- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുംബൈ: പുതിയ പത്തുരൂപ റിസർവ് ബാങ്കിൽ വിതരണത്തിനെത്തി. ചെറുനോട്ടുകളുടെ ക്ഷാമം പരിഹരിക്കുന്നതിനായി പത്ത് രൂപയുടെ 100 കോടി നോട്ടുകളാണ് ആർ.ബി.ഐ അച്ചടിച്ചത്. ചോക്കലേറ്റ് ബ്രൗൺ കളറിലുള്ള നോട്ടിൽ കൊണാർക് സൂര്യക്ഷേത്രത്തിന്റെ ചിത്രവും പതിച്ചിട്ടുണ്ട്. 2005-ലും പത്ത് രൂപ നോട്ടിന്റെ ഡിസൈൻ റിസർവ് ബാങ്ക് മാറ്റിയിരുന്നു. ആഗസ്തിൽ മഹാത്മാഗാന്ധി സീരിസിലുള്ള 200-ന്റെയും 50-ന്റെയും നോട്ടുകളും പുറത്തിറക്കിയതിന് പിന്നാലെയാണ് പത്ത് രൂപ നോട്ടും ആർ.ബി.ഐ വിതരണത്തിനെത്തിച്ചത്. ബാങ്ക് ശാഖകൾ വഴിമാത്രമാകും പുതിയ 10 രൂപയുടെ വിതരണമെന്ന് ആർ.ബി.ഐ വ്യക്തമാക്കി.
മുംബൈ: പുതിയ പത്തുരൂപ റിസർവ് ബാങ്കിൽ വിതരണത്തിനെത്തി. ചെറുനോട്ടുകളുടെ ക്ഷാമം പരിഹരിക്കുന്നതിനായി പത്ത് രൂപയുടെ 100 കോടി നോട്ടുകളാണ് ആർ.ബി.ഐ അച്ചടിച്ചത്. ചോക്കലേറ്റ് ബ്രൗൺ കളറിലുള്ള നോട്ടിൽ കൊണാർക് സൂര്യക്ഷേത്രത്തിന്റെ ചിത്രവും പതിച്ചിട്ടുണ്ട്.
2005-ലും പത്ത് രൂപ നോട്ടിന്റെ ഡിസൈൻ റിസർവ് ബാങ്ക് മാറ്റിയിരുന്നു. ആഗസ്തിൽ മഹാത്മാഗാന്ധി സീരിസിലുള്ള 200-ന്റെയും 50-ന്റെയും നോട്ടുകളും പുറത്തിറക്കിയതിന് പിന്നാലെയാണ് പത്ത് രൂപ നോട്ടും ആർ.ബി.ഐ വിതരണത്തിനെത്തിച്ചത്. ബാങ്ക് ശാഖകൾ വഴിമാത്രമാകും പുതിയ 10 രൂപയുടെ വിതരണമെന്ന് ആർ.ബി.ഐ വ്യക്തമാക്കി.
Next Story