- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മഹാരാഷ്ട്രയിൽ പത്ത് നവജാതശിശുക്കൾ വെന്തു മരിച്ചു; ദുരന്തം ഭണ്ഡാര ജില്ലാ ജനറൽ ആശുപത്രിയിൽ ഉണ്ടായ തീപിടുത്തത്തെ തുടർന്ന്; അതിദാരുണമായി മരിച്ചത് സിക്ക് ന്യൂബോൺ കെയർ യൂണിറ്റിലുണ്ടായിരുന്ന പിഞ്ചു കുഞ്ഞുങ്ങൾ; ഏഴു കുട്ടികളെ രക്ഷപ്പെടുത്തി; പുലർച്ചെ രണ്ട് മണിയോടെ ഉണ്ടായ തീപിടുത്തത്തിന്റെ കാരണം വ്യക്തമായില്ല
മുംബൈ:മഹാരാഷ്ട്ട്രയിലെ ബാന്ദ്രയിലുള്ള ജില്ലാ ജനറൽ ആശുപത്രിയിൽ പത്ത് നവജാത ശിശുക്കൾ വെന്തുമരിച്ചു.തീപിടുത്തത്തെത്തുടർന്നാണ് ദുരന്തമുണ്ടായത്. പുലർച്ചെ രണ്ട് മണിക്കാണ് അപകടമുണ്ടായത്. സിക്ക് ന്യൂബോൺ കെയർ യൂണിറ്റിൽ (എസ്എൽസിയൂ) ചികിത്സയിലായിരുന്ന പത്ത് നവജാതശിശുക്കളാണ് മരിച്ചത് .
ഏഴ് കുട്ടികളെ അപകടത്തിൽ നിന്ന് രക്ഷപെടുത്തിയതായി ആശുപത്രിയിലെ സിവിൽ സർജൻ പ്രമോദ് ഖാൻഡറ്റെ പറഞ്ഞു. തീപിടുത്തതിന്റെ കാരണം വ്യക്തമല്ല.ഒരു ദിവസം മുതൽ മൂന്നു മാസം വരെ പ്രായമുള്ള 17 കുട്ടികളാണ് എസ്.എൻ.സി.യുവിൽ ഉണ്ടായിരുന്നത്.
എസ്.എൻ.സി.യുവിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട നഴ്സുമാരാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്.തീപിടുത്തത്തിന്റെ കാരണം ഇതുവരെയും സ്ഥീരീകരിക്കാനായിട്ടില്ല.ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മുംബൈയിൽ നിന്ന് 900 കിലോമീറ്റർ അകലെയാണ് ആശുപത്രി.
സംഭവത്തിൽ മഹാരാഷ്ട്ര സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു.
മറുനാടന് മലയാളി ബ്യൂറോ