സാന്റിയാഗോ ബെര്ണബ്യൂ: താൻ റയൽ മാഡ്രിഡിന്റെ പരിശീലക സ്ഥാനത്ത് നിന്ന് രാജി വെച്ചേക്കുമെന്ന വാർത്ത തെറ്റാണെന്ന് സിനദിൻ സിദാൻ. ഇപ്പോഴത്തെ സാഹചര്യത്തിൽ താൻ രാജി വെച്ച് മാറേണ്ട കാര്യമില്ലെന്നും താരം പറഞ്ഞു.

റയലിന്റെ പരിശീലക സ്ഥാനത്ത് എത്തുന്നത് പ്രയാസമുള്ള കാര്യമാണ്. പരിശീലകനെ മാറ്റേണ്ട സാഹചര്യം റയലിന് ഇപ്പോൾ ഇല്ല.ചാമ്ബ്യൻസ് ലീഗ് ആദ്യ പാദ പ്രീക്വാർട്ടറിൽ പിഎസ്ജിക്കെതിരെ മികച്ച ജയം നേടിയെങ്കിലും , ഒരു മത്സരം കൂടി ബാക്കിയുണ്ടെന്നും സിദാൻ പറഞ്ഞു.

കഴിഞ്ഞ ദിവസം റയൽ മാഡ്രിഡ് ക്യാപ്റ്റൻ സെർജിയോ റാമോസ് സിദാൻ ടീം വിടുമെന്ന് പറഞ്ഞിരുന്നു. ഈ സീസണിലും ടീം യൂറോപ്യൻ ചാമ്ബ്യന്മാരായാൽ സിദാൻ വിശ്രമം ആവശ്യപ്പെടും ടീം കപ്പുനേടിയാൽ ഉറപ്പായും അങ്ങനെതന്നെ സംഭവിക്കാമെന്നും റാമോസ് പറഞ്ഞിരുന്നു.

സിനദിൻ സിദാൻ വന്നതിന് ശേഷം മികച്ച പ്രകടനമാണ് റയൽ മാഡ്രിഡ് നടത്തിയത്. ടീം മികച്ച പോരാട്ട വീര്യം കാണിക്കുന്നതിൽ സിദാന്റെ പങ്ക് വളരെ വലുതാണ്. എന്നാൽ ഈ സീസണിൽ മികച്ച പ്രകടനമല്ല റയൽ നടത്തിയത്. ലീഗിൽ ബാഴസലോണയേക്കാൾ 16 പോയിന്റുകൾ പിറകിലാണ് ടീം.