തിരുവനന്തപുരം: തലസ്ഥാനത്തെ ഞെട്ടിച്ച് എടിഎം കവർച്ച. കാര്യവട്ടത്തിനടുത്ത് അമ്പലത്തിങ്കരയിലെ എസ്‌ബിഐയുടെ എടിഎമ്മിലാണ് കവർച്ച നടന്നത്. ശനിയാഴ്ച ഇവിടെ പണം നിറയ്ക്കാനെത്തിയപ്പോഴാണ് എടിഎം തകർത്തതായി കണ്ടെത്തിയത്. കഴിഞ്ഞ ഒരു മാസമായി ഇവിടുത്തെ സിസിടിവി ക്യാമറ പ്രവർത്തനരഹിതമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.