- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണത്തിൽ പൊതിഞ്ഞ റോൾസ് റോയ്സും തോക്കുകളും; അറബി മുതലാളിമാർ മാത്രം ഉപയോഗിക്കുന്ന അത്യാഢംബര വാഹനങ്ങളും പ്രൈവറ്റ് ജെറ്റുകളും; രാജ്യമെമ്പാടും ഭൂമിയും കെട്ടിടങ്ങളും; ലോകത്തെ രണ്ടാമത്തെ പാവപ്പെട്ട രാജ്യമായി സിംബാവെയെ മാറ്റിയപ്പോഴും മുഗാബെ ഭരണത്തിൻ കീഴിൽ തിമിർത്ത് ജീവിച്ചത് ഒരു പറ്റം അതിസമ്പന്നർ
ഏതാണ്ട് നാല് ദശാബ്ദക്കാലം സിംബാവെയിൽ തന്റെ സ്വേഛാധിപത്യ ഭരണത്തിൻ കീഴിലാക്കി ഇന്നലെ രാജി വയ്ക്കാൻ നിർബന്ധിതനായ മുൻ പ്രസിഡന്റ് റോബർട്ട് മുഗാബെ രാജ്യത്തെ ലോകത്തിലെ ഏറ്റവും ദരിദ്രമായ രണ്ടാമത്തെ രാജ്യമാക്കി മാറ്റുകയും ചെയ്തിരുന്നു. അതായത് കോംഗോ കഴിഞ്ഞാൽ ഏറ്റവും ദരിദ്ര രാജ്യം സിംബാവെയാണ്. എന്നാൽ രാജ്യത്തെ ഭൂരിഭാഗം പേരും പട്ടിണിയിൽ നട്ടം തിരിയുമ്പോൾ മുഗാബെയുടെ മക്കളും ബന്ധുക്കളും ചങ്ങാതിമാരും അത്യാഢംബര ജീവിതമായിരുന്നു നയിച്ചിരുന്നതെന്ന് വെളിപ്പെട്ടിരിക്കുന്നു. സ്വർണത്തിൽ പൊതിഞ്ഞ റോൾസ് റോയ്സും തോക്കുകളും ഇവർക്കുണ്ടായിരുന്നു. അറബി മുതലാളിമാർ മാത്രം ഉപയോഗിക്കുന്ന അത്യാഢംബര വാഹനങ്ങളും പ്രൈവറ്റ് ജെറ്റുകളിലുമായിരുന്നു ഇവരിൽ മിക്കവരുടെയും സഞ്ചാരം. കൂടാതെ ഇവർക്കെല്ലാം രാജ്യമെമ്പാടും ഭൂമിയും കെട്ടിടങ്ങളുമുണ്ട്. മുഗാബെയുടെ ഭാര്യ ഗുക്കി ഗ്രേസിന്റെ ആത്യാഢംബരജീവിതത്തെക്കുറിച്ചുള്ള വാർത്ത നേരത്തെ പുറത്ത് വന്നതാണ്.എന്നാൽ ബന്ധുക്കളുടെ ധൂർത്ത് ഇപ്പോഴാണ് വെളിപ്പെട്ടിരിക്കുന്നത്. ധൂർത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന
ഏതാണ്ട് നാല് ദശാബ്ദക്കാലം സിംബാവെയിൽ തന്റെ സ്വേഛാധിപത്യ ഭരണത്തിൻ കീഴിലാക്കി ഇന്നലെ രാജി വയ്ക്കാൻ നിർബന്ധിതനായ മുൻ പ്രസിഡന്റ് റോബർട്ട് മുഗാബെ രാജ്യത്തെ ലോകത്തിലെ ഏറ്റവും ദരിദ്രമായ രണ്ടാമത്തെ രാജ്യമാക്കി മാറ്റുകയും ചെയ്തിരുന്നു. അതായത് കോംഗോ കഴിഞ്ഞാൽ ഏറ്റവും ദരിദ്ര രാജ്യം സിംബാവെയാണ്. എന്നാൽ രാജ്യത്തെ ഭൂരിഭാഗം പേരും പട്ടിണിയിൽ നട്ടം തിരിയുമ്പോൾ മുഗാബെയുടെ മക്കളും ബന്ധുക്കളും ചങ്ങാതിമാരും അത്യാഢംബര ജീവിതമായിരുന്നു നയിച്ചിരുന്നതെന്ന് വെളിപ്പെട്ടിരിക്കുന്നു.
സ്വർണത്തിൽ പൊതിഞ്ഞ റോൾസ് റോയ്സും തോക്കുകളും ഇവർക്കുണ്ടായിരുന്നു. അറബി മുതലാളിമാർ മാത്രം ഉപയോഗിക്കുന്ന അത്യാഢംബര വാഹനങ്ങളും പ്രൈവറ്റ് ജെറ്റുകളിലുമായിരുന്നു ഇവരിൽ മിക്കവരുടെയും സഞ്ചാരം. കൂടാതെ ഇവർക്കെല്ലാം രാജ്യമെമ്പാടും ഭൂമിയും കെട്ടിടങ്ങളുമുണ്ട്. മുഗാബെയുടെ ഭാര്യ ഗുക്കി ഗ്രേസിന്റെ ആത്യാഢംബരജീവിതത്തെക്കുറിച്ചുള്ള വാർത്ത നേരത്തെ പുറത്ത് വന്നതാണ്.എന്നാൽ ബന്ധുക്കളുടെ ധൂർത്ത് ഇപ്പോഴാണ് വെളിപ്പെട്ടിരിക്കുന്നത്. ധൂർത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് മുഗാബെയുടെ രണ്ട് മക്കളായ റോബർട്ട് ജൂനിയറും (24), ചതുൻഗ(20)യുമാണ്.
ഇക്കഴിഞ്ഞ സെപ്റ്റംബറിൽ റോബർട്ട് ജൂനിയർ രണ്ട് റോൾസ് റോയ്സാണ് വാങ്ങിയിരുന്നത്. എന്നാൽ ദുബായിൽ അമേരിക്കൻ ആർക്കിടെക്ചർ പഠിക്കാൻ പോയപ്പോൾ ജൂനിയർ ഒരു ബ്ലാക്ക് ബാറ്റ്മൊബൈലും വാങ്ങിയിരുന്നു. 23,000 ഫോളോവേഴ്സുള്ള തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഇതിന്റെ ചിത്രങ്ങൾ ജൂനിയർ ഷെയർ ചെയ്തിരുന്നു. ഇതിന് പുറമെ അകത്തളം പൂർണമായും സ്വർണത്തിൽ പൊതിഞ്ഞ പ്രൈവറ്റ് ജെറ്റിൽ താൻ യാത്ര ചെയ്യുന്ന ചിത്രങ്ങളും ഇയാൾ പുറത്ത് വിട്ടിരുന്നു. ഇയാളുടെ സഹോദരൻ ചതുൻഗയും ചെലവഴക്കലിന്റെ കാര്യത്തിൽ ഒട്ടും മോശക്കാരനല്ല. ആഫ്രിക്ക ഭൂഖണ്ഡത്തിലുള്ള ഏറ്റവും വലിയ ധൂർത്തന്മാരിലൊരാളെന്ന നിലയിൽ ഇയാൾ ഇടക്കിടെ വാർത്തകളിൽ നിറയാറുണ്ട്.
തന്റെ 60,000 ഡോളർ വിലവരുന്ന ഡയമണ്ട് റോളക്സ് വാച്ചിന് മേൽ ചതുൻഗ ഒരു കൂസലുമില്ലാതെ ഒരു ബോട്ടിൽ ഷാംപയിൻ ഒഴിക്കുന്ന വീഡിയോ രണ്ടാഴ്ച മുമ്പായിരുന്നു ഇൻസ്റ്റാഗ്രാമിലൂടെ പുറത്ത് വന്നിരുന്നത്. മുഗാബെയുടെ മരുമകനും പ്രോപ്പർട്ടി രാജാവും രാഷ്ട്രീയക്കാരനുമായ ഫിലിപ്പ് ചിയാൻഗ്വയുടെ പെൺമക്കൾ സിംബാവെയിലെ കർദാശിയൻസ് എന്നാണ് അറിയപ്പെടുന്നത്. വനേസ ചിരോൻഗ, മൈക്കല്ലെ എന്നീ പേരുകളിലുള്ള 28കാരികളായ ഈ ഇരട്ട സഹോദരിമാർ ആഡംഭരജീവിതത്തിന്റെ പര്യായങ്ങളാണ്. 280 മില്യൺ ഡോളറാണ് ഇവരുടെ പിതാവിന്റെ ആസ്തി.
ഒരു ലക്ഷം ഡോളർ വിലവരുന്ന വിക്ടോറിയ ബക്കിങ്ഹാം 2013 എഡിഷൻ ലാൻഡ് റോവറാണ് വനേസ ഓടിക്കുന്നത്. ഇവരുടെ സഹോദരി മൈക്കല്ലെയുടെ വിവാഹത്തിന് 65,000 ഡോളറാണ് പൊടിച്ചിരിക്കുന്നത്. ഇവരുടെ ഹണിമൂൺ സീഷെൽസിലായിരുന്നു. മുഗാബെയുടെ മറ്റൊരു ചങ്ങാതിയാണ് സിഡ്നി സീനിയർ. മുഗാബെയുടെ സഹായത്തോടെ സിംബാവെയിൽ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത ഒരു വ്യക്തിയാണിത്. ഇയാളുടെ മകനായ സിഡ്നി ഹിംബാറ ജൂനിയർ തന്റെ സമ്പത്ത് ഓൺലൈനിലൂടെ പ്രദർശിപ്പിക്കുന്നതിൽ ആഹ്ലാദം കണ്ടെത്തുന്ന യുവാക്കളിലൊരാളാണ്. തന്റെ ഭരണാധികാരം ഉപയോഗിച്ച് സിഡ്നി സീനിയറിന്റെ സ്ഥാപനത്തിന് വിദേശരാജ്യങ്ങളിലേക്കും വളരാനുള്ള എല്ലാ അവസരവും മുഗാബെ ചെയ്തുകൊടുത്തിരുന്നു. പ്രൈവറ്റ് ജെറ്റിൽ ലോകം ചുററുന്നതും യാട്ടുകളിൽ കറങ്ങുന്നതുമായ ചിത്രങ്ങൾ സിഡ്നി ജൂനിയർ പങ്ക് വയ്ക്കുന്നത് പതിവാണ്.