ത് നോർത്ത് അമേരിക്കയിലുൾപ്പെടെ 21 രാജ്യങ്ങളിൽ സിക്ക വൈറസ് ഇപ്പോൾ കണ്ടെത്തിയിട്ടുണ്ട്. തലച്ചോറിന് പൂർണ വളർച്ചയെത്താതെ ശിശുക്കൾ ജനിക്കുന്നതിന് കാരണം സിക്ക വൈറസ് ആണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
കൊതുകുകളിലൂടെ പരക്കുന്ന വൈറസ് ബാധ നവജാത ശിശുക്കളിൽ മൈക്രോസെഫാലി എന്ന രോഗാവസ്ഥയ്ക്ക് കാരണമാകുമെന്നും വിലയിരുത്തുന്നു. കാനഡ, ചില എന്നീ രാജ്യങ്ങളൊഴികെ അമേരിക്കൻ ഭൂഖണ്ഡത്തിലെ മറ്റു രാജ്യങ്ങളിലേക്ക് സിക്ക വൈറസ് പടരുമെന്ന് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചെറിയ പനി, ചെങ്കണ്ണ്, തലവേദന എന്നിവയാണ് രോഗലക്ഷണം.
ബ്രസീലിൽ 3800-ത്തിലധികം പേർക്ക് വൈറസ് ബാധയുണ്ടായതായാണ് ലോകാരോഗ്യസംഘടനയുടെ കണക്ക്. 2010-ൽ രേഖപ്പെടുത്തിയതിനെക്കാൾ 30 തവണ കൂടുലാണിത്. കഴിഞ്ഞ വർഷം മെയ് മുതലാണ് സിക്ക വൈറസ് അമേരിക്കയിൽ പടരുന്നതായി കണ്ടെത്തിയത്. അഡെസ് കൊതുകുകളുടെ കടി വഴിയാണ് രോഗം പടരുന്നത്. ഈ മേഖലയിലെ കാനഡ, ചിലി എന്നീ രാജ്യങ്ങളിലൊഴിച്ച് ബാക്കിയുള്ള രാജ്യങ്ങളിലെല്ലാം ഈ കൊതുകിന്റെ സാന്നിധ്യമുണ്ട്. ബ്രസീലിൽ രോഗബാധ ഏറ്റവുമധികെ റിപ്പോർട്ട് ചെയ്യപ്പെട്ട പെർണംബുക്കോ സംസ്ഥാനത്തു ജനിക്കുന്ന 50 ശിശുക്കളിൽ ഒരാൾ വീതം ഈ വൈകല്യമുള്ളവരാണെന്ന് ബ്രസീലിയൻ അക്കാഡമി ഓഫ് സയൻസസിൽ ഫെലോ ആയ പ്രൊഫ. ലോറ റോഡ്രിഗസ് പറഞ്ഞു.
നവംബർ വരെ ഈ രോഗബാധയെപ്പറ്റി കാര്യമായി അറിഞ്ഞിരുന്നില്ലെന്നും, പിന്നീട് അതിവേഗം പടരുകയായിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി. ഡെങ്കി ഉള്ളിടത്തുകൊതുകിന്റെ സാന്നിധ്യമുണ്ട്. അമേരിക്കയിൽ മാത്രമല്ല ഏഷ്യയിലും ഇത് അതിവേഗം പടർന്നേക്കാമെന്ന് അവർ മുന്നറയിപ്പ് നൽകി. വൈറസ് ഉള്ള മേഖലകളിലൂടെ സഞ്ചരിക്കുന്ന ഗർഭിണികൾ ഇക്കാര്യം ഡോക്ടറെ അറിയക്കണമെന്ന് ഓർഗനൈസേഷൻ നിർദേശിച്ചു. കൊളംബിയ, എൽ സാൽവദോർ, ഇക്വഡോർ, ജമൈക്ക എന്നീ രാജ്യങ്ങൾ വനിതകളോട് ഗർഭധാരണം നീട്ടിവയ്ക്കാൻ ഉപദേശിച്ചു.

