- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദി സ്തുതികൾ നിറച്ചപ്പോഴും ഇന്ത്യയുടെ ഭൂപടം അറിയാതെ സുക്കർബർഗ്; ഇന്ത്യക്കാരുടെ തെറിവിളി മൂത്തപ്പോൾ കശ്മീർ ഇല്ലാത്ത ഭൂപടം പിൻവലിച്ച് ഫേസ്‌ബുക്ക് സ്ഥാപകൻ
ന്യൂയോർക്ക്: ഇന്ത്യയുടെ ഭൂപടം തെറ്റായ രീതിയിൽ പ്രസിദ്ധീകരിച്ച് വിവാദത്തിലായ ഫേസ്‌ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗ് ഒടുവിൽ തെറ്റായ ഭൂപടം പിൻവലിച്ചു തലയൂരി. കനത്ത പ്രതിഷേധം രാജ്യമൊട്ടാകെ നിന്ന് ഉയർന്നതിനെ തുടർന്നാണ് സുക്കർബർഗ് തെറ്റായ ഭൂപടം പോസ്റ്റ് ചെയ്തിരുന്നത് പിൻവലിച്ചത്. നേരത്തെ ഇന്ത്യയുടെ തെറ്റായ ഭൂപടം കാട്ടിയ ടിവി ചാന
ന്യൂയോർക്ക്: ഇന്ത്യയുടെ ഭൂപടം തെറ്റായ രീതിയിൽ പ്രസിദ്ധീകരിച്ച് വിവാദത്തിലായ ഫേസ്‌ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗ് ഒടുവിൽ തെറ്റായ ഭൂപടം പിൻവലിച്ചു തലയൂരി. കനത്ത പ്രതിഷേധം രാജ്യമൊട്ടാകെ നിന്ന് ഉയർന്നതിനെ തുടർന്നാണ് സുക്കർബർഗ് തെറ്റായ ഭൂപടം പോസ്റ്റ് ചെയ്തിരുന്നത് പിൻവലിച്ചത്.
നേരത്തെ ഇന്ത്യയുടെ തെറ്റായ ഭൂപടം കാട്ടിയ ടിവി ചാനലും വിവാദത്തിലായിരുന്നു. ഇതിനു പിന്നാലെയാണ് മാർക്ക് സുക്കർബർഗും തെറ്റായ ഭൂപടം പ്രസിദ്ധീകരിച്ച് വിവാദത്തിലായത്.
കശ്മിർ ഇല്ലാത്ത ഇന്ത്യയുടെ ഭൂപടമാണ് സുക്കർബർഗ് സ്വന്തം ഫേസ്‌ബുക്ക് പേജിൽ പോസ്റ്റ് ചെയ്തത്. ഇന്ത്യക്കാരുടെ രൂക്ഷവിമർശനത്തെത്തുടർന്ന് ആ പോസ്റ്റ് ഉടൻ പിൻവലിക്കുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുത്ത ചില സേവനങ്ങൾ ഇന്ത്യക്കാർക്കു സൗജന്യമായി നൽകുന്ന ഇന്റർനെറ്റ് ഡോട്ട് ഓർഗ് എന്ന പ്‌ളാറ്റ്‌ഫോം തുടങ്ങിയതിനു പിന്നാലെയായിരുന്നു ഫേസ്‌ബുക്ക് സ്ഥാപകന്റെ ഭൂപടം പ്രസിദ്ധീകരിച്ചത്. സൗജന്യ ഇന്റർനെറ്റ് ഇന്ത്യയ്ക്ക് ആവശ്യമില്ലെന്നും സുക്കർബർഗ് ഭൂപടം ശരിയായ രൂപത്തിൽ നൽകിയില്ലെങ്കിൽ ഇന്ത്യക്കാർ ഫേസ്‌ബുക്ക് വിടണമെന്നും ഇന്റർനെറ്റിൽ ആഹ്വാനം വന്നു. കടുത്ത പ്രതിഷേധം ഉയർന്നതോടെയാണ് സുക്കർബർഗ് ഭൂപടം പിൻവലിച്ചത്.
ഫേസ്‌ബുക്ക് അടക്കം ചില വെബ്‌സൈറ്റുകൾ സൗജന്യമായി ആളുകളിൽ എത്തിക്കാൻ സഹായിക്കുന്ന ഫേസ്‌ബുക്ക് സംരംഭമായ ഇന്റർനെറ്റ്.ഓർഗ് ആഫ്രിക്കൻ രാജ്യമായ മലാവിയിൽ ആരംഭിച്ചതുമായി ബന്ധപ്പെട്ട ഫേസ്‌ബുക്ക് പോസ്റ്റിലായിരുന്നു സുക്കർബർഗ് തെറ്റായ ഭൂപടം പ്രസിദ്ധീകരിച്ചത്. ഒരു ബില്യൺ ആളുകൾക്ക് ഇന്റർനെറ്റ് ഡോട്ട് ഓർഗ് ലഭ്യമാകും എന്നു വ്യക്തമാക്കുന്ന പോസ്റ്റിൽ ഇതുവരെ പദ്ധതി ആരംഭിച്ചിട്ടുള്ള രാജ്യങ്ങളുടെ ഭൂപട സഹിതമുള്ള വിവരങ്ങൾ ചേർത്ത ഭാഗത്താണ് ജമ്മു കശ്മീർ ഇല്ലാത്ത ചിത്രം പ്രത്യക്ഷപ്പെട്ടത്.
കശ്മീർ ഇല്ലാത്ത ഭൂപട ദൃശ്യങ്ങൾ അടങ്ങിയ വാർത്ത സംപ്രേഷണം ചെയ്തതിനെ തുടർന്ന് അൽ ജസീറ ചാനൽ രണ്ട് ദിവസം നിർത്തിവെക്കാൻ കഴിഞ്ഞ മാസം കേന്ദ്ര സർക്കാർ ഉത്തരവിട്ടിരുന്നു. അതിനു പിന്നാലെയാണ് ഫേസ്‌ബുക്കിന്റെ ഭാഗത്തുനിന്ന് ഈ നിയമലംഘനം ഉണ്ടായത്.