- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: നിലവിൽ പ്രചാരത്തിലുള്ള എല്ലാ 10 രൂപ നാണയങ്ങളും സാധുവാണെന്ന് ആർബിഐ. പത്ത് രൂപ നാണയങ്ങൾ പ്രചാരത്തിലില്ലെന്ന വ്യാജ വാർത്തകൾ പ്രചരിക്കുന്നതിനെ തുടർന്നാണ് വ്യക്തതവരുത്തി ആർബിഐ രംഗത്തെത്തിയിരിക്കുന്നത്. ആർബിഐ 14 വ്യത്യസ്ത മാതൃകയിൽ 10 രൂപ നാണയങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ഈ നാണയങ്ങളെല്ലാം പ്രചാരത്തിലുള്ളതും സാധുവും ആണെന്ന് ആർബിഐ പ്രസ്താവനയിൽ അറിയിച്ചു. എല്ലാ ബാങ്കുകളും ഈ നാണയങ്ങൾ അംഗീകരിക്കുമെന്നും ആർബിഐ വ്യക്തമാക്കി. ചില പ്രദേശങ്ങളിൽ 10 രൂപ നാണയങ്ങൾ സ്വീകരിക്കുന്നില്ലെന്ന റിപ്പോർട്ടുകൾ ഉണ്ടായതിനെ തുടർന്നാണ് ആർബിഐ പ്രസ്താവന നടത്തിയിരിക്കുന്നത്.
ന്യൂഡൽഹി: നിലവിൽ പ്രചാരത്തിലുള്ള എല്ലാ 10 രൂപ നാണയങ്ങളും സാധുവാണെന്ന് ആർബിഐ. പത്ത് രൂപ നാണയങ്ങൾ പ്രചാരത്തിലില്ലെന്ന വ്യാജ വാർത്തകൾ പ്രചരിക്കുന്നതിനെ തുടർന്നാണ് വ്യക്തതവരുത്തി ആർബിഐ രംഗത്തെത്തിയിരിക്കുന്നത്.
ആർബിഐ 14 വ്യത്യസ്ത മാതൃകയിൽ 10 രൂപ നാണയങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ഈ നാണയങ്ങളെല്ലാം പ്രചാരത്തിലുള്ളതും സാധുവും ആണെന്ന് ആർബിഐ പ്രസ്താവനയിൽ അറിയിച്ചു. എല്ലാ ബാങ്കുകളും ഈ നാണയങ്ങൾ അംഗീകരിക്കുമെന്നും ആർബിഐ വ്യക്തമാക്കി. ചില പ്രദേശങ്ങളിൽ 10 രൂപ നാണയങ്ങൾ സ്വീകരിക്കുന്നില്ലെന്ന റിപ്പോർട്ടുകൾ ഉണ്ടായതിനെ തുടർന്നാണ് ആർബിഐ പ്രസ്താവന നടത്തിയിരിക്കുന്നത്.
Next Story