- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൗജിഹാദിന്റെ പേരിൽ തൊഴിലാളിയെ കൊന്ന് തീവച്ചതിന് എതിരെ പ്രതിഷേധിച്ചവർ അറസ്റ്റിൽ; മോദി വിരുദ്ധ മുദ്രാവാക്യം വിളി ഉണ്ടായതോടെ അറസ്റ്റെന്ന് പൊലീസ്; കോടതിക്ക് മുകളിൽ കയറി സംഘപരിവാർ പ്രവർത്തകർ കാവിക്കൊടി കെട്ടിയതും ചർച്ചയാകുന്നു
ജയ്പൂർ: രാജസ്ഥാനിൽ ലൗ ജിഹാദിന്റെ പേരിൽ അഫ്‌റസൂൽ എന്ന തൊഴിലാളിയെ കൊന്ന് തീവച്ച സംഭവത്തിൽ ഇരയുടെ നീതിക്കായി പ്രതിഷേധിച്ചവരെ പൊലീസ് അറസറ്റുചെയ്ത നടപടി വിവാദമാകുന്നു. ഉദയ്പൂർ സിറ്റിയിൽ പ്രകടനം നടത്തി പത്ത് മുസ്ലിം യുവാക്കളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരയ്ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രകടനം. തുടർന്നാണ് ഇവരെ അറസ്റ്റു ചെയ്തത്. മുസ്ലിം യുവാക്കൾ നടത്തിയ റാലിയിൽ മോദി വിരുദ്ധ മുദ്രാവാക്യങ്ങൾ ഉണ്ടായിരുന്നെന്നും ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകും എന്നതിന്റെ അടിസ്ഥാനത്തിലാണ് പ്രതിഷേധിച്ചവരെ അറസ്റ്റുചെയ്തത് എന്നാണ് പൊലീസിന്റെ വിശദീകരണം. പത്ത് പേർ കസ്റ്റഡിയിലുള്ളതായി പ്രതാപ് നഗർ പൊലീസ് സ്റ്റേഷനിലെ ഓഫീസർ പറഞ്ഞതായി സ്‌ക്രോൾ ന്യൂസ് വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്തു. ഡിസംബർ ആറിനാണ് ലൗജിഹാദ് ആരോപിച്ച് ശംഭുലാൽ അഫ്‌റസൂലിനെ പിക്കാസ് കൊണ്ട് കുത്തിവീഴ്‌ത്തിയ ശേഷം തീകൊളുത്തി കൊന്നത്. ഇതിനുശേഷം ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. പശ്ചിമബംഗാളിലെ മാൽഡ സ്വദേശിയാണ് കൊല്ലപ്പെട്ട മുഹമ
ജയ്പൂർ: രാജസ്ഥാനിൽ ലൗ ജിഹാദിന്റെ പേരിൽ അഫ്‌റസൂൽ എന്ന തൊഴിലാളിയെ കൊന്ന് തീവച്ച സംഭവത്തിൽ ഇരയുടെ നീതിക്കായി പ്രതിഷേധിച്ചവരെ പൊലീസ് അറസറ്റുചെയ്ത നടപടി വിവാദമാകുന്നു. ഉദയ്പൂർ സിറ്റിയിൽ പ്രകടനം നടത്തി പത്ത് മുസ്ലിം യുവാക്കളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരയ്ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രകടനം. തുടർന്നാണ് ഇവരെ അറസ്റ്റു ചെയ്തത്.
മുസ്ലിം യുവാക്കൾ നടത്തിയ റാലിയിൽ മോദി വിരുദ്ധ മുദ്രാവാക്യങ്ങൾ ഉണ്ടായിരുന്നെന്നും ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകും എന്നതിന്റെ അടിസ്ഥാനത്തിലാണ് പ്രതിഷേധിച്ചവരെ അറസ്റ്റുചെയ്തത് എന്നാണ് പൊലീസിന്റെ വിശദീകരണം. പത്ത് പേർ കസ്റ്റഡിയിലുള്ളതായി പ്രതാപ് നഗർ പൊലീസ് സ്റ്റേഷനിലെ ഓഫീസർ പറഞ്ഞതായി സ്‌ക്രോൾ ന്യൂസ് വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്തു. ഡിസംബർ ആറിനാണ് ലൗജിഹാദ് ആരോപിച്ച് ശംഭുലാൽ അഫ്‌റസൂലിനെ പിക്കാസ് കൊണ്ട് കുത്തിവീഴ്‌ത്തിയ ശേഷം തീകൊളുത്തി കൊന്നത്.
ഇതിനുശേഷം ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. പശ്ചിമബംഗാളിലെ മാൽഡ സ്വദേശിയാണ് കൊല്ലപ്പെട്ട മുഹമ്മദ് അഫ്‌റസൂൽ. രാജസ്ഥാനിലെ രാജ്‌സമന്തിൽ കരാർ തൊഴിലാളിയായി താമസിച്ചുവരികയായിരുന്നു. ജോലിയുണ്ടെന്ന് പറഞ്ഞ് അഫ്‌റസുലിനെ മറ്റൊരു സ്ഥലത്തെത്തിച്ച് മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അതിനുശേഷം കത്തിക്കുകയും ചെയ്തു.
അതേസമയം, പ്രതി ശംഭുലാലിന് വേണ്ടി കഴിഞ്ഞ ദിവസം നടത്തിയ പ്രകടനത്തിനിടെ സംഘപരിവാർ പ്രവർത്തകർ കോടതിക്ക് മുകളിൽ കാവിക്കൊടി കെട്ടിയിരുന്നു. ജില്ലാ സെഷൻസ് കോടതിക്ക് മുകളിലാണ് പ്രവർത്തകർ കയറി കൊടികെട്ടിയത്.