- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുംബൈയിലെ അന്ധേരിയിൽ തീപിടുത്തം; 12 മരണം: തിങ്കളാഴ്ച പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ 12ഓളം പേർ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ട്
മുംബൈ: മുംബൈയിലെ അന്ധേരിയിൽ ഉണ്ടായ തീപിടുത്തത്തിൽ 12പേർ മരിച്ചു. അന്ധേരി ഈസ്റ്റിലെ കടയിൽ തിങ്കളാഴ്ച പുലർച്ചെ 4.15ഓടെ ഉണ്ടായ തീപിടുത്തത്തിൽ 200 അടിയോളമുള്ള കട തകർന്നുവീണു. 12ൽ അധികം പേർ കുടുങ്ങിക്കിടപ്പുണ്ടെന്നാണു റിപ്പോർട്ട്. ാക്കിനാകയിലെ ലക്ഷ്മി നാരായൺ ക്ഷേത്രത്തിനു സമീപമുള്ള ഖൈറാണി റോഡിലെ ഭാനു ഫർസാൻ കടയിൽ പുലർച്ചെ 4.15നാണു തീപിടിത്തം റിപ്പോർട്ട് ചെയ്തത്. ഭക്ഷണശേഖരം, വസ്ത്രം, വീട്ടുപകരണങ്ങൾ എന്നിവയ്ക്കു മുകളിലേക്കാണു കെട്ടിടം വീണത്. ഇതിനുള്ളിൽ നിരവധി തൊഴിലാളികൾ കുടുങ്ങിപ്പോയെന്നും കടയുടമ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അഞ്ചോ ആറോ തൊഴിലാളികൾ രക്ഷപ്പെട്ടിട്ടുണ്ട്. മൂന്ന് അഗ്‌നിശമന സേനാ വാഹനങ്ങളും നാലു ജംബോ വാട്ടർ ടാങ്കറുകളും ആംബുലൻസുകളും തീപിടിത്തമുണ്ടായി മിനിറ്റുകൾക്കകം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. എന്നാൽ കെട്ടിടം തകർന്നുവീണതാണു മരണസംഖ്യ ഉയർത്തിയത്.
മുംബൈ: മുംബൈയിലെ അന്ധേരിയിൽ ഉണ്ടായ തീപിടുത്തത്തിൽ 12പേർ മരിച്ചു. അന്ധേരി ഈസ്റ്റിലെ കടയിൽ തിങ്കളാഴ്ച പുലർച്ചെ 4.15ഓടെ ഉണ്ടായ തീപിടുത്തത്തിൽ 200 അടിയോളമുള്ള കട തകർന്നുവീണു. 12ൽ അധികം പേർ കുടുങ്ങിക്കിടപ്പുണ്ടെന്നാണു റിപ്പോർട്ട്. ാക്കിനാകയിലെ ലക്ഷ്മി നാരായൺ ക്ഷേത്രത്തിനു സമീപമുള്ള ഖൈറാണി റോഡിലെ ഭാനു ഫർസാൻ കടയിൽ പുലർച്ചെ 4.15നാണു തീപിടിത്തം റിപ്പോർട്ട് ചെയ്തത്.
ഭക്ഷണശേഖരം, വസ്ത്രം, വീട്ടുപകരണങ്ങൾ എന്നിവയ്ക്കു മുകളിലേക്കാണു കെട്ടിടം വീണത്. ഇതിനുള്ളിൽ നിരവധി തൊഴിലാളികൾ കുടുങ്ങിപ്പോയെന്നും കടയുടമ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അഞ്ചോ ആറോ തൊഴിലാളികൾ രക്ഷപ്പെട്ടിട്ടുണ്ട്.
മൂന്ന് അഗ്‌നിശമന സേനാ വാഹനങ്ങളും നാലു ജംബോ വാട്ടർ ടാങ്കറുകളും ആംബുലൻസുകളും തീപിടിത്തമുണ്ടായി മിനിറ്റുകൾക്കകം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. എന്നാൽ കെട്ടിടം തകർന്നുവീണതാണു മരണസംഖ്യ ഉയർത്തിയത്.