- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈത്തിൽ വിദേശികൾക്ക് പ്രൊബേഷൻ കാലയളവിൽ താൽക്കാലിക വർക്ക് പെർമിറ്റിന് അനുമതി; കാലവധി 100 ദിവസത്തേക്ക്
കുവൈറ്റ് സിറ്റി: രാജ്യത്തെത്തുന്ന വിദേശികൾക്ക് ആശ്വാസകരമായ നടപടിയുമായി കുവൈത്ത് തൊഴിൽമന്ത്രാലയം. വിദേശികൾക്ക് പ്രൊബേഷൻ കാലയളവിലേക്ക് താൽക്കാലിക വർക്ക് പെർമിറ്റ് അനുവദിക്കാനുള്ള തീരുമാനമാണ് മലയാളികൾ ഉൾപ്പെട്ട പ്രവാസികൾക്ക് ഗുണകരമാകുന്നത്. 100 ദിവസമാകും കാലവധി. നിലവിൽ ഒരു സ്‌പോൺസറുടെ കീഴിൽനിന്നു മറ്റൊരു സ്‌പോൺസറുടെ കീഴിലേക്
കുവൈറ്റ് സിറ്റി: രാജ്യത്തെത്തുന്ന വിദേശികൾക്ക് ആശ്വാസകരമായ നടപടിയുമായി കുവൈത്ത് തൊഴിൽമന്ത്രാലയം. വിദേശികൾക്ക് പ്രൊബേഷൻ കാലയളവിലേക്ക് താൽക്കാലിക വർക്ക് പെർമിറ്റ് അനുവദിക്കാനുള്ള തീരുമാനമാണ് മലയാളികൾ ഉൾപ്പെട്ട പ്രവാസികൾക്ക് ഗുണകരമാകുന്നത്.
100 ദിവസമാകും കാലവധി. നിലവിൽ ഒരു സ്‌പോൺസറുടെ കീഴിൽനിന്നു മറ്റൊരു സ്‌പോൺസറുടെ കീഴിലേക്കു മാറിയാൽ രണ്ടാമത്തെ സ്ഥാപനത്തിൽ 90 ദിവസത്തെ പ്രൊബേഷൻ കാലയളവു കഴിയുന്നതുവരെ രേഖകളൊന്നും നൽകാറില്ലയയിരുന്നു.രേഖകൾ കൈവശമില്ലാത്തപ്പോൾ ഉള്ള അധികൃതരുടെ പരിശോധനകളും കണക്കിലെടുത്താണ് താൽക്കാലിക വർക്ക് പെർമിറ്റ് നൽകാൻ തീരുമാനിച്ചത്.
പുതുക്കിയ പാസ്‌പോർട്ടിൽ ഇഖാമ രേഖകൾ പതിക്കാത്തവർ ക്കെതിരെ നടപടി ശക്തമാക്കിയത്തിനെ തുടർന്ന് രാജ്യത്തു അനധികൃതമായി താമസിക്കുന്നവരുടെ എണ്ണം വർദ്ധിച്ചതായി കണ്ടെത്തിയതായി ആഭ്യന്തരമന്ത്രാലയം അണ്ടർ സെക്രട്ടറി ജമാൽ അൽ സാഇഗ് പറഞ്ഞു.