ഇന്ത്യൻ ഭരണണ ചക്രം തിരിക്കുന്ന മന്ത്രിമാരെ കഴിഞ്ഞാൽ സാമൂഹികവും നിയമപരവുമായ ജനങ്ങളുടെ അവകാശം സംരക്ഷിക്കുന്നതിൽ ഏറ്റവും വലിയ പങ്കുവഹിക്കുന്നവരാണ് ഐഎഎസ് ഉദ്യോഗസ്ഥർ. പൊതുജനങ്ങളുടെ പ്രശ്‌നങ്ങൾക്കു മുന്നിൽ കണ്ണു തുറക്കേണ്ടവർ. ഇതുകൊണ്ടാണ് ഇന്ത്യൻ അഡ്‌മിനിസ്‌ട്രേറ്റീവ് സർവ്വീസിന്റെ പിതാവായ സർദാർ വല്ലഭായ് പട്ടേൽ ഉദ്യോഗസ്ഥ മേധാവിത്വത്തിന്റെ ചട്ടക്കൂടെന്ന് ഐഎഎസ്സുകാരെ വിശേഷിപ്പിച്ചത്.

ഇന്ത്യയെ മാറ്റാൻ ശ്രമിക്കുന്ന പത്ത് ഐഎഎസ്സുകാരുടെ ലിസ്റ്റ്ിൽ ഒന്നാമതെത്തിയത് മലയാളികളുടെ സ്വന്തം കളക്ടർ ബ്രോയാണ്. കോഴിക്കോട് ജില്ലയെ നന്മയുടെ കൂടാക്കി മാറ്റിയ പ്രശാന്ത് നായർ അടക്കം നല്ല സേവനങ്ങൾ ജനങ്ങൾക്കു വേണ്ടി കാഴ്‌ച്ച വെച്ച പത്തു കളക്ടർമാരുടെ പേരുകളും സേവനങ്ങളുമാണ് താഴെ കൊടുക്കുന്നത്.

1. കളക്ടർ ബ്രോപ്രശാന്ത് നായർ
ഇന്ത്യയെ മാറ്റാൻ ശ്രമിക്കുന്ന പത്ത് ഐഎഎസ്സുകാരിൽ ഒന്നാമൻ നമ്മുടെ കളക്ടർ ബ്രോ എന്നത് മലയാളികൾക്കും ആവേശം പകരുന്നത് തന്നെയാണ്. കോഴിക്കോട് നഗരത്തിന് വേണ്ട കളക്ടർ ബ്രോ ചെയ്ത നല്ല കാര്യങ്ങൾ മലയാളികൾക്ക് ഒരിക്കലും മറക്കാനാവില്ല. ഇങ്ങനെ ഒരു കളക്ടറാണ് നമുക്ക് വേണ്ടതെന്ന് പ്രശാന്തിന്റെ സേവനങ്ങളെ കുറിച്ച് അറിഞ്ഞാൽ ആരും പറഞ്ഞു പോകും.

പ്രശാന്ത് നായർ ഐഎഎസിന്റെ മനസ്സിൽ വിരിഞ്ഞ നൂതന ആശയങ്ങളായിരുന്നു കോഴിക്കോട് നഗരത്തെ കീഴടക്കിയ ഓപ്പറേഷൻ സുലൈമാനി, മാലിന്യ സംസ്‌ക്കരണത്തിനുള്ള പദ്ധതിയായ തേരെ മേരെ ബീച്ച് മേം, പ്രായമായവരുടെ മെച്ചപ്പെട്ട ജീവിതത്തിനുള്ള യോ അപ്പൂപ്പ തുടങ്ങിയവ. ഇവയെല്ലാം കോഴിക്കോട്ടെ ജനങ്ങൾ ആവേശത്തോടെയാണ് സ്വീകരിച്ചത്.

ഇതിന് പുറമേ കരുണാർദ്രം, ഫോസ്റ്റർ എ ചൈൽഡ് പദ്ധതി, ഭിന്നശേഷിക്കാർക്കായുള്ള ഹെൽപ് ഡെസ്‌ക്, സ്‌കോളർഷിപ്പ് പദ്ധതി, പാലിയേറ്റീവ് കെയർ ജനകീയമാക്കുന്നതിനുള്ള സംവേദനം പദ്ധതി തുടങ്ങി മാനസികാരോഗ്യ കേന്ദ്രം അന്തേവാസികൾക്ക് ചപ്പാത്തി പരത്താനുള്ള വളണ്ടിയർ കൂട്ടായ്മ വരെയുള്ള നിരവധി നന്മകൾ ചെയ്തു.

ഓപ്പറേഷൻ സുലൈമാനി

കോഴിക്കോട് നഗരത്തിൽ വിശക്കുന്നവന് ഭക്ഷണം നൽകുന്ന പ്രവർത്തനമാണ് ഓപ്പറേഷൻ സുലൈമാനിയിലൂടെ നടപ്പിലാക്കിയത്. ജില്ലയിലെ ഹോട്ടൽ വ്യവസായികളുടെ സംഘടനയുമായും മറ്റ് എൻജിയോകളുമായും സഹകരിച്ചാണ് കോഴിക്കോട് ജില്ലാ കളക്ടർ എൻ. പ്രശാന്ത് ഐഎഎസ് ഈ പദ്ധതി വിഭാവനം ചെയ്തത്. കോഴിക്കോട്ടുകാർക്ക് പ്രത്യേക അടുപ്പം ഈ പദ്ധതിയോട് തോന്നുന്നതിനാണ് സുലൈമാനി എന്ന് ഇതിന് പേരിട്ടിരിക്കുന്നതെന്ന് ജില്ലാ കളക്ടർ പ്രശാന്ത് പറഞ്ഞിരുന്നു. ദരിദ്രരായ ആളുകളെ ഉദ്ദേശിച്ചു നടപ്പാക്കുന്ന പദ്ധതി ദുരുപയോഗം ചെയ്യാതിരിക്കാൻ പ്രത്യേക കൂപ്പണുകൾ ജില്ലാ ഭരണകൂടം വിതരണം ചെയ്യും. 2015 മെയ് മുതൽ കോഴിക്കോട്ട് നടപ്പായ പദ്ധതിക്ക് അഞ്ജലി മേനോൻ സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടൽ സിനിമയാണ് പ്രചോദനമായത്.

ജനമനസ്സു തൊട്ടറിഞ്ഞ് കംപാഷനേറ്റ് കോഴിക്കോട് എന്ന പദ്ധതിക്കും കളക്ടർ ബ്രോ തുടക്കമിട്ടു. ജീവിതത്തിന്റെ ഏത് തുറകളിലുമുള്ളവരും പൊതുകാര്യങ്ങൾക്കായി അൽപം സമയം മാറ്റിവയ്ക്കുകയെന്ന സന്ദേശമായിരുന്നു ഈ പദ്ധതി. ഓരോ മാസവും സേവനത്തിനായി മാറ്റിവയ്ക്കാൻ ചുരുങ്ങിയത് അഞ്ച് മണിക്കൂറെങ്കിലും ബാക്കിയുള്ള അമ്പതിനായിരം സന്നദ്ധസേവകരെ കണ്ടെത്തുന്ന പദ്ധതിയായിരുന്നു ഇത്. ഇത്തരത്തിൽ സാമൂഹ്യസേവനത്തിന്റെ പുതുമാതൃകയാണ് കളക്ടർ തീർത്തത്. ഇതുവഴി ജനസേവനത്തിന്റെ രണ്ടരലക്ഷം മണിക്കൂറെങ്കിലും സൃഷ്ടിക്കാനാവുമെന്ന സങ്കൽപം തന്നെ പുതുമയുള്ള ആശയമായി.

കൂലിപ്പണിക്കാർ മുതൽ ശാസ്ത്രജ്ഞർ വരെ ഏത് മേഖലകളിലുള്ളവരാവട്ടെ, അവർക്കെല്ലാം തങ്ങൾക്ക് കഴിവും താൽപര്യവുമുള്ള മേഖലകളിൽ സന്നദ്ധസേവനത്തിന് അവസരമൊക്കുന്നുവെന്നതാണ് പദ്ധതിയുടെ സവിശേഷത. ആതുര സേവനം, രോഗികളുടെ പരിചരണം, ശുചീകരണം, കൊതുക് നിവാരണം, ആരോഗ്യം, വിദ്യാഭ്യാസം മുതൽ ആതുരസേവന മേഖലകളുമായി ബന്ധപ്പെട്ട സർവേകൾ, വെബ്ഡിസൈനിങ്, മൊബൈൽ ആപ് ഡെവലപിങ്, ആർക്കിടെക്ചറൽ ഡിസൈനിങ് തുടങ്ങി സേവനത്തിന്റെ അനന്തസാധ്യതകളാണ് പദ്ധതി തുറന്നിടുന്നത്. വെറും വാചകമടിയും സർക്കാരിനെ കുറ്റപ്പെടുത്തലുമല്ല സേവനമെന്ന് കാട്ടിക്കൊടുക്കുകയായിരുന്നു പ്രശാന്ത്.

നിർധനരും മോശമായ കുടുംബ സ്ഥിതിയും മൂലം പഠനം വഴിമുട്ടിയ 400 ഓളം വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നടപ്പാക്കി മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികളുടെ ആവശ്യങ്ങൾ മനസ്സിലാക്കി സഹായം അനുവദിക്കുകയും വർഷങ്ങളായി മടുത്ത ഭക്ഷണങ്ങൾ മാറ്റുകയും ചെയ്തു. ജില്ലയിലെ വെൽഫെയർ ഹോമുകൾക്ക് ആവശ്യമുള്ള സാധനങ്ങളും സേവനങ്ങളും പൊതുജന പങ്കാളിത്തത്തോടെ നിറവേറ്റാൻ കംപാഷനേറ്റ് കോഴിക്കോട് വെബ് സൈറ്റ് ആരംഭിച്ചു. കളക്റ്റ്രേറ്റിൽ തന്നെ നിരവധി പ്രവർത്തനങ്ങൾ.

എം പി ഫണ്ട് കളക്‌റ്റ്രേറ്റിൽ കെട്ടിക്കിടക്കുക മുൻകാലങ്ങളിൽ പതിവായിരുന്നു. എന്നാർ എം. പി. മാരുടെ പ്രാദേശിക ഫണ്ട് ചിലവഴിക്കുന്നതിന് മുൻകാലങ്ങളിലേതിനേക്കാൾ വമ്പിച്ച മുന്നേറ്റമുണ്ടാക്കാൻ സാധിച്ചു. പാർട്ടിസിപ്പേറ്റീവ് ഗവർണൻസിന് സോഷ്യൽ മീഡയയുടെ ക്രിയാത്മക ഉപയോഗത്തിന് സോഷ്യൽ മീഡിയ ഫോർ എംപവർമെന്റ് പുരസ്‌കാരം ഏർപ്പെടുത്തി. പ്രായപൂർത്തിയായ ഭിന്നശേഷിക്കാരുടെ പഠനത്തിനും വൊക്കേഷണൽ ട്രയിനിംങ്ങിനും അവരെ മുഖ്യധാരയിൽ എത്തിക്കുന്നതിനുമായുള്ള സെന്റർ നായനാർ ബാലികാ സധനത്തിൽ സ്ഥാപിച്ചു. അനധികൃത മൈനിംങ്ങ് പ്രവർത്തനങ്ങളിലേർപ്പെട്ടവർക്കെതിരെ ശക്തമായ നടപടിയും ഇക്കാലയളവിൽ കൈ കൊണ്ടു.

നികുതി അടയ്ക്കാത്ത വമ്പൻ സ്രാവുകളെ പിടികൂടി കോടികൾ റവന്യൂ റിക്കവറി ഇനത്തിൽ ജില്ലയ്ക്ക് നേടിക്കൊടുത്തു.  കുളംകോരിയാൽ ബിരിയാണി; പൊളിക്ക് ബ്രോയെന്ന് കൈയടിച്ച് ജനം കൂടെ കുളം വൃത്തിക്കാൻ രംഗത്തിറങ്ങുന്നവർക്ക് സർക്കാർ ചെലവിൽ 'ബിരിയാണി' വാങ്ങിത്തരുമെന്നും കളക്ടർ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. അത്ഭുതപ്പെടുത്തിയ പ്രതികരണമാണ് ഉണ്ടായത്.

ജനകീയ കളക്ടറുടെ ബിരിയാണി വാഗ്ദാനം ഏറ്റെടുത്താണ് കോഴിക്കോട് കൊല്ലം പിഷാരിക്കാവ് നിവാസികൾ വർഷങ്ങളായി പായലും ചെളിയും നിറഞ്ഞ് ഉപയോഗയോഗ്യമല്ലാതായിരുന്ന ചിറ വൃത്തിയാക്കി. ബസ്സുകളുടെ ബോർഡ് വായിക്കാൻ ബുദ്ധിമുട്ടുന്ന പ്രായമുള്ളവരെയും ഇതര സംസ്ഥാന തൊഴിലാളികളെയും സഹായിക്കാനും കാര്യങ്ങൾ കുറെക്കൂടി സിമ്പിൾ ആക്കാനും നഗരത്തിലോടുന്ന സിറ്റി ബസ്സുകൾക്ക് നമ്പറിങ് സിസ്റ്റം നടപ്പിലാക്കി. വിദ്യാർത്ഥികൾക്കിടയിൽ സ്വതന്ത്ര ചിന്തയും നവീന ആശയങ്ങളും പ്രോൽസാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സ്‌കൂളുകളിൽ ഇന്നൊവേഷൻ ക്ലബുകൾ രൂപീകരിച്ചു.

2. പൊമാ തഡു

പോമാ തഡു എന്ന ഒഡിഷയിലെ ആദ്യ ആദിവാസി വിഭാഗത്തിൽ നിന്നുള്ള കളക്ടറാണ് രണ്ടാമതായി ലിസ്റ്റിൽ ഇടം പിടിച്ചത്. ഒഡീഷയിലെ നുപാഡ ജില്ലയിലെ ആദിവാസി വിഭാഗക്കാരുടെ കണ്ണിലുണ്ണിയാണ് പൊമാ തഡു. നുപാഡ വില്ലേജിൽ നിന്നും കളക്ടറായ ആധ്യ വ്യക്തിയാണ് ഡോക്ടർ പൊമാ തഡു ഐഎഎസ്. വന്യ മൃഗങ്ങളുള്ള കാട്ടു വഴിയിലൂടെ രണ്ടു മണിക്കൂർ മലകയറി പോമാ തഡു അടിക്കടി ദിവാസികളുടെ അടുത്തെത്തും അവരുടെ പ്രശ്‌നം നേരിട്ട് കേൾക്കാൻ.

നക്‌സലുകളും മനുഷ്യനെ തിന്നുന്ന കാട്ടു മൃഗങ്ങളും ഉള്ള കാട്ടു വഴികൾ താണ്ടിയാണ് പോമാ തഡു കാടിന്റെ മക്കളെ കാണാൻ എത്തുന്നത്. 90 കിലോമീറ്റർ സഞ്ചരിച്ചാലെ ഇവിടുത്തെ ജനങ്ങൾക്ക് ജില്ലാ ആസ്ഥാനത്ത് എത്താൻ. ഇതിനാലാണ് ഇടയ്ക്കിടയ്ക്ക് അങ്ങോട്ട് ചെന്ന് അവരെ കണാനും അവരുടെ പ്രശ്‌നങ്ങൾ അറിയാനും പോമയെ പ്രേരിപ്പികകുന്നത്.

ഡൽഹിയിലെ ലേഡി ഹാർഡിഞ്ച് മെഡിക്കൽ കോളേജിൽ നിന്നും ഡോക്ടർ പഠനം കഴിഞ്ഞ ശേഷമാണ് 2012 ബാച്ച് ഒഡീഷാ കേഡറിൽ നിന്നും പോമ ഐഎഎസ് ഓഫീസറായത്. ഇപ്പോൾ വില്ലേജുകളിൽ അതിവേഗ കണക്ടിവിറ്റിയും വൈദ്യസഹായവും എത്തിക്കാനുഉള്ള ശ്രമത്തിലാണ്. ആദിവാസി കുടുംബത്തിൽപ്പെട്ട സ്‌കൂളിൽ പോയി പഠിച്ച ആദ്യ വനിത പോമയുടെ അമ്മയാണ്.

3 സുരേന്ദ്രകുമാർ സോളങ്കി
രാജസ്ഥാനിലെ ദുങ്കാർപൂറിലെ കളക്ടറായ സോളങ്കി അനാഥാലയത്തിൽ നിന്നും ഒമ്പതു വയസ്സുകാരിയെ ദത്തെടുത്ത് ശ്രദ്ധ നേടിയിരുന്നു. രണ്ടാനമ്മ കൊല്ലാൻ ശ്രമിക്കുകയും വീട്ടിൽ നിന്ന് ഓടിപ്പോയി അനാഥാലയത്തിൽ അഭയം തേടിയ പെൺകുട്ടിയെ അനാഥാലയ സന്ദർശന വേളയിലാണ് അറിയുന്നത്. കുട്ടിയുടെ കഥയിൽ മനം നൊന്ത സോളാങ്കി കുഞ്ഞിനെ ദത്തെടുത്തിരുന്നു. വിദ്യാർത്ഥികൾക്കു വേണ്ടിയും സോളങ്കി നിരവധി പ്രവർത്തനങ്ങൾ കാഴ്‌ച്ച വെച്ചു. സോളങ്കിയുടെ പ്രവർത്തനത്തിന് 2017 സിവിൽ സർവ്വീസ് ദിനത്തിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി സോളാർ ലാമ്പ് പ്രോജക്ടിലെ പുത്തൻ കണ്ടുപിടുത്തത്തിനുള്ള അവാർഡ് നൽകിയാണ് ആദരിച്ചത്.

പാവപ്പെട്ടവരും വിദ്യാഭ്യാസമില്ലാത്തവരുമായ ആദിവാസി വിഭാഗങ്ങളിലെ സ്ത്രീകൾക്കു തൊഴിൽ ലഭിക്കുന്നതിനു വേണ്ടി നടപ്പിലാക്കിയ സൊളാങ്കിയുടെ സോളാർ ലാമ്പ് പ്രോജക്ട് ശ്രദ്ധേയമായിരുന്നു. ജില്ലാ ഭരണ വകുപ്പിന്റെയും ഐഐടി ബോംബെ, രാജീവിക എന്ന പദ്ധതിയുടെയും പിന്തുണയോടെ സ്ത്രീകളുടെ സ്വയം സഹായക സംഘങ്ങൾ രൂപീകരിച്ചു. ഇതിലെ അംഗങ്ങളായ സ്ത്രീകൾക്ക് സോളാർ ലാമ്പ് ഉണ്ടാക്കുന്നതിനും നന്നാക്കുന്നതിനും പരിശീലനം നൽകി. ഈ ലാമ്പുകൾ വിദ്യാർത്ഥികൾക്കും മറ്റ് ആവശ്യക്കാർക്കും ന്യായമായ വിലയ്ക്ക് വിറ്റു. ഇതിലൂടെ ഇവരുടെ സ്വയം പര്യാപ്തതയ്ക്ക് അവസരമുണ്ടാക്കി കൊടുക്കുകയും ചെയ്തു.

4. മിർ മുഹമ്മദ് അലി
ഏറ്റവും നല്ല ഐഎഎസ് ഉദ്യോഗസ്ഥരുടെ പട്ടികയിൽ നിന്നും നാലാമതായി ഇടംപിടിച്ചിരിക്കുന്നതും മറ്റൊരു കേരളത്തിൽ നിന്നുള്ള കളക്ടറാണ്. കണ്ണൂർ കളക്ടറായ മിർ മുഹമ്മദലി. കണ്ണൂരിനെ ഇന്ത്യയിലെ ആദ്യ പ്ലാസ്റ്റിക് വിമുക്ത ജില്ലയാക്കിക്കൊണ്ടാണ് മിർ മുഹമ്മദ് തന്റെ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. ജോലിയിൽ എത്തി അഞഅചാമത്തെ മാസം തന്നെ കണ്ണൂരിന പ്ലാസ്റ്റിക് വിമുക്തമാക്കാൻ മുഹമ്മദിന് കഴിഞ്ഞു.2011 ബാച്ച് ഐഎഎസ് ഓഫിസറായ മിർ മുഹമ്മദ് പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്കെതിരെ ബോധവത്കരണ പരിപാടികൾ ജില്ലയിലുട നീളം നടത്തി. അതേസമയം തന്നെ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടം നെയ്ത്തു തൊഴിലാളികളും കോപ്പറേറ്റീവ് സൊസൈറ്റികളുടെയും ഹാൻഡ് ലൂം ബാഗുകൾ വാങ്ങുന്നതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

ലോക്കൽ ബോഡികൾക്ക് കൃത്യമായി നിർദ്ദേശം നൽകിക്കൊണ്ട് ഇതിനെതിരെ പ്രവർ്തതിക്കുന്ന ബിസിനസുകാർരെയും മറ്റും പിടികൂടുകയും ഇവർക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ കഠിന പ്രയത്‌നം കൊണ്ടാണ് കണ്ണൂർ ജില്ലയിലെ ആദ്യ പ്ലാസ്റ്റിക് നിരോധിത ജില്ലയായി മാറിയത്.

5. പരിക്കിപണ്ട്‌ല നരഹരി
മധ്യപ്രദേശിൽ നിന്നുള്ള 2001 ബാച്ച് ഐഎഎസ് ഓഫിസറായ നരഹരി ഭിന്നശേഷിക്കാരായ ജനങ്ങൾക്കു വേണ്ടി കാഴ്‌ച്ച വനെച്ച പ്രവർത്തനങ്ങൾക്ക് യൂണിവേഴ്‌സൽ ഡിസൈൻ അവാർഡ് വാങ്ങി. ഇതു മാത്രമല്ല പരിക്കിപ്പണ്ടാലയെ ശ്രദ്ധേയനാക്കിയത് മധ്യപ്രദേശിലെ വിവിധ ജില്ലകളിൽ കളക്ടറായി നോക്കുമ്പോൾ നടപ്പിലാക്കിയ പല പരിഷ്‌ക്കാരങ്ങളും ജനങ്ങളുടെ കയ്യടി നേടി.

പെൺഭ്രൂണ ഹത്യ തടയാൻ ഇ ഹെൽത്ത് ഐഡിയാസ്, ഗ്വാളിയാറിൽ ഭിന്നശേഷിക്കാർക്കും വൈകല്യമുള്ളവർക്കും പ്രായമായവർക്കും ഗർഭിണികൾക്കും പൊതു നിരത്തിൽ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ നിരവധി പദ്ധതികൾ നടപ്പിലാക്കി.

അദ്ദേഹത്തിന്റ തലയിൽ ഉദിച്ച ആശയമായിരുന്നു ലാഡ് ലി ലക്ഷ്മി യോജന. പെൺകുട്ടികളുടെ വിദ്യാഭ്യാസവും സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ട് അദ്ദേഹം നട്പപിലാക്കിയ ലാഡ്‌ലി ലക്ഷ്മി യോജന പല സംസ്ഥാനങ്ങൾക്കും പ്രചോദനമായിരുന്നു. കേന്ദ്ര സർക്കാരിന്റെ ബേട്ടി ബച്ചാവോ ബേഠി പഠാവോ പദ്ധഥി ഇതിന്റെ ഒരു വക ഭേദമാണ്.

6. ഭാരതി ഹൊലിക്കേരി
തെലങ്കാനയിലെ മെഡക്ക് ജില്ലയിലെ ഗർഭിണികളും മുലയൂട്ടുന്ന അമ്മമാർക്കും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ എത്തുമ്പോൾ ആഴ്ചയിലെ എല്ലാ ദിവസവും ഉച്ചഭക്ഷണം നൽകിയാണഅ ഭാരതി ഹൊലിക്കേരി വ്യത്യസ്തയായത്. ആശുപത്രികളിൽ ഗർഭിണികൾക്ക് ഭക്ഷണം നൽകുക എന്നത് ഭാരതിയുടെ തലയിൽ ഉദിച്ച ആശയമായിരുന്നു.

മിക്കവാറും ആശുപചത്രികളിൽ പരിശോധനയ്‌ക്കെത്തുന്ന ഗർഭിണികൾ മെഡിക്കൽ ചെക്ക് അപ്പുകൾ കഴിഞ്ഞ് തിരിച്ചു പോകുമ്പോൾ ഒരുപാട് വൈകാറുണ്ട്. ഇത് ഇവർക്ക് ക്ഷീണവും തളർച്ചയും സമ്മാനിക്കുകയും ചെയ്യും. അതാണ് ഭാരതിയെ വ്യത്യസ്്തയാക്കിയത്.

7.പിഎസ് പ്രദ്യുമ്‌ന
ഒരു ലക്ഷം ടോയ്‌ലറ്റുകൾ നിർമ്മിച്ചും സ്‌കൂളുകൾക്കും മറ്റ് പരിസരങ്ങളിലും പെണഅ#കുട്ടികളുടെ സുരക്ഷയ്ക്കും ലൈംഗിക അതിക്രമങ്ങൾക്കും എഥിരെ നിർഭയ പെട്രോളിങ് എന്ന രപേരിൽ പൊലീസുകാരെ നിയോഗിച്ചുമാണ് ആന്ധ്രാ പ്രദേശിലെ കളക്ടറായ പ്ര്ദ്യുമ്‌ന ജനപ്രിയനായത്. കൃഷിക്കാർക്കും ചെയ്തു.

8. സൗരഭ് കുമാർ
ഛത്തീസ്‌ഗഡിലെ ദന്തേവാഡ ജില്ലക്കാർക്ക് ജീവിക്കാനുള്ള അടിസ്ഥാന സൗകര്യം ഒരുക്കി കൊടുത്താണ് സൗരഭ് കുമാർ പ്രിയങ്കരനായത്. ജോലിയും വിദ്യാഭ്യാസവും ഇല്ലാത്ത ജനങ്ങളെ ആക്രമണ വാസനകളിൽ നിന്നും തിരിച്ച് നല്ലതാക്കാനും ജോലി ലഭിക്കാനും നൽകിയ പ്രവർത്തനം സ്തുതർഭ്യമായിരുന്നു.

9.റൊണാൾഡ് റോസ്
തെലുങ്കാനയിലെ മബുബഘ്കാർ ജില്ലയിലെ കളക്ടറായ റൊണാൾഡ് റോസ് ജൈവകൃഷി പ്രോത്സാഹിപ്പിച്ചും ഗ്രാമങ്ങളിലെ വികസനത്തിന് പദ്ധതികൾ ഒരുക്കിയും ശ്രദ്ധേയമായി.

10. രോഹിണി ആർ ഭജിബാക്രെ
തമിഴ്‌നാട്ടിലെ സേലം ജില്ലയിലെ കളക്ടറായ രോഹിണി അടിക്കടി ആശുപത്രികൾ സന്ദർശിച്ചും കുട്ടികളുമായി സംവദിച്ചും. വാട്‌സ് അപ്പു വഴി ഉദ്യോഗസ്ഥരുമായി ബന്ധം പുലർ്തതിയും ജനങ്ങളുടെ പരാതികൾ നേരിട്ടെത്തി കേട്ടുമാണ് പ്രിയങ്കരിയായത്.