- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനധികൃത താമസക്കാരെ പൂർണമായും ഒഴിവാക്കാൻ ഒമാൻ; പൊതുമാപ്പ് കാലവധിയിൽ തിരച്ചിൽ ശക്തമാക്കി; വിമാനത്താവള നിർമ്മാണ ജോലിയിൽ ഏർപ്പെട്ട ആയിരത്തിലേറെ അനധികൃത തൊഴിലാളികൾ പിടിയിൽ; പിടിയിലായവരിൽ ഇന്ത്യക്കാരും
അനധികൃതമായി രാജ്യത്ത് തങ്ങുന്നവരെ പൂർണമായും രാജ്യത്ത് നിന്നും ഒഴിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായി പൊതുമാപ്പ് കാലവധിയിലും രാജ്യത്തുടനീളം തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്. അതിന്റെ ഭാഗമായി പുതിയ മസ്‌കത്ത് വിമാനത്താവളത്തിന്റെ നിർമ്മാണജോലിയിൽ ഏർപ്പെട്ടിരുന്ന ആയിരത്തിലേറെ അനധികൃത തൊഴിലാളികൾ അറസ്റ്റിലായി. സ്‌പോൺസർമാരിൽ നിന്
അനധികൃതമായി രാജ്യത്ത് തങ്ങുന്നവരെ പൂർണമായും രാജ്യത്ത് നിന്നും ഒഴിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായി പൊതുമാപ്പ് കാലവധിയിലും രാജ്യത്തുടനീളം തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്. അതിന്റെ ഭാഗമായി പുതിയ മസ്‌കത്ത് വിമാനത്താവളത്തിന്റെ നിർമ്മാണജോലിയിൽ ഏർപ്പെട്ടിരുന്ന ആയിരത്തിലേറെ അനധികൃത തൊഴിലാളികൾ അറസ്റ്റിലായി.
സ്‌പോൺസർമാരിൽ നിന്ന് ഒളിച്ചോടിയവരടക്കമുള്ള തൊഴിലാളികളെ വിമാനത്താവളത്തിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചു വരുന്നതിനിടെയാണ് ഇവർ പിടിയിലായത്. കഫ്റ്റീരിയ, റെസ്റ്റോറന്റ് ജീവനക്കാരുടെയും, വീട്ടുജോലിക്കാരുടെയും വിസയുള്ളവരെയാണ് അനധികൃതമായി നിർമ്മാണജോലിക്ക് നിയോഗിച്ചിരുന്നത്. ഇവരിൽ നിരവധി ഇന്ത്യക്കാരും ഉൾപ്പെടും.
അനധികൃത ജോലിക്കാരെ വിമാനത്താവള നിർമ്മാണത്തിന് നിയോഗിച്ച കമ്പനികൾക്ക് കനത്തപിഴ ചുമത്തുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇവരടക്കം 1402 തൊഴിലാളികളാണ് കഴിഞ്ഞ ദിവസം മസ്‌കത്തിൽ നടന്ന റെയ്ഡിൽ പിടിയിലായത്. ഒമാനിൽ പൊതുമാപ്പ് നിലവിലുണ്ടെങ്കിലും അനധികൃത തൊഴിലാളികൾക്കായുള്ള തിരച്ചിൽ ശക്തമാണ്. ഒമാന്റെ ഒട്ടുമിക്ക മേഖലകളിലും പരിശോധന ശക്തമാണ്, പൊതുമാപ്പ് പ്രഖ്യാപിച്ച് 24 ദിവസങൾ പിന്നിടുമ്പോൾ അതാത് എംബസികളിൽ പേര് രജിസ്റ്റർ ചെയ്ത്, പൊതുമാപ്പ് പ്രയോജനപ്പെടുത്തിയവർ തീരെ കുറവാണ്. ഇന്ത്യ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ അടക്കം 60000 പ്രവാസികൾക്ക് ഉപകാരപ്രദമാണ് പൊതുമാപ്പ്.