റാംപൂർ:ഒരു രൂപ നാണയത്തിന്റെ വലിപ്പ കുറവിൽ നിരാശരായി ഉത്തർ പ്രദേശിലെ ഭിക്ഷാടകർ. നോട്ടു നിരോധനത്തിനു പിന്നാലെ നാണയങ്ങളുടെ വലിപ്പത്തിലും നരേന്ദ്ര മോദി സർക്കാർ മാറ്റങ്ങൾ വരുത്തിയിരുന്നു.

എന്നാൽ അൻപതു പൈസയുടെ അത്ര വലിപ്പം മാത്രമുള്ള ഒരു രൂപ നാണയങ്ങൾ കടകളിലും ഓട്ടോറിക്ഷക്കാരുമൊന്നും സ്വീകരിക്കുന്നില്ലെന്നതാണ് രാമ്പൂരിലെ ഈ ഭിക്ഷാടകരുടെ പരാതി. പ്രധാന മന്ത്രി അഞ്ഞൂറും ആയിരവും നിരോധിച്ചപ്പോലെ തങ്ങൾ ഒരു രൂപ നാണയങ്ങൾ സ്വീകരിക്കുന്നത് നിർത്തലാക്കുകയാണെന്ന് ഭിക്ഷാടകരിലൊരാളായ ശുക്ര മണി പറഞ്ഞു.