- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജെബൽ ജൈസ് കൊടുമുടിയുടെ മുകളിൽ നിന്നും 120 കിലോമീറ്റർ സ്പീഡിൽ നിങ്ങൾക്ക് കീഴോട്ട് പറക്കാൻ പറ്റുമോ..? ലോകത്തെ ഏറ്റവും വലിയ സിപ്വയർ ദുബായിൽ ആരംഭിക്കുമ്പോൾ ധീരന്മാർക്ക് യുഎഇ സന്ദർശനം വെറുതെയാവില്ല
ലോകത്തിലെ ഏറ്റവും വലിയ സിപ് വയർ ദുബായിൽ ആരംഭിക്കാൻ പോകുന്നുവെന്ന് റിപ്പോർട്ട്. ജെബൽ ജൈസ് കൊടുമുടിയുടെ മുകളിൽ നിന്നും 120 കിലോമീറ്റർ സ്പീഡിൽ താഴോട്ട് പറക്കുന്ന അനുഭവമായിരിക്കും ഈ സിപ് വയർ നിങ്ങൾക്കേകുന്നത്. എന്നാൽ ഇതിൽ കയറാൻ അത്യധികമായ ധൈര്യം അത്യാവശ്യമാണെന്ന് പറയേണ്ടതില്ലല്ലോ. ഇത് ആരംഭിക്കുന്നതോടെ ധീരന്മാരെ സംബന്ധിച്ചിടത്തോളം ദുബായ് സന്ദർശനം കൂടുതൽ അർത്ഥപൂർണവും സാഹസികവുമായിത്തീരുകയും ചെയ്യും. റാസ് അൽ ഖൈമ ടൂറിസം ഡെവലപ്‌മെന്റ് അഥോറിറ്റിയും(ആർഎകെടിഡിഎ) ടോറോ വെർഡെയും ചേർന്നുണ്ടാക്കുന്ന ഈ സിപ് വയറിന്റെ നിർമ്മാണം ഈ വർഷം ഡിസംബറോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സിപ് വയറിൽ നിന്നുമുള്ള പറക്കലിന്റെ അതുല്യമായ അനുഭവമേകുന്ന ഒരു ക്ലിപ്പ് പുറത്തിറങ്ങിയിട്ടുണ്ട്. സമുദ്രനിരപ്പിൽ നിന്നും 1934 മീറ്റർ ഉയരത്തിൽ നിന്നുമാണീ സിപ് ലൈൻ ആരംഭിക്കുന്നത്. ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയുടെ ഉയരത്തേക്കാൾ നീളമുണ്ട് ഈ സിപ് ലൈനിന്. 28 ഫുട്‌ബോൾ സ്‌റ്റേഡിയങ്ങളുടെ ദൂരത്തിൽ മരുഭൂമിക്ക് മു
ലോകത്തിലെ ഏറ്റവും വലിയ സിപ് വയർ ദുബായിൽ ആരംഭിക്കാൻ പോകുന്നുവെന്ന് റിപ്പോർട്ട്. ജെബൽ ജൈസ് കൊടുമുടിയുടെ മുകളിൽ നിന്നും 120 കിലോമീറ്റർ സ്പീഡിൽ താഴോട്ട് പറക്കുന്ന അനുഭവമായിരിക്കും ഈ സിപ് വയർ നിങ്ങൾക്കേകുന്നത്. എന്നാൽ ഇതിൽ കയറാൻ അത്യധികമായ ധൈര്യം അത്യാവശ്യമാണെന്ന് പറയേണ്ടതില്ലല്ലോ. ഇത് ആരംഭിക്കുന്നതോടെ ധീരന്മാരെ സംബന്ധിച്ചിടത്തോളം ദുബായ് സന്ദർശനം കൂടുതൽ അർത്ഥപൂർണവും സാഹസികവുമായിത്തീരുകയും ചെയ്യും. റാസ് അൽ ഖൈമ ടൂറിസം ഡെവലപ്‌മെന്റ് അഥോറിറ്റിയും(ആർഎകെടിഡിഎ) ടോറോ വെർഡെയും ചേർന്നുണ്ടാക്കുന്ന ഈ സിപ് വയറിന്റെ നിർമ്മാണം ഈ വർഷം ഡിസംബറോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ സിപ് വയറിൽ നിന്നുമുള്ള പറക്കലിന്റെ അതുല്യമായ അനുഭവമേകുന്ന ഒരു ക്ലിപ്പ് പുറത്തിറങ്ങിയിട്ടുണ്ട്. സമുദ്രനിരപ്പിൽ നിന്നും 1934 മീറ്റർ ഉയരത്തിൽ നിന്നുമാണീ സിപ് ലൈൻ ആരംഭിക്കുന്നത്. ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയുടെ ഉയരത്തേക്കാൾ നീളമുണ്ട് ഈ സിപ് ലൈനിന്. 28 ഫുട്‌ബോൾ സ്‌റ്റേഡിയങ്ങളുടെ ദൂരത്തിൽ മരുഭൂമിക്ക് മുകളിലൂടെയുള്ള സഞ്ചാരത്തിന്റെ അനുഭവവും ഈ സിപ് ലൈൻ ഏകുമെന്നാണ് സൂചന. കണ്ണുകൾ തുറന്നിരിക്കാൻ ധൈര്യമുള്ളവർക്ക് മാത്രമേ ഇതിലൂടെ സഞ്ചരിക്കാനാവൂ എന്ന് പ്രത്യേകം ഓർക്കുക.
ഏഴ് ടൺ കേബിൾ രണ്ട് ലൈനുകളിലായി തീർത്തിട്ടാണ് ഈ സിപ് ലൈൻ തയ്യാറാക്കുന്നത്. അതിനാൽ സന്ദർശകർക്ക് തങ്ങളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഒന്ന് ചേർന്ന് ഈ വെല്ലുവിളിയെ നേരിടാൻ അവസരം ലഭിക്കും. സിപ് ലൈനിന്റെ യഥാർത്ഥത്തിലുള്ള നീളം ഇതുവരെ പുറത്ത് വിട്ടിട്ടില്ലെങ്കിലും ഇത് പ്രവർത്തനക്ഷമമാകുന്നതോടെ ലോകത്തിലെ ഏറ്റവും നീളം കൂടിയ സിപ് ലൈൻ എന്ന ഖ്യാതി നേടി ഇത് ഗിന്നസ് വേൾഡ് റെക്കോർഡ്‌സിൽ ഇടം പിടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്യൂർട്ടോറിക്കോയിൽ ടോറോ വെർഡെയുടെ അഡ്വർജർ പാർക്കിലെ സിപ് ലൈനാണ് നിലവിൽ ഏറ്റവും നീളമുള്ളത്. ഇതിന്റെ നീളം 2530 മീറ്ററാണ്.
യുഎഇയിലെ ഏറ്റവും ഉയരമുള്ളതും പ്രധാനപ്പെട്ടതുമായ മൗണ്ടയിൻ റേഞ്ചിൽ ആരംഭിക്കുന്ന ഈ സിപ് ലൈൻ സന്ദർശകർക്ക് അനുപമായ അനുഭവമായിരിക്കും നൽകുകയെന്നാണ് ആർഎകെടിഡിഎയുടെ സിഇഒ ആയ ഹൈതാം മറ്റാർ വെളിപ്പെടുത്തുന്നത്. ഇതിന്റെ വെൽകം സെന്ററിൽ ലോഞ്ച്, റസ്‌റ്റോറന്റുകൾ, ലോക്കറുകൾ, എക്യുപ്‌മെന്റ് സ്റ്റോറേജ്, ഓഫീസുകൾ , തുടങ്ങിയവ സജ്ജമാക്കും. സിപ് ലൈനിനെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ ഇവിടെ ലഭ്യമാക്കും. തുടർന്ന് ഇതിൽ സഞ്ചരിക്കാൻ തയ്യാറാകുന്നവർക്ക് പ്രത്യേക സ്യൂട്ടും എക്യുപ്‌മെന്റും ഘടിപ്പിക്കും. ഒരു ദിവസം 250 പേർക്കിത് ഉപയോഗിക്കാൻ സാധിക്കും.