- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതുവർഷ രാവിലെ കുളിക്കാതെ കൂട്ടുകാരോടൊപ്പം കളിച്ചതിന് പിതാവ് വഴക്കു പറഞ്ഞു; 10 വയസുകാരൻ കുളിമുറിയിൽ തൂങ്ങിമരിച്ചു; സംഭവത്തിൽ ദുരൂഹതയെന്ന് ആശുപത്രി അധികൃതർ
കോയമ്പത്തൂർ: പുതുവർഷ രാവിൽ കുളിക്കാതെ കൂട്ടുകാരോടൊപ്പം കളിച്ചതിന് പിതാവ് വഴക്കു പറഞ്ഞതിനെ തുടർന്ന് 10 വയസുകാരൻ കുളിമുറിയിൽ തൂങ്ങിമരിച്ചു. കോയമ്പത്തൂരിലാണ് സംഭവം. അഞ്ചാം ക്ലാസുകാരനായ കുട്ടി കൂട്ടുകാരുമായി കളിച്ചു കൊണ്ടിരിക്കെയാണ് പിതാവ് വഴക്ക് പറഞ്ഞത്. തുടർന്ന് വീട്ടിലെത്തിയ കുട്ടി ശുചിമുറിയിലേക്ക് കയറുകയായിരുന്നു. എന്നാൽ ഏറെ നേരം കഴിഞ്ഞിട്ടും കുട്ടിയെ കാണാത്തതിനെ തുടർന്ന് വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് ടവ്വൽ ഉപയോഗിച്ച് തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിക്കുകയായിരുന്നു. എന്നാൽ സംഭവത്തിൽ ദുരൂഹതയുണ്ടെന്നും കുട്ടിയെ മരിച്ച നിലയിലാണ് ആശുപത്രിയിൽ കൊണ്ട് വന്നതെന്നും ആശുപത്രി അധികൃതർ വിശദീകരിച്ചു. കുട്ടിയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മാറ്റിയിട്ടുണ്ടെന്നും ഇതിന്റെ റിപ്പോർട്ട് കിട്ടിയ ശേഷമേ കൂടുതൽ കാര്യങ്ങൾ അറിയാനാകൂ എന്നുമാണ് പൊലീസിന്റെ നിലപാട്.
കോയമ്പത്തൂർ: പുതുവർഷ രാവിൽ കുളിക്കാതെ കൂട്ടുകാരോടൊപ്പം കളിച്ചതിന് പിതാവ് വഴക്കു പറഞ്ഞതിനെ തുടർന്ന് 10 വയസുകാരൻ കുളിമുറിയിൽ തൂങ്ങിമരിച്ചു. കോയമ്പത്തൂരിലാണ് സംഭവം.
അഞ്ചാം ക്ലാസുകാരനായ കുട്ടി കൂട്ടുകാരുമായി കളിച്ചു കൊണ്ടിരിക്കെയാണ് പിതാവ് വഴക്ക് പറഞ്ഞത്. തുടർന്ന് വീട്ടിലെത്തിയ കുട്ടി ശുചിമുറിയിലേക്ക് കയറുകയായിരുന്നു. എന്നാൽ ഏറെ നേരം കഴിഞ്ഞിട്ടും കുട്ടിയെ കാണാത്തതിനെ തുടർന്ന് വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് ടവ്വൽ ഉപയോഗിച്ച് തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിക്കുകയായിരുന്നു.
എന്നാൽ സംഭവത്തിൽ ദുരൂഹതയുണ്ടെന്നും കുട്ടിയെ മരിച്ച നിലയിലാണ് ആശുപത്രിയിൽ കൊണ്ട് വന്നതെന്നും ആശുപത്രി അധികൃതർ വിശദീകരിച്ചു. കുട്ടിയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മാറ്റിയിട്ടുണ്ടെന്നും ഇതിന്റെ റിപ്പോർട്ട് കിട്ടിയ ശേഷമേ കൂടുതൽ കാര്യങ്ങൾ അറിയാനാകൂ എന്നുമാണ് പൊലീസിന്റെ നിലപാട്.