- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൈലോ സാം വേൾഡ് മലയാളീ കൗൺസിൽ അയർലണ്ട് പ്രോവിൻസ് ചെയർമാൻ
ഡബ്ലിൻ: വേൾഡ് മലയാളീ കൗൺസിൽ അയർലണ്ട് പ്രോവിൻസിന്റെ ചെയർമാനായി സൈലോ സാം തിരഞ്ഞെടുക്കപ്പെട്ടു. 2010- 2012 കാലയളവിൽ ഡബ്ല്യൂ എം സി അയർലണ്ട് പ്രോവിൻസിന്റെ സെക്രട്ടറിയായി പ്രവർത്തിച്ച സൈലോ ഐറിഷ് മലയാളികളുടെ ഇടയിൽ സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കുന്നതിനും നൂതനമായ പല സംരംഭങ്ങൾക്ക് ചുക്കാൻ പിടിക്കുകയും ചെയ്തിട്ടുണ്ട്.

ബിസിനസ് അഡ്‌മിനിസ്‌ട്രേഷനിൽ മാസ്റ്റർ ബിരുദമുള്ള സൈലോ സാം അയർലണ്ടിലെ മലയാളികളെ കൂടുതൽ ബിസിനസ് സംരംഭങ്ങളിലേക്ക് പ്രോത്സാഹിപ്പിക്കുവാനും അവർക്ക് വേണ്ട മാർഗനിർദ്ദേശങ്ങൾ നല്കുന്നതിനും മുൻപന്തിയിൽ ഉണ്ടായിരുന്നു. ഡബ്ലിൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിൽ ഡേറ്റാ അനലിസ്റ്റിൽ എംഎസ്‌സി പഠനം നടത്തുന്ന സൈലോ കുടുംബസമേതം ഗ്ലാസ്‌നെവിനിൽ താമസിക്കുന്നു.
സൈലോ സാമിന്റെ നേതൃത്വത്തിന് വേൾഡ് മലയാളീ കൗൺസിൽ അയർലണ്ട് പ്രോവിൻസിന്റെ എക്‌സിക്യൂട്ടീവ് കൗൺസിൽഎല്ലാ വിധ പിന്തുണയും ആശംസകളും രേഖപ്പെടുത്തി.