വടക്കാങ്ങര : ഒരു ദശാബ്ദത്തിലധികമായി വിവിധ സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളിൽ സജീവമായ ജനസമക്ഷം സോഷ്യൽ മീഡിയ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ ജനസമക്ഷം വടക്കാങ്ങര വാട്‌സ് ആപ്പ് ഗ്രൂപ്പ് സൂം മീറ്റിങ് സംഘടിപ്പിച്ചു.

ഗ്രൂപ്പിലെ ഭൂരിഭാഗം മെമ്പർമാരും അംഗങ്ങളായ മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ 6,7 വാർഡുകളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് വോട്ടർമാരുമായി സംവദിക്കാനുള്ള അവസരമാണ് ഗ്രൂപ്പ് ഒരുക്കിയത്.

പരിപാടിയിൽ 'നിങ്ങളുടെ വോട്ട്' വിഷയത്തിൽ ഫിറോസ്ഖാൻ പുത്തനങ്ങാടി മുഖ്യപ്രഭാഷണം നടത്തി. തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെയും ഒരു പൗരന്റെ അവകാശമായ വോട്ട് ചെയ്യാനുള്ള അവസരം വിനിയോഗിക്കുന്ന വോട്ടർമാരുടെയും ഉത്തരവാദിത്വത്തെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

വിവിധ വാർഡുകളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ തങ്ങൾ തെരഞ്ഞെടുക്കപ്പെട്ടാൽ നടപ്പിൽ വരുത്താൻ ഉദ്ദേശിക്കുന്ന കാര്യങ്ങളിലേക്ക് സൂചനകൾ നൽകി സംസാരിച്ചു.

ബാസിൽ കരുവാട്ടിൽ ഖിറാഅത്ത് നടത്തി. ഗ്രൂപ്പ് അഡ്‌മിൻ അൻവർ വടക്കാങ്ങര അവതാരകനായിരുന്നു.